ADVERTISEMENT

‘‘ ഭാര്യയുടെ കൂടെ അല്ലെങ്കിൽ മക്കളുടെ കൂടെ ചിലവിടുന്ന സമയമാണ് ഏറ്റവും വാല്യുബിളായ കാര്യം.  സമയമാണ് ഇന്നത്തെ തലമുറയ്ക്ക്, കുടുംബത്തിന് ഏറ്റവും കൂടുതൽ വേണ്ടത് എന്നു ഞാൻ തിരിച്ചറിഞ്ഞു.’’ ദാമ്പത്യജീവിതത്തിന്റെ, കുടുംബ ബന്ധങ്ങളുടെ രസതന്ത്രത്തെക്കുറിച്ച് മനോരമ ആരോഗ്യത്തോട് മനസ്സു തുറക്കുകയാണ് നടൻ ജയസൂര്യ.

‘ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 16 വർഷമായി. ഞാൻ എന്തു ചിന്തിച്ചാലും അവൾക്കറിയാം, അവൾ എന്തു ചിന്തിച്ചാലും എനിക്കറിയാം എന്ന രീതിയിലേക്കായി ഇപ്പോൾ. സംസാരിക്കാതെതന്നെ കാര്യങ്ങൾ മനസ്സിലാക്കാനാകുന്നുണ്ട്. ദാമ്പത്യബന്ധങ്ങളിൽ പലപ്പോഴും വില്ലനാകുന്നത് ഈഗോയാണ്. അപ്പോൾ ഹനുമാൻ മരുത്വാമല ചുമക്കാൻ പോയ കഥ ഒാർക്കാറുണ്ട്.

താൻ പറയുന്നതു മാത്രമാണ് ശരി എന്നു കരുതരുത്. എപ്പോഴും പങ്കാളിയുടെ ഭാഗത്തു നിന്നു കൂടി ചിന്തിക്കാനാകണം. ഞാൻ ഇതു പറഞ്ഞപ്പോൾ അവൾക്ക് എന്താണ് ഫീൽ ചെയ്തിട്ടുണ്ടാവുക എന്നു കൂടി ചിന്തിക്കാൻ കഴിയണം. ഒരു രാത്രിക്ക് അപ്പുറത്തേക്ക് ഒരു പിണക്കത്തെ കൊണ്ടുപോകരുത്. ദാമ്പത്യത്തിൽ ആരെങ്കിലും ഒരാൾ ചെറുതാകണം. യഥാർഥത്തിൽ ചെറുതാവുകയല്ല, മനസ്സിലാക്കലായാണ് അത് എടുക്കേണ്ടത്.’’ ജയസൂര്യ പറയുന്നു.

മനോരമ ആരോഗ്യത്തിന്റെ ഏപ്രിൽ ലക്കത്തിനു വേണ്ടി നടത്തിയ അഭിമുഖത്തിലാണ് ജയസൂര്യ തന്റെ കുടുംബത്തെയും കുട്ടികളെയുമൊക്കെ കുറിച്ച് തുറന്നു സംസാരിച്ചത്.

വ്യത്യസ്തങ്ങളായ പകർന്നാട്ടങ്ങളിലൂടെ  മലയാള സിനിമയിൽ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്ത നടനാണ് ജയസൂര്യ.  ഊമപ്പെണ്ണിന് ഉരിയാടാ പയ്യനിലെ നായകവേഷത്തിലൂടെ സിനിമയിൽ ചുവടുറപ്പിച്ച താരം  പുണ്യാളൻ അഗർബത്തീസ്,  ആട് തുടങ്ങി ഒട്ടേറെ സൂപ്പർഹിറ്റുകളിൽ നായകനായിരുന്നു. ദാമ്പത്യജീവിതത്തിലും വിജയകരമായ 16 വർഷങ്ങൾ ജയസൂര്യയും ഭാര്യ സരിതയും പൂർത്തിയാക്കിക്കഴിഞ്ഞു. ഭാര്യ സരിത ജയസൂര്യ സ്വന്തമായ ബുട്ടീക്കുമായി തിരക്കിലാണ്. രണ്ടു മക്കളാണ് ഇവർക്ക്– അദ്വൈതും വേദയും. 

വിഡിയോ കാണാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com