ADVERTISEMENT

കോവിഡ് ഭീതിക്കിടയിൽ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ വീണ്ടും തുടങ്ങുകയാണ്. ഈ അവസരത്തിൽ വീട്ടിൽ നിന്ന് സ്കൂളിേലക്കും സ്കൂളിലെത്തിയിട്ടും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നു നോക്കാം.

വീട്ടിൽനിന്ന് സ്കൂളിലേക്ക് 

∙  വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക. 

∙ സ്കൂളിൽ വച്ചു വേണ്ടിവന്നാൽ മാറ്റി ഉപയോഗിക്കാൻ ഒരു മാസ്ക് കൂടി കയ്യിൽ കരുതാം. 

∙ പേനയും പരീക്ഷയ്ക്കു വേണ്ട മറ്റു സാമഗ്രികളും ഹാൾ ടിക്കറ്റും വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ ഒന്നുകൂടി ഉറപ്പാക്കാം. 

∙ കുടിക്കാൻ വെള്ളം കൊണ്ടുപോകാം. സ്കൂളിൽ വെള്ളം ലഭ്യമാണെങ്കിലും വീട്ടിൽനിന്നു കൊണ്ടുവരാൻ അനുവാദമുണ്ട്. 

∙ യാത്രയിൽ സുരക്ഷിത അകലം ഉറപ്പാക്കാം. ബസിലെ സീറ്റിൽ  ഒറ്റയ്ക്കിരിക്കാം. 

സ്കൂളിലെത്തിയാൽ 

∙ പ്രധാന ഗേറ്റിലൂടെ മാത്രം പ്രവേശിക്കുക. 

∙ കവാടത്തിൽ തന്നെ സാനിറ്റൈസർ ലഭ്യം. കൈകൾ അണുവിമുക്തമാക്കാം. 

∙ എല്ലാ വിദ്യാർഥികൾക്കും തെർമൽ സ്ക്രീനിങ് ഉണ്ടാകും. 

∙ പരീക്ഷാ ഹാളിൽ സ്വന്തം സീറ്റിൽ തന്നെയിരിക്കണം. 

∙ പേന ഉൾപ്പെടെയുള്ള സാമഗ്രികൾ പരസ്പരം കൈമാറാതിരിക്കാം. 

∙ പരീക്ഷയ്ക്ക് മുൻപും പിൻപും കൂട്ടം കൂടിയുള്ള ചർച്ച, ഹസ്തദാനം പോലെയുള്ള സൗഹൃദപ്രകടനങ്ങൾ എന്നിവ ഒഴിവാക്കാം. 

∙ പരീക്ഷ കഴിഞ്ഞാലുടൻ വീട്ടിലേക്കു മടങ്ങാം. പൊതുഇടങ്ങളിൽ അധികനേരം ചെലവഴിക്കേണ്ട. 

ഇക്കാര്യങ്ങളും ശ്രദ്ധിക്കാം 

∙ തൂവാല കയ്യിൽ കരുതുക. 

∙ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യേണ്ടി വന്നാൽ വായും മൂക്കും തൂവാല കൊണ്ടു മറയ്ക്കുക. 

∙ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറ്റൊരാൾക്കു നേരെയോ മറ്റു വസ്തുക്കൾക്കു നേരെയോ ആകരുത്. 

∙ ശാരീരിക അസ്വസ്ഥത തോന്നിയാൽ അധ്യാപകരോടു പറയാൻ മടിക്കരുത്. കോവിഡ് എന്നു തെറ്റിദ്ധരിക്കുമെന്ന 

ആശങ്ക വേണ്ട. 

∙ രക്ഷിതാക്കൾക്കു പനിയോ ചുമയോ  ജലദോഷമോ ഉണ്ടെങ്കിൽ പരീക്ഷാകേന്ദ്രത്തിലേക്ക് കുട്ടികൾക്കൊപ്പം പോകേണ്ട. 

കടപ്പാട്: പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും ചേർന്ന് വിദ്യാർഥികളുടെ വീടുകളിലെത്തിക്കുന്ന ലഘുലേഖ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com