കംഗ്ര തേയില കോവിഡിനെ ചെറുക്കുമോ?

kangra tea
SHARE

കോവിഡ് 19 നുള്ള വാക്സിൻ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍. ഉടനെയെങ്ങാനും അതു സംഭവിക്കുമോ എന്ന കാര്യം അറിയില്ല. ഇതിനിടെ ഇൗ പകർച്ചവ്യധിക്കെതിരെ പൊരുതാൻ ആയുർവേദ ഒൗഷധങ്ങള്‍ക്ക് കഴിയും എന്നാണ് ആയുർവേദ വിദഗ്ധർ പ്രതീക്ഷിക്കുന്നത്.‌‌ 

ഇന്ത്യാ ഗവണ്‍മെന്റും ഇൗ മഹാമാരിക്കെതിരെ പൊരുതാൻ കഴിയുന്നതെല്ലാം ചെയ്യുന്നു. വാക്സിൻ കണ്ടെത്താനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുകയും മരുന്നു കമ്പനികള്‍ക്ക് ഫണ്ട് അനുവദിക്കുകയും ചെയ്യുന്നതിനോടൊപ്പം  ആയുര്‍വേദത്തേയും പരിഗണിക്കുന്നുണ്ട്. കോവിഡ്19 ന്റെ ചികിത്സയ്ക്കായി നാല് ആയുർവേദ ഫോർമുലകളെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി ആയുഷ് മന്ത്രാലയം അടുത്തിടെ തിരഞ്ഞെടുത്തു.

അമുക്കരം, ഇരട്ടിമധുരം, ചിറ്റമൃത്, തിപ്പലി ഇവയും ആയുഷ് –64 ഉം ചേര്‍ന്നതാണ് മരുന്നുകള്‍. ആയുഷ് മന്ത്രാലയവും കൗണ്‍സില്‍ ഒാഫ് സയന്റിഫിക് ആൻഡ് ഇന്‍ഡസ്ട്രിയൽ റിസർച്ചും (CSIR) ഒരുമിച്ചാണ് ഇൗ പദ്ധതിയിൽ പങ്കെടുക്കുന്നത്. മൂന്നുമാസത്തിനുള്ളിൽ ഫലമറിയാനാകും എന്നാണ് പ്രതീക്ഷ.

സാർസ് കോവ്–2 നെ തടയാൻ മറ്റൊരു മരുന്നിനും കഴിവുണ്ടെന്നു ചില വിദഗ്ധർ പറയുന്നു. അതാണ് കംഗ്ര ചായ. നിരവധി ഔഷധഗുണങ്ങളുള്ള കംഗ്ര തേയിലയ്ക്ക് നോവൽ കൊറോണ വൈറസിനെതിരെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാൻ കഴിയും എന്ന് വിദഗ്ധര്‍ പറയുന്നു. രോഗികള്‍ക്കും ആരോഗ്യ പ്രവർത്തകര്‍ക്കും രോഗം തടയാനായി ഇപ്പോൾ ഉപയോഗിക്കുന്ന ആന്റി എച്ച് െഎവി മരുന്നുകളെക്കാള്‍ മെച്ചമായി വൈറസിനെ തടയാൻ ഇതിനാകുമത്രേ.

ബയോ ആക്ടീവ് രാസവസ്തുക്കളും പോളിഫിനോളുകളും അടങ്ങിയതാണ് കംഗ്ര ചായ. ഇത് രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും കോവിഡ്19  വൈറസിനെ തടയാനും സഹായിക്കും– ഗവേഷകർ പറയുന്നു. മനുഷ്യ ശരീര കോശങ്ങളിൽ പടരുന്ന കോറോണ വൈറസിനെ ഒരു പ്രത്യേക പ്രോട്ടീനുമായി ബന്ധിപ്പിച്ച് ഇതിന്റെ വളര്‍ച്ചയെ തടയാൻ രാസവസ്തുക്കള്‍ക്ക് കഴിയുന്നു.

ഹിമാചൽ പ്രദേശിലെ കംഗ്ര ജില്ലയിൽ വളരുന്ന തേയിലയുടെ പ്രത്യേക രുചിയും നിറവും പ്രസിദ്ധമാണ്. 

അമുക്കരത്തിലടങ്ങിയ ബയോ ആക്ടീവ് സംയുക്തങ്ങൾക്ക് ശരീരത്തിൽ പെരുകുന്നതിൽനിന്നു കോവിഡ് 19 നെ തടയാനാകും എന്ന് ഗവേഷകർ വെളിപ്പെടുത്തിയിരുന്നു. അമുക്കുരത്തിലടങ്ങിയ ഒരു സ്വാഭാവിക സംയുക്തമായ withanone (Wi-N)  ന് വൈറസ് ഇരട്ടിക്കുന്നതിനു കാരണമായ എൻസൈമിനെ തടയാൻ കഴിവുണ്ട്. അമുക്കുരം, കഫേയിക് ആസിഡ് ഫിനീഫെൽ എസ്റ്ററി(CAPE) നോടൊപ്പം ഉപയോഗിക്കുന്നതും വൈറസിന്റെ ഇരട്ടിക്കലിനെ തടയുമെന്നും ഗവേഷകർ പറയുന്നു. അമുക്കുരം രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാൻ സഹായിക്കുന്നു. ഇൻഫ്ലമേഷനിൽനിന്നു ശ്വാസകോശത്തെ രക്ഷിക്കാനും ഇതിനു കഴിവുണ്ട്. കോവിഡ് 19 അണുബാധയുടെ ഒരു പ്രധാന പ്രത്യാഘാതം കൂടിയാണിത്.  രോഗപ്രതിരോധ കോശങ്ങളെ ഉദ്ദീപിപ്പിക്കുന്ന പ്രോട്ടീനുകളായ ൈസറ്റോകൈനുകളുടെ അമിതോല്‍പ്പാദനത്തിനും ശ്വാസകോശത്തിലെ വീക്കം കാരണമാകും. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള അമുക്കുരം ഇൗ പ്രക്രിയയെ തടയുന്നു.‌‌‌‌

കോവിഡ് 19 ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്ന ആയുര്‍വേദ ഫോര്‍മുലയായ ആയുഷ് -64 , ഏഴ് ആയുര്‍വേദ മരുന്നുകളുടെ മിശ്രിതമാണ്. ഏഴിലംപാല, കിരിയാത്ത്, കഴഞ്ചിക്കുരു, കടുകുരോഹിണി, നിലവേപ്പ് എന്നിവ ഉള്‍പ്പെട്ടതാണിത്, തുടർച്ചയായി ഉണ്ടാകുന്ന പനി, പ്രത്യേകിച്ച് മലേറിയയ്ക്ക് ഒൗഷധമായി പത്തുപതിനഞ്ചു വര്‍ഷം മുന്‍പേ തന്നെ സെൻട്രൽ കൗൺസിൽ ഫോർ റിസർച് ഇൻ ആയുര്‍വേദിക് സയൻസസ് വികസിപ്പിച്ചതാണിത്.

English Summary: Kangra Tea and other Ayurvedic herbs claimed to have properties to block COVID-19

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA