ADVERTISEMENT

ലോകത്തിന് ഇത് സമ്മർദത്തിന്റെ സമയമാണ്. സ്കൂളുകൾക്ക് അവധി ആയതിനാൽ കുട്ടികളും വീടുകളിൽ കഴിയുന്നു.

‘എല്ലാ പ്രായത്തിലുമുള്ള കുഞ്ഞുങ്ങള്‍ക്ക് ഇതൊരു കഠിനസമയമാണ്. ഒന്നു  ശ്രദ്ധിച്ചാലറിയാം, മുതിര്‍ന്നവർക്ക് ഉത്കണ്ഠ  കൂടിയിട്ടുണ്ട്. കുട്ടികള്‍ക്കും അത് തോന്നിത്തുടങ്ങി’ – സൈക്കോളജിസ്റ്റ് നാന്‍സി എസ്. മോളിട്ടർ പറയുന്നു. ‘ഇതിനിടയലാണ് ഓൺലൈൻ പഠനം. ഇൗ സമ്മർദ്ദങ്ങളോട് കുട്ടികൾ എങ്ങനെ പ്രതികരിക്കും എന്നത് പ്രായമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.’

കോവിഡ്19 മഹാമാരിയുടെ ഇൗ സമയത്ത് സ്ട്രെസും ഉത്കണ്ഠയും അതിജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കാം അതിനായി വിദഗ്ധർ നിര്‍ദ്ദേശിച്ച മാർഗങ്ങൾ ഇതാ.

4 മുതൽ 7 വരെ വയസ്സ്

നാലു മുതൽ ഏഴു വരെ വയസ്സു പ്രായമുള്ളവരെ മെരുക്കാന്‍ രക്ഷിതാക്കള്‍ക്ക് ഏറെ പ്രയാസപ്പെടേണ്ടിവരും. ഭക്ഷണം ശരിയായി സമയത്ത് കഴിക്കാനോ ഉറങ്ങാനോ ഒന്നും അവർ തയാറാകണമെന്നില്ല. ചെറുപ്രായത്തിലേക്കു തിരിച്ചെത്തിയപോലെ ശാഠ്യക്കാരാകും ചില കുഞ്ഞുങ്ങൾ. ഉദാഹരണമായി 4 വയസ്സുകാരൻ  2 വയസ്സുകാരനെപ്പോലെയാവും പെരുമാറുക. ഉറക്കത്തിൽ മൂത്രമൊഴിച്ചേക്കാം. സാധാരണയെക്കാളധികം പരിഭ്രാന്തിയും ഉത്കണ്ഠയും കുഞ്ഞുങ്ങളിൽ കണ്ടേക്കാം. നിങ്ങളുടെ കൂടുതൽ ശ്രദ്ധ അവര്‍ ആവശ്യപ്പെടുന്നുണ്ട്.

ഒാരോ കുട്ടിയും വ്യത്യസ്തമാണ്. കുട്ടികള്‍ക്ക് പുതിയ ഒരു ദിനചര്യ ഉണ്ടാക്കേണ്ട സമയമാണിത്. സാമൂഹികഅകലം പാലിക്കലിന്റെ സമയം ആണെങ്കിലും  കുട്ടികൾക്ക് ഇൗ നിയമം പിന്തുടരാൻ  സാധിക്കണമെന്നില്ല. അതുകൊണ്ടുതന്നെ ചെറിയ കു‍ഞ്ഞുങ്ങളുള്ള കുടുംബം മറ്റുള്ളവരിൽ നിന്ന് കൂടുതല്‍ സാമൂഹികഅകലം പാലിച്ചേ മതിയാകൂ. കാരണം നാലുവയസ്സുകാരനോട് തന്റെ ബന്ധുവിനെയോ കൂട്ടുകാരനെയോ കെട്ടിപ്പിടിക്കരുത് എന്ന് പറയാൻ കഴിയില്ലല്ലോ?.

ഏഴ് മുതൽ 10 വരെ വയസ്സ്

ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കുന്ന പ്രായമാണിത്. അവര്‍ക്ക്  തങ്ങളുടെ മാത്രമല്ല കുടുംബാംഗങ്ങളുടെയും ആരോഗ്യത്തെക്കുറിച്ച്  ഭീതി ഉണ്ടാകാം. മറ്റുള്ളവരുടെ ഭാഗത്തുനിന്ന് ചിന്തിക്കാനുള്ള കഴിവ് ആർജ്ജിക്കുന്ന പ്രായമാണിത്. അതുകൊണ്ടുതന്നെ രക്ഷിതാക്കളുടെ സമ്മര്‍ദവും ഉത്കണ്ഠയും എല്ലാം അവർ സ്വന്തം വിഷമങ്ങളായി മാറ്റും.

അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കാര്യത്തിൽ കൂടുതല്‍ കരുതലുണ്ടാകാം. ചിലപ്പോള്‍ ഉത്കണ്ഠ, ദേഷ്യവും അസ്വസ്ഥതയും ആയും അവര്‍ പ്രകടിപ്പിച്ചേക്കാം.

കൊറോണ വൈറസിനെക്കുറിച്ചും അത് എങ്ങനെ വ്യാപിക്കുന്നു, രോഗം വരാതിരിക്കാൻ എങ്ങനെ സുരക്ഷിത മാര്‍ഗങ്ങൾ അവലംബിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും അവര്‍ക്ക് അറിവു നൽകാം.

കൊറോണ വൈറസിനെക്കുറിച്ച് നിങ്ങൾ എന്താണ് കേട്ടത് എന്ന് അവരോട് ചോദിക്കാം. അങ്ങനെ ഒരു തുറന്ന ചര്‍ച്ച, കുട്ടികൾ തെറ്റായ വിവരം മനസിലാക്കിയിട്ടുണ്ടോ എന്നറിയാനും  സഹായിക്കും. ശാരീരിക അകലം പാലിക്കേണ്ടതിനെക്കുറിച്ചും  ൈകകള്‍ കഴുകേണ്ടതിനെക്കുറിച്ചും മാസ്ക് ധരിക്കേണ്ട ആവശ്യകതയെക്കുറിച്ചും കുട്ടികളോട് വിശദീകരിക്കാം.

ഇതെല്ലാം ചെയ്യുന്നത് നമ്മളെ സംരക്ഷിക്കാൻ മാത്രമല്ല മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടിക്കൂടിയാണ് എന്ന് അവരെ മനസ്സിലാക്കിക്കണം.

പറ്റുന്നത്ര സമയം കുട്ടികളോടൊപ്പം ചെലവഴിക്കാം. അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. കുട്ടികളെ റിലാക്സേഷൻ ടെക്നിക്കുകൾ പഠിപ്പിക്കാം.

ദീർഘമായി ശ്വസിക്കുക, ധ്യാനം, പേശികളുടെ റിലാക്സേഷൻ ടെക്നിക്കുകൾ  ഇവയെല്ലാം കുട്ടികളെ ശീലിപ്പിക്കാം. ഇത് നാഡീവ്യവസ്ഥയെ വിശ്രാന്തമാക്കും.

ഇതോടൊപ്പംതന്നെ പ്രധാനമാണ് ശാരീരിക പ്രവര്‍ത്തനവും. വീടുകളിലും വീട്ടുമുറ്റത്തും അല്പസമയം അവര്‍ കളിക്കട്ടെ. നീന്താനുള്ള  സൗകര്യം ഉള്ളിടത്ത് കുറച്ചു സമയം നീന്തൽ പരിശീലനവുമാവാം.

10 മുതൽ 13 വരെ വയസ്സ്

ഇൗ പ്രായത്തിലുള്ള ചില കുട്ടികൾക്കെങ്കിലും ഒാൺലൈൻ ആയി ക്ലാസുകൾ തുടങ്ങിയിട്ടുണ്ട്. വീട്ടിലിരുന്ന് സ്കൂള്‍ പഠനം നടത്തുക അത്ര താൽപര്യമുള്ള കാര്യമാവില്ല. ദിവസം രണ്ടു മണിക്കൂറെങ്കിലും സ്കൂളിലെ ആക്റ്റിവിറ്റികൾ ചെയ്യാൻ അവരെ സഹായിക്കാം. ഇൗ പ്രായത്തിലുള്ള കുട്ടികൾക്കും സങ്കടങ്ങളും  ഭയവും ഉണ്ടാകാം. അത് അവർ പറയണമെന്നില്ല. രക്ഷിതാക്കൾ അവരോടൊപ്പമുണ്ടെങ്കിൽ അതവർക്ക് ഏറെ ആശ്വാസം നല്‍കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com