ADVERTISEMENT

മനോരമ ആരോഗ്യം ജൂലൈ ലക്കം കവർ തീർത്ത വിപ്ലവത്തിന്റെ അലയൊലികൾ അവസാനിച്ചിട്ടില്ല. ആത്മവിശ്വാസത്തിന്റെ തിളക്കം കൊണ്ട് കേരളക്കരയാകെ വൈറലായി മാറി ആ കവർചിത്രം.

ഇപ്പോഴിതാ, നിലപാടുകളിലെ ആർജവം കൊണ്ടും ധീരത കൊണ്ടും കണ്ണീരോർമകളുടെ നനവു കൊണ്ടും വ്യത്യസ്തമായ തുറന്നുപറച്ചിലുമായി എത്തുകയാണ് മോളി കണ്ണമാലി.

എന്റെ ഒാർമ വച്ച കാലം തൊട്ടേ വേദനകളെല്ലാം തരണം ചെയ്തു തന്നെയാണ് മുന്നോട്ടുപോയത്. അന്നു തന്നെ എനിക്കൊരു ചങ്കുറപ്പുണ്ടായിരുന്നു. എന്റെ അമ്മച്ചിയോട് എല്ലാവരും പറയാറുണ്ടായിരുന്നു. ഇവള് സമയം തെറ്റി പെണ്ണായിപ്പോയതാണ്. ആണായിട്ട് ജനിക്കേണ്ടതായിരുന്നു എന്ന്. എന്റെ ആങ്ങളയ്ക്കു പോലും എന്റെയത്ര ചങ്കുറപ്പ് ഇല്ലായിരുന്നു. ആരെങ്കിലും എന്താടി എന്നു ചോദിച്ചാൽ എന്താടാ എന്നു പറയാതെ പോകില്ലായിരുന്നു.

ചാളമേരി എന്നുള്ളത് എന്റെ കഥാപാത്രത്തിന്റെ പേരാണ്. അത് ഞാൻ ഉൾക്കൊള്ളേണ്ട കാര്യമിലലല്ലോ. ചാളമേരി ചാളമേരി എന്നു ചിലര് കളിയാക്കി വിളിക്കാറുണ്ട്. അവരോട് രണ്ടുവാക്ക് പറയാതെ ഞാൻ പോകാറില്ല. എത്ര വലിയവനായാലും ഞാൻ ചോദിച്ചിരിക്കും.

മനോരമ ആരോഗ്യത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് തന്റെ ജീവിതവും ഒാർമകളും എല്ലാം മോളി പങ്കുവയ്ക്കുന്നത്. വിശദമായ അഭിമുഖം കാണാം...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com