കോവിഡ്; പഴങ്ങളും പച്ചക്കറികളും വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

vegetables washing
SHARE

ചന്തയില്‍ നിന്ന് വാങ്ങി കൊണ്ടു വരുന്ന പഴങ്ങളും പച്ചക്കറികളുമൊക്കെ കഴുകാതെ തിന്നുന്നത് അപകടമാണെന്ന് എല്ലാവര്‍ക്കും അറിയാം. കോവിഡ് മഹാമാരി എത്തിയതോടെ ഇക്കാര്യത്തില്‍ മുന്‍പത്തെക്കാലും ശ്രദ്ധയും പലരും കാണിച്ചു തുടങ്ങി. 

കയ്യും കാലും ദേഹവും പരിസരങ്ങളും ശുചിയാക്കി വയ്ക്കുന്നതു പോലെതന്നെ പ്രധാനമാണ് നാം കഴിക്കുന്ന ആഹാര സാധനങ്ങള്‍ വൃത്തിയുള്ളതാണോ എന്നുറപ്പാക്കുന്നത്. പലപ്പോഴും ഈര്‍പ്പമുള്ള സ്ഥലത്താണ് കീടാണുക്കള്‍ വളരുന്നത്. നമ്മുടെ ചന്തകളൊക്കെ  ഈര്‍പ്പം തങ്ങി നില്‍ക്കുന്ന സ്ഥലങ്ങളാണ്. പഴങ്ങളും പച്ചക്കറികളും വില്‍പനയ്ക്ക് കൊണ്ടു വരുമ്പോഴോ, സംഭരണ കേന്ദ്രങ്ങളില്‍ സൂക്ഷിക്കുമ്പോഴോ അത് വൃത്തിയുള്ള സാഹചര്യത്തിലാണോ ചെയ്തതെന്ന് നമുക്ക് ഉറപ്പിക്കാനാകില്ല. ഇവ വില്‍ക്കുന്നവരും പഴത്തിലും പച്ചക്കറികളിലും നിരന്തരം തൊടാറുണ്ട്. ഇവരും കോവിഡ് മുക്തരാണോ എന്നത് നമുക്കറിയില്ല. ഈ സാഹചര്യത്തില്‍ ചന്തയില്‍ നിന്ന് വാങ്ങിക്കൊണ്ടു വരുന്ന പഴങ്ങളും പച്ചക്കറികളും നന്നായി വൃത്തിയാക്കുക എന്നതു മാത്രമേ പരിഹാരമുള്ളൂ.

ഇതു സംബന്ധിച്ച് ഫുഡ് സേഫ്ടി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം 5 കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

1. വാങ്ങിക്കൊണ്ട് വരുന്ന പഴത്തിന്റെയും പച്ചക്കറികളുടെയും പായ്ക്കറ്റ് വീട്ടില്‍ ആരും തൊടാത്ത ഒരിടത്ത് മാറ്റി വയ്ക്കുക. നേരെ കൊണ്ടുവന്ന് ഫ്രിജിലേക്ക് എടുത്തു വയ്ക്കരുത്. ഫ്രിജിലെ മറ്റു സാധനങ്ങള്‍ കൂടി അണുബാധയുണ്ടാകാന്‍ ഇത് കാരണമാകും.

2. പഴവും പച്ചക്കറികളും വെള്ളത്തില്‍ നന്നായി കഴുകുക. ക്ലോറിനുണ്ടെങ്കില്‍ 50പിപിഎം തുള്ളി വെള്ളത്തില്‍ ഒഴിച്ച് അതില്‍ പഴവും പച്ചക്കറികളും ഇട്ടു വയ്ക്കാം.

3. ഉപയോഗയോഗ്യമായ വെള്ളം മാത്രം വൃത്തിയാക്കാന്‍ എടുക്കുക.

4. ക്ലീനിങ്ങ് വൈപ്പ്, അണുനാശിനികള്‍, സോപ്പ് പോലെയുള്ളവയൊന്നും വൃത്തിയാക്കാന്‍ ഉപയോഗിക്കരുത്.

5. വൃത്തിയാക്കിയ ശേഷം പഴങ്ങളും പച്ചക്കറികളും അവിടെയും ഇവിയെടും ഇടാതെ ശരിയായ സ്ഥാനത്ത് വയ്ക്കുക. 

ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തു പോയിട്ടു വരുമ്പോള്‍ പിന്തുടരേണ്ട പെരുമാറ്റ രീതികളും എഫ്എഎസ്എസ്‌ഐ നിര്‍ദ്ദേശിക്കുന്നു. 

∙ ചന്തയില്‍ നിന്ന് വന്ന്, ചെരിപ്പുകള്‍ വീടിന്റെ വെളിയില്‍തന്നെ സൂക്ഷിക്കുക

∙ വീട്ടില്‍ കയറി  കൈ കഴുകും വരെ ഒരു സാധനത്തിലും സ്പര്‍ശിക്കാതിരിക്കുക.

∙ വീട്ടിലെത്തി 20 സെക്കന്റ് സോപ്പ് ഉപയോഗിച്ച് കൈ കഴുകുക

∙ വീടിനു പുറത്ത് ധരിച്ചു കൊണ്ടു പോകുന്ന  വസ്ത്രങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേകമൊരു ബിന്‍ കരുതുക. പുറത്തിട്ട വസ്ത്രങ്ങള്‍ അവയിലേക്ക് ഇട്ട ശേഷം വൃത്തിയുള്ള വസ്ത്രം ധരിക്കുക. 

∙ ഭക്ഷണ പായ്ക്കറ്റ് വൃത്തിയാക്കിയ ശേഷം അവയ്ക്ക് താഴെയുള്ള കിച്ചണ്‍ സിങ്കും നിലവും അണുനശീകരണം നടത്തുക.

English Summary: COVID-19: guidelines for washing fruits and vegetables

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA