ADVERTISEMENT

പാതി മറച്ച മുഖവുമായി നാം ജീവിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുതെന്നും ഒരാൾ ഉപയോഗിച്ച മാസ്ക് മറ്റൊരാൾ ഉപയോഗിക്കരുതെന്നും നമുക്ക് അറിയാം. ഓരോ ഉപയോഗശേഷവും മാസ്ക് വൃത്തിയായി കഴുകി സൂക്ഷിക്കണമെന്നും അറിയാം. അറിഞ്ഞുകൊണ്ടുതന്നെ ഇതൊന്നും പ്രാവർത്തികമാക്കാത്തവരും നമുക്കിടയിലുണ്ടാകാം. ഇനി പറയാൻ പോകുന്ന കാര്യം  ഇതല്ല. അറിയാതെ നമ്മൾ വരുത്തുന്നചില തെറ്റുകളുണ്ട്. മാസ്ക് ഇപ്പോൾ  വീട്ടിനുള്ളിലും ധരിക്കണം എന്ന് വിദഗ്ധർ പറയുന്ന ഈ ഘട്ടത്തിൽ രോഗത്തെ ക്ഷണിച്ചു വരുത്തുന്ന ആ തെറ്റുകൾ എന്തൊക്കെയാണെന്ന് നോക്കാം .

1. N -95 മാസ്കുകളുടെ ഉപയോഗം 

ഭാരത സർക്കാരിന്റെ ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച നിർദേശമനുസരിച്ചു നിങ്ങളുടെ ഫെയ്സ്‌മാസ്‌ക് മൂക്കും വായും പൂർണമായും മൂടുന്നതായിരിക്കണം. N -95 മാസ്‌ക്കുകൾക്കു സാധാരണയായി വാൽവുകൾ ഉണ്ട്. ഇവ മാസ്കിൽ നിന്നു വൈറസിനെ തടയുന്നില്ല. സാധാരണയായി ഉഛ്വാസവായുവിലെ മാലിന്യവസ്തുക്കളെ പുറന്തള്ളാനും, സ്മോഗ് ഉള്ളപ്പോഴോ എയർകണ്ടീഷന്റെ ഉപയോഗം ദോഷകരമായി ബാധിക്കുന്നവരോ മാത്രമാണ് N -95 മാസ്‌ക്കുകൾ ഉപയോഗിക്കുന്നത് .

2 . മാസ്ക് കഴുത്തിലേക്ക് വലിച്ചു താഴ്ത്തുന്നത് 

അടുത്തൊന്നും ആരുമില്ലെങ്കിൽ ശുദ്ധവായു ശ്വസിച്ചുകളയാം എന്ന് കരുതി നമ്മൾ പലപ്പോഴും മാസ്ക് കഴുത്തിലേക്ക് വലിച്ചു താഴ്ത്തി ഇടാറുണ്ട് എന്നാൽ ഇത് രോഗബാധയ്ക്കുള്ള സാധ്യത കൂട്ടുകയാണ് ചെയ്യുന്നത് എന്ന് നാം മനസിലാക്കുന്നില്ല . കഴുത്തിൽ വിയർപ്പും അഴുക്കും രോഗാണുക്കളും എല്ലാം ഉണ്ടാവും. ഇതുപോലെ മാസ്ക് നെറ്റിയിലേക്ക് വലിച്ചുയർത്തുന്നതും ശരിയല്ല .

3 . മലിനീകരണം (cross -contaminating ) 

മാസ്ക് ഓരോ തവണ ഉപയോഗിച്ച ശേഷവും അത് കഴുകി വൃത്തിയാക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യണം എന്ന് മിക്കവർക്കും അറിയാം. എന്നാൽ മാസ്‌ക്ക് ഊരി വയ്ക്കുന്ന സ്ഥലവും മലിനമാക്കപ്പെടുകയാണെന്ന് അറിയാമോ ? ഉപയോഗിച്ച ശേഷം ഉടൻ തന്നെ മാസ്ക് കഴുകി വൃത്തിയാക്കണം  എന്നത് വളരെ പ്രധാനമാണ്.

4 . ഒരേ മാസ്ക് തന്നെ ദിവസം മുഴുവനും 

ദിവസം മുഴുവനും ഓഫീസിൽ ചെലവിടുന്നവരുണ്ടാകാം, പൊതുസ്ഥലങ്ങളിൽ ചെലവഴിക്കുന്നവരുണ്ടാകാം. ഇങ്ങനെയുള്ളപ്പോൾ ദിവസം മുഴുവൻ ഒരു മാസ്ക് തന്നെ ധരിക്കേണ്ടിയും വരാം. എന്നാൽ നിങ്ങൾ ഓരോ രണ്ടു മണിക്കൂർ കൂടുമ്പോഴും മാസ്ക് മാറ്റുകയോ, കഴുകുകയോ, അണുനശീകരണം വരുത്തുകയോ ചെയ്യേണ്ടതാണെന്ന് വിദഗ്‌ധർ പറയുന്നു. അല്ലെങ്കിൽ അണുബാധയ്ക്കു കാരണമാകുന്ന കീടാണുക്കളും രോഗാണുക്കളും എല്ലാം മാസ്ക്കിൽ അടിഞ്ഞു കൂടും.

5 . അണുനാശകങ്ങൾ സ്പ്രേ ചെയ്യുന്നത് 

മാസ്ക് അണുനാശകങ്ങൾ ഉപയോഗിച്ച് ഡിസ് ഇൻഫെക്ട് ചെയ്യുന്നത് രോഗ സാധ്യത കുറയ്ക്കാൻ നല്ലതാണെന്നു തോന്നാം. എന്നാൽ മാസ്‌ക് നനയുന്നത് മൂലം അതിന്റെ ഫലപ്രാപ്തി കുറയും മാത്രമല്ല അണുനാശകങ്ങൾ ശ്വസിക്കുന്നതും അപകടകരമാണ്; അലർജിയോ ആസ്മയോ ഉള്ളവർ പ്രത്യേകിച്ചും . നന്നായി തുന്നിയ കോട്ടൺ മാസ്ക്ക്‌  ആണ് ഏറ്റവും നല്ലതെന്നാണ് വിദഗ്ധാഭിപ്രായം. ഓരോ തവണയും ഉപയോഗിച്ചശേഷം നനച്ചുണക്കാം. ശ്വസിക്കാനും പ്രയാസമില്ല  മാത്രമല്ല ഇവ രോഗാണുക്കളെ തടയുകയും ചെയ്യും.

English Summary: 5 mistakes you are unknowingly making with your face masks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com