ADVERTISEMENT

കോവിഡ് ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ വൈറസ് വ്യാപനം തടയാൻ ഓരോരുത്തരും ശ്രമിക്കുന്നു. കൈകൾ ഇടയ്ക്കിടെ കഴുകുക, പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക ഇതൊക്കെ നമ്മൾ ചെയ്യുന്നു. വൈറസിനെ പേടിച്ചു പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെ എല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നവരുണ്ട്. വെയിലത്ത് കുറെ സമയം വച്ചിരുന്നാൽ വൈറസ് നശിക്കും എന്ന് കരുതി പല വസ്തുക്കളും വെയിലത്ത് വയ്ക്കുന്നവരുമുണ്ട്. എന്നാൽ പച്ചക്കറികൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാമോ? പാടില്ല.

പഴങ്ങളും പച്ചക്കറികളും സോപ്പ് ഉപയോഗിച്ച് കഴുകരുത്. എല്ലാ സോപ്പിലും ഫോർമാൽഡിഹൈഡ് ഉണ്ട്. ഇത് ഉപയോഗിച്ചാൽ വയറിന് അസ്വസ്ഥത ഉണ്ടാകും.

സിഡിസി മാർഗരേഖ 

∙ പഴങ്ങളും പച്ചക്കറികളും കഴുകാൻ നിങ്ങൾക്കുതന്നെ ഒരു ലായനി ഉണ്ടാക്കാം. വെള്ളത്തിൽ മൂന്നിൽ ഒരു ഭാഗം വിനാഗിരി ഒഴിക്കുക ഈ ലായനി പഴങ്ങളിലും പച്ചക്കറികളിലും തളിക്കുക. കുറച്ചു സമയത്തിനുശേഷം ശുദ്ധജലത്തിൽ വൃത്തിയായി കഴുകുക.

∙ രണ്ടു ടേബിൾ സ്പൂൺ ഉപ്പ്, അര കപ്പ് വിനാഗിരി ഇവ രണ്ട് ലീറ്റർ വെള്ളത്തിൽ കലക്കുക. ഈ മിശ്രിതത്തിൽ അഞ്ചുമിനിറ്റ് പഴങ്ങളും പച്ചക്കറികളും മുക്കി വയ്ക്കുക. ശേഷം ശുദ്ധജലത്തിൽ നന്നായി കഴുകിയെടുക്കുക.

ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത് 

ഭക്ഷണം സുരക്ഷിതമാണോ എന്നുറപ്പു വരുത്താൻ അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കണം. അവ വൃത്തിയായി സൂക്ഷിക്കണം, വേവിച്ചതും വേവിക്കാത്തതും പ്രത്യേകം സൂക്ഷിക്കണം, ഭക്ഷണം നന്നായി വേവിക്കാൻ ശ്രദ്ധിക്കണം, ഭക്ഷണം സുരക്ഷിതമായ താപനിലയിൽ സൂക്ഷിക്കണം, ശുദ്ധജലം ഉപയോഗിക്കണം, പാചകം ചെയ്യാൻ വൃത്തിയുള്ള വസ്തുക്കൾ ഉപയോഗിക്കണം എന്നിവയാണവ.

FSSAI പറയുന്നത് 

പൈപ്പിൽനിന്ന് ഒഴുകുന്ന വെള്ളത്തിൽ പഴങ്ങളും പച്ചക്കറികളും നന്നായി കഴുകുക. ഇളം ചൂടു വെള്ളത്തിൽ 50ppm ക്ലോറിൻ ചേർത്ത് പച്ചക്കറികൾ മുക്കി വയ്ക്കാം.

FDA  മാർഗരേഖ  

പച്ചക്കറികൾ ഒഴുകുന്ന വെള്ളത്തിനു കീഴെ പിടിച്ചു കൈകൾ കൊണ്ട് നന്നായി തിരുമ്മി കഴുകുക. സോപ്പുവെള്ളമോ മറ്റ് ക്ലീനിങ് / വാഷിങ് സോപ്പുകളോ ഉപയോഗിക്കരുത്. ഉരുളക്കിഴങ്ങ്, മത്തങ്ങ, വെള്ളരിക്ക മുതലായവ ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ചു കഴുകാം. കേടു വന്നതോ ചതഞ്ഞതോ ആയവ ഉപയോഗിക്കരുത്. ഉപയോഗിക്കും മുൻപ് വീണ്ടും പച്ചക്കറികളും പഴങ്ങളും കഴുകാൻ മറക്കരുത്. ബാക്ടീരിയയോ മറ്റ് അഴുക്കുകളോ കത്തിയിലേക്ക് പടരാതിരിക്കാൻ ഇത് സഹായിക്കും.

ഓർമിക്കാൻ 

പഴങ്ങളും പച്ചക്കറികളും വൃത്തിയാക്കിയ ശേഷം സിങ്ക് വൃത്തിയാക്കാൻ മറക്കരുത്.

English Summary: How to disinfect your vegetables and fruits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com