ADVERTISEMENT

മോട്ടർ വാഹന വകുപ്പിന്റെ സേവനങ്ങൾ ഇപ്പോൾ www.parivahan.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണെങ്കിലും കേരളത്തിൽ പൂർണതോതിൽ ആണെന്നു പറയാനാകില്ല. വാഹനങ്ങളെ സംബന്ധിച്ച് സേവനങ്ങൾക്കായി vahan എന്നും ലൈസൻസിനെക്കുറിച്ചുള്ളവയ്ക്കായി  sarathi എന്നിങ്ങനെ 2 ഭാഗങ്ങൾ ഇതിനുണ്ട്.  വാഹനത്തിന്റെ നികുതി അടയ്ക്കുക, റജിസ്ട്രേഷൻ സംബന്ധമായ കാര്യങ്ങൾ, ഉടമസ്ഥത മാറ്റം, വായ്പ ബാധ്യത ഒഴിവാക്കുക,  ഡ്യൂപ്ലിക്കറ്റ് ആർസി, ഫിറ്റ്‌നസ് പുതുക്കൽ, റജിസ്ട്രേഷൻ പുതുക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ space ഇല്ലാതെ നൽകി വേണം സേവനങ്ങൾ തേടാൻ. 4 നമ്പറിൽ കുറവാണ് വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ എങ്കിൽ പൂജ്യം മുൻപിൽ ചേർക്കണം. നികുതി അടയ്ക്കുന്നത് ഒഴികെയുള്ള കാര്യങ്ങൾക്ക് അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് ബന്ധപ്പെട്ട ആർടി ഓഫിസിൽ മടക്കത്തപാലിൽ ലഭിക്കാനുള്ള സ്റ്റാംപ് ഒട്ടിച്ച കവർ അടക്കം അയച്ചു നൽകണം. അല്ലെങ്കിൽ മടക്കത്തപാലിൽ അയയ്ക്കാനുള്ള സ്റ്റാംപ് ഒട്ടിച്ച കവർ അടക്കം ആർടി ഓഫിസിനു മുന്നിൽ സ്ഥാപിച്ചിട്ടുള്ള ഡ്രോപ് ബോക്സിൽ നിക്ഷേപിക്കുകയുമാവാം. പരിശോധന പൂർത്തിയാക്കി അധികൃതർ ഇതു തിരിച്ചയയ്ക്കും.

Sarathiയിൽ കേരളത്തിലെ മുഴുവൻ ജില്ലകളിലെയും ലൈസൻസ് വിവരങ്ങൾ അപ്‌ലോഡ് ചെയ്തിട്ടില്ലാത്തതിനാൽ സേവനം പൂർണമല്ല. ലൈസൻസ് നമ്പർ 4 അക്കമാണെങ്കിൽ മുൻപിൽ 3 പൂജ്യങ്ങൾ ചേർത്തു വേണം സേവനം തേടാൻ. ലൈസൻസിലെ ഫോട്ടോ മാറ്റുന്നത് ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾ ലഭ്യമാണ്. അമിതവേഗം ഉൾപ്പെടെയുള്ള വിവിധ പിഴ അടയ്ക്കാൻ മോട്ടർ വാഹന വകുപ്പിന്റെ mvd.kerala.gov.in എന്ന സൈറ്റിലാണു സേവനം ലഭിക്കുക. എന്നാൽ, ചില ഡ്രൈവിങ് സ്കൂൾ, പുക പരിശോധന കേന്ദ്രങ്ങൾ തുടങ്ങിയവയുടെ ലൈസൻസുകളുടെയും മറ്റും ഫീസുകൾ നേരിട്ട് ഓഫിസിൽ എത്തി അടയ്ക്കണം. അടയ്ക്കാൻ ബാക്കിയുള്ള നികുതികളും ഇപ്രകാരമാണു ചെയ്യേണ്ടത്.

വ്യവസായം തുടങ്ങാം

kswift.kerala.gov.in

10 കോടി രൂപ വരെ മുതൽമുടക്കുള്ള വ്യവസായം തുടങ്ങാനുള്ള അനുമതികൾ വ്യവസായവകുപ്പിന്റെ കെ–സ്വിഫ്റ്റ് വെബ്സൈറ്റിലൂടെ  ലഭിക്കും. റജിസ്ട്രേഷനു ശേഷം ലഭിക്കുന്ന രസീതുപയോഗിച്ചു വ്യവസായം തുടങ്ങാം. മുൻകൂറായി പണമടയ്ക്കേണ്ടതില്ല. ആധികാരികത ഉറപ്പാക്കാൻ ക്യുആർ കോഡുമുണ്ടാകും. ഈ രസീതുപയോഗിച്ച് ബാങ്കിൽ നിന്ന് ലോണെടുക്കാനും കഴിയും.

മൂന്നര വർഷത്തിനുള്ളിൽ ആവശ്യമായ അംഗീകാരങ്ങളും പരിശോധനകളും പൂർത്തിയാക്കിയാൽ മതി. അതും ഓൺലൈനായി നിർവഹിക്കാം.

വൈദ്യുതി ബിൽ

wss.kseb.in/selfservices/quickpay

മേൽപറഞ്ഞ ലിങ്ക് വഴിയോ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് കെഎസ്ഇബി എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തോ പണമടയ്ക്കാം. ക്വിക് പേ (Quick pay) ഓപ്ഷനിൽ  മൊബൈൽ നമ്പർ, കൺസ്യൂമർ നമ്പർ എന്നിവ ചോദിക്കും. 

ഇതിൽ മൊബൈൽ നമ്പർ മാത്രം നൽകി സബ്മിറ്റി ബട്ടൺ ക്ലിക് ചെയ്താൽ നമ്പറുമായി ബന്ധിപ്പിച്ച കൺസ്യൂമർ നമ്പർ തെളിയും. ഇതു ശരിയാണെന്ന് ഉറപ്പാക്കി പണമടയ്ക്കുക. ഫോൺ നമ്പർ ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ  പകരം കൺസ്യൂമർ നമ്പർ നൽകി മുന്നോട്ടു പോകാം. പുതിയ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 'Type characters' എന്ന കോളത്തിൽ അതിനു താഴെ കാണുന്ന അക്ഷരങ്ങൾ (ക്യാപ്ച കോഡ്) നൽകണം.ആദ്യ തവണ ഫോൺ നമ്പർ നൽകി ബന്ധിപ്പിച്ചാൽ പിന്നീട് പണമടയ്ക്കുമ്പോൾ മൊബൈൽ നമ്പർ മാത്രം മതിയാകും. പണമടച്ചുവെന്ന വിവരം ഇമെയിൽ, എസ്എംഎസ് രൂപത്തിൽ ലഭ്യമാകും. 

ഓൺലൈൻ വോലറ്റായ പേയ്ടിഎമ്മിന്റെ ഹോം പേജിൽ 'ഇലക്ട്രിസിറ്റി' എന്ന ടാബ് തുറന്ന് കേരളം തിരഞ്ഞെടുത്തും  പണമടയ്ക്കാം. ഗൂഗിൾ പേയിൽ ബിൽ പേയ്മെന്റ്സ് എന്ന വിഭാഗത്തിൽ 'ഇലക്ട്രിസിറ്റി' തിരഞ്ഞെടുക്കുക. അതിൽ കെഎസ്ഇബി എന്ന ബട്ടണിൽ ടാപ് ചെയ്ത് കൺസ്യൂമർ നമ്പർ നൽകി പണമടയ്ക്കാം. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പരാതി റജിസ്റ്റർ ചെയ്യാനും പുതിയ വൈദ്യുതി കണക്‌ഷന് അപേക്ഷ നൽകാനും കെഎസ്ഇബിയുടെ പോർട്ടലിൽ സൗകര്യമുണ്ട്.

ബിഎസ്എൻഎൽ ബിൽ

portal.bsnl.in 

സൈറ്റ് തുറന്ന് ലാൻഡ്‌ലൈൻ, മൊബൈൽ എന്നിവയിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കുക. ആഡ് ന്യൂ അക്കൗണ്ട് ഓപ്ഷൻ തുറന്ന് ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ നൽകണം. ബിഎസ്എൻഎൽ അക്കൗണ്ട് നമ്പർ ചോദിക്കുമെങ്കിലും അതില്ലാതെയും പണമടയ്ക്കാം. My BSNL App ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്തും പണമടയ്ക്കാം. മൊബൈൽ റീചാർജ് ചെയ്യാനും സൗകര്യമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com