ജാന്‍വി കപൂറിന്റെ സൗന്ദര്യരഹസ്യം വീട്ടില്‍ ബാക്കി വരുന്ന ഈ ആഹാരം

Janhvi kapoor
Image courtesy: Socialmedia
SHARE

ബോളിവുഡ് താരറാണിയായിരുന്ന അന്തരിച്ച നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ ബോളിവുഡിലെ യുവനായികമാരില്‍ ഏറ്റവും ശ്രദ്ധേയയാണ്. അമ്മയുടെ പാത പിന്തുടര്‍ന്ന് സിനിമയില്‍ അരങ്ങേറ്റം കുറിച്ച ജാന്‍വിക്ക് ഇപ്പോള്‍ കൈനിറയെ ഓഫറുകള്‍ ആണ്. ശ്രീദേവിയുടെയും നിര്‍മ്മാതാവ് ബോണി കപൂറിന്റെയും മകളായ ജാന്‍വിയുടെ സ്റ്റൈലും ഡ്രസിങ് സെന്‍സും എപ്പോഴും ആരാധകര്‍ എടുത്തുപറയുന്നതാണ്. മനോഹരമായ സ്കിന്‍ ആണ് ജാന്‍വിയുടേത്. 23 കാരിയായ ജാന്‍വി അടുത്തിടെ തന്റെ സ്കിന്‍കെയര്‍ സീക്രട്ട് ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. വീട്ടില്‍ ബാക്കി വരുന്ന ഓട്സ് ആണ് തന്റെ ചര്‍മസൗന്ദര്യരഹസ്യം എന്നാണ് ജാന്‍വി പറയുന്നത്. 

അടുക്കളയില്‍ ബാക്കി വരുന്ന ഓട്സ്മീല്‍ മുഖത്തു പുരട്ടുന്നതാണ് തന്റെ ചര്‍മസൗന്ദര്യരഹസ്യം. ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ ഇവ ധാരാളം അടങ്ങിയതാണ് ഓട്സ്. ഇത് ഫെയ്സ് മാസ്ക് ആയി ഉപയോഗിച്ചാല്‍ ചര്‍മം സുന്ദരമാകും. എണ്ണമയം കുറയുകയും ചെയ്യും. ഡ്രൈ സ്കിന്‍ ഉള്ളവര്‍ക്കും സെൻസിറ്റീവ് സ്കിന്‍ ഉള്ളവര്‍ക്കും ഇത് നല്ലതാണെന്ന് ജാന്‍വി പറയുന്നു.

English Summary: Janhvi Kapoor's beauty tips

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA