ആരോഗ്യ സംരക്ഷണത്തിന് കഴിക്കാം ഡ്രൈ ഫ്രൂട്സ്

dry fruits
SHARE

ആരോഗ്യത്തിന്റെ കാര്യത്തിൽ പലവിധ പ്രതിസന്ധികൾ അനുഭവിക്കുന്നവരാണ് നമ്മളിൽ പലരും. പ്രത്യേകിച്ച് ഇപ്പോഴത്തെ സാഹാചര്യത്തിൽ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വളരെ ഏറെയാണ്. കൃത്യമായ വ്യായാമത്തോടൊപ്പം ശരിയായ ആഹാരക്രമവും കൂടി ഉണ്ടെങ്കിൽ മാത്രമേ ആരോഗ്യത്തോടിരിക്കാൻ നമുക്ക് സാധിക്കു. മികച്ച ഭക്ഷണക്രമം ഉണ്ടാക്കിയെടുത്താൽ പല രോഗങ്ങളും രോഗ കാരണങ്ങളും നിലയ്ക്ക് നിർത്താനാവും. ആരോഗ്യത്തോടിരിക്കാൻ ആഹാരക്രമത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന പ്രധാനപ്പെട്ട ഒന്നാണ് ഡ്രൈ ഫ്രൂട്സ്. 

ബദാം, കശുവണ്ടിപ്പരിപ്പ്, ഈന്തപ്പഴം, ഉണക്കമുന്തിരി, പിസ്ത, വാൾനട്ട് എന്നിവയാണ് പ്രധാനമായും ഡ്രൈ ഫ്രൂട്സിൽ ഉൾപ്പെടുന്നത്. ഇവയെല്ലാം എളുപ്പത്തിൽ ലഭ്യമാവുന്നതുമാണ്. ധാരാളം ധാതുക്കളും പോഷകങ്ങളും വൈറ്റമിനുകളുമെല്ലാം ഉൾപ്പെടുന്ന ഇവ കഴിക്കാം.  കൂടാതെ മുടിക്കും ചർമത്തിനും പല്ലിനും എല്ലാം ഗുണം ചെയ്യുന്ന ഒന്നാണ് ഡ്രൈ ഫ്രൂട്സ്. 

  അസിഡിറ്റി കുറയ്ക്കുന്നതിനും ദഹന പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനും ഏറ്റവും നല്ലതാണിത്. മാത്രമല്ല ഒട്ടുമിക്ക ഡ്രൈ ഫ്രൂട്ടിലും ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ മലബന്ധമെന്ന പ്രശ്‌നത്തെ പൂർണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇവയിൽ പ്രകൃതിദത്ത മധുരം അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹ രോഗികൾക്കും ഭയക്കാതെ കഴിക്കാം.  ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരമാണ് ഡ്രൈ ഫ്രൂട്സ്. നമ്മളിൽ പലരെയും വലയ്ക്കുന്ന രോഗമാണ് വിളർച്ച അഥവ  അനീമിയ. എന്നാൽ സ്ഥിരമായി ഡ്രൈ ഫ്രൂട്സ് കഴിക്കുന്നവർക്ക് വിളർച്ച വരാനുള്ള സാധ്യത വളരെ കുറവാണ്.

   എങ്കിലും നമ്മൾ ഡ്രൈ ഫ്രൂട്സ് എന്ന് പറഞ്ഞ് പൈസ കൊടുത്ത് വാങ്ങുന്നതെല്ലാം നല്ലതാവണം എന്നില്ല. മായം ചേർന്ന ഒട്ടനവധി ഉണക്കമുന്തിരിയും കശുവണ്ടിയും ബദാമും എല്ലാം വിപണിയിൽ ഇന്ന് എത്തുന്നുണ്ട്. ഇവയെല്ലാം തിരിച്ചറിഞ്ഞ് ഗുണമേന്മയുള്ളവ വേണം തിരഞ്ഞെടുക്കാൻ. ഇല്ലായെങ്കിൽ ഗുണത്തേക്കാളേറെ ദോഷമാവും ഉണ്ടാവുക. മികച്ച നിലവാരമുള്ള ഡ്രൈ ഫ്രൂട്സ് ലഭിക്കുന്ന കടകളും ഉത്പാദകരേയും കണ്ടെത്തുവാൻ മലയാള മനോരമ ക്വിക്ക് കേരള ഡോട്ട് കോം സഹായകരമാവും. ക്വിക്ക് കേരള ഡോട്ട് കോമിൽ സെർച്ച് ചെയ്താൽ നമ്മുടെ ഏറ്റവും അടുത്തുള്ള ഗുണമേന്മയുള്ള ഡ്രൈ ഫ്രൂട്സ് ലഭിക്കുന്ന കടകൾ കണ്ടെത്താനാവും. നമ്മുടെ ആവശ്യാനുസരണമുള്ള ഉത്പന്നങ്ങൾ സ്ഥലങ്ങൾ വച്ച് സെർച്ച് ചെയ്യാനാകും എന്നതും ഈ വെബ്സൈറ്റിന്റെ ഒരു മേന്മയാണ്.

Visit www.quickerala.com to search for dry fruit shops in Kerala

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA