ADVERTISEMENT

കോവിഡ് 19 രോഗം പടർന്നു പിടിക്കുന്നതു മൂലം ഇന്ത്യയിൽ ഉടനീളമുള്ള സ്കൂളുകളിൽ ഓൺലൈൻ പഠനം ആരംഭിച്ചു. കുട്ടികളും അധ്യാപകരും അവരവരുടെ വീടുകളിൽ ഇരുന്ന് ഇന്റർനെറ്റിന്റെ സഹായത്തോടെയാണ് ക്ലാസുകൾ നടത്തുന്നത്. അതായത് കുട്ടികൾ കംപ്യൂട്ടർ അല്ലെങ്കിൽ മൊബൈലിന്റെ മുന്നിൽ അധിക സമയം ചെലവഴിക്കണം.  പെട്ടെന്നുള്ള ഈ മാറ്റം കുട്ടികളുടെ കണ്ണുകളെ ദോഷമായി ബാധിക്കുമോ എന്നതാണ് ഇപ്പോൾ മാതാപിതാക്കളുടെ ആശങ്ക. കൂടുതൽ സമയം കംപ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ സ്‌ക്രീനിൽ നോക്കി ഇരിക്കുന്നതിന്റെ ഫലമായി കണ്ണുകൾ വരളുവാനും വെള്ളം വരുവാനും ഇതുമൂലം കുട്ടികൾക്ക് തലവേദന ഉണ്ടാകുവാനും കാരണമാകും. ഇത് കുട്ടികളുടെ ഉറക്കത്തെയും ബാധിക്കും എന്നാണ് വിദഗ്ദ ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.

എന്നിരുന്നാലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ ഒഴിവാക്കാൻ പറ്റുന്നതല്ല. അതിനാൽ ഇത്തരം കാര്യങ്ങളിൽ കരുതലും ശ്രദ്ധയുമാണ് ആവശ്യം. വെർച്വൽ ക്ലാസുകളിൽ കുട്ടികൾക്ക് നിശ്ചിത സമയങ്ങളിൽ ഇടവേളകൾ നൽകണം. അത് അവരുടെ കണ്ണുകൾക്ക് വിശ്രമം നൽകും. ഓൺലൈൻ ക്ലാസുകൾ കൂടാതെ, കുട്ടികൾക്ക് മറ്റു വിഡിയോ കാണുന്നതിനും ഗെയിം കളിക്കുന്നതിനുമായി ഫോൺ അല്ലെങ്കിൽ കംപ്യൂട്ടർ നൽകാതിരിക്കുക. ആറു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഒരു മണിക്കൂർ മാത്രമേ സ്ക്രീൻ സമയം കൊടുക്കുവാൻ പാടുള്ളു. ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങൾ കുട്ടികളുടെ സാമൂഹിക, ആശയ വിനിമയ കഴിവുകളെ കുറയ്ക്കും. കൂടാതെ ശ്രദ്ധാകേന്ദ്രത്തെയും ബാധിക്കും. അതിനാൽ പരമാവധി ഉപയോഗം കുറച്ച്, ക്ലാസുകൾക്ക് മാത്രം ഉപകരണങ്ങൾ നൽകുക.

 കണ്ണുകളെ സംരക്ഷിക്കാനായി  സ്‌ക്രീനിന്റെ ഗുണനിലവാരം, മുറിയിൽ കൃത്യമായ പ്രകാശം, കണ്ണിൽ നിന്നുള്ള ഉപകരണത്തിന്റെ ദൂരം എന്നിവ ശ്രദ്ധിക്കേണ്ടതുണ്ട്. സ്‌ക്രീനിന്റെ വലുപ്പത്തെ അനുസരിച്ച് അത് കാഴ്ചക്കാരിൽ നിന്ന് നിശ്ചിത ദൂരത്തിൽ ഇരിക്കണം. സ്‌ക്രീനിന് അഭിമുഖമായിരിക്കുമ്പോൾ കുട്ടികളെ നേരെ ഇരുത്തണം. ഇതോടൊപ്പം തന്നെ കാരറ്റ്, ചീര, പച്ച ഇലക്കറികൾ തുടങ്ങിയ കരോട്ടിനോയിഡുകൾ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണവും മതിയായ ഉറക്കവും കുട്ടികൾക്ക് ആവശ്യമാണ്.

 കുട്ടികളുടെ കണ്ണുകൾ ആരോഗ്യകരമായി നിലനിർത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗം ഒരു നേത്രരോഗവിദഗ്ദൻ പതിവായി പരിശോധിക്കുക എന്നതാണ്. അതിനാൽ നമ്മുടെ അടുത്തുള്ള ഏറ്റവും നല്ല നേത്രരോഗവിദഗ്ദനെ കണ്ടെത്തി നിശ്ചിത ഇടവേളകളിൽ വേണ്ട പരിശോധനകൾ നടത്തുക. ഏറ്റവും മികച്ച നേത്രരോഗവിദഗ്ദനെ കണ്ടെത്തുവാനായി മലയാള മനോരമ ക്വിക്‌ഡോക് ആപ്ലിക്കേഷൻ ഉപകാരപ്രദമാണ്. കൂടാതെ ക്വിക്‌ഡോക് വഴി ആവശ്യമുള്ള ഡോക്ടർക്ക് ടോക്കൺ എടുക്കുവാനും സാധിക്കും. ഇതുവഴി ആശുപത്രികളിൽ കാത്തു നിൽക്കാതെ ഡോക്ടർ കൺസൽറ്റേഷൻ നടത്താനാവും. ടെലി മെഡിസിൻ പോലുള്ള നൂതന സംവിധാനങ്ങളും ക്വിക്‌ഡോക് ആപ്ലിക്കേഷൻ ജനങ്ങൾക്കായി ഒരുക്കുന്നുണ്ട്. ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്ത രോഗികൾക്ക് ലഭ്യമായ ഡോക്ടർമാരുടെ സ്ലോട്ട് ബുക്ക് ചെയ്ത് അവരുമായി ഓൺലൈനായി കൺസൽറ്റേഷൻ നടത്താം.

Download Qkdoc app or visit  www.qkdoc.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com