മാനസിക സമ്മർദം അലട്ടുന്നുവോ; റിലാക്സ് ചെയ്യാൻ ഇതാ എളുപ്പവഴികൾ

stress relaxation
Photo Credit : Fizkes / Shutterstock.com
SHARE

വളരെയേറെ മാനസിക സമ്മർദം അനുഭവിച്ചുകൊണ്ടാണ് നമ്മളിൽ പലരും പല ദിവസങ്ങളും കഴിച്ചുകൂട്ടുന്നത്. മറ്റുള്ളവർ നമ്മെ ഉപദേശിക്കുന്നത് കേൾക്കാറില്ലേ, ഇനി അൽപ നേരം റിലാക്സ് ചെയ്യൂ എന്ന്. എന്നാൽ എങ്ങനെയാണ് റിലാക്സ് ചെയ്യേണ്ടത് എന്നതു പലർക്കും അറിയില്ല. ചുമ്മാ കണ്ണുമടച്ചു കിടന്നാൽ മാത്രം റിലാക്സേഷൻ ആകുന്നില്ല. ശരീരവും മനസ്സും ഒരുപോലെ ശാന്തമാക്കുന്ന ചില റിലാക്സേഷൻ വിദ്യകളുണ്ട്. 

∙ശ്വാസഗതി മന്ദഗതിയിലാക്കി സ്വയം നിയന്ത്രിച്ചുകൊണ്ടു ചെയ്യാവുന്നതാണ് ഒന്നാമത്തെ രീതി. മാനസിക പിരിമുറുക്കം ഉള്ളപ്പോൾ നിങ്ങളുടെ ശ്വാസഗതി ഉയർന്ന തോതിൽ ആയിരിക്കും. ശരീരത്തിലേക്കു മാത്രം ശ്രദ്ധിച്ച് മെല്ലെ ശ്വാസം അകത്തേക്കെടുക്കുകയും പുറത്തേക്കു കളയുകയും ചെയ്യുക. ഈ സമയം നിങ്ങളുടെ ശരീരം കൈവരിക്കുന്ന ശാന്തതയെ നേരിട്ടറിയാൻ ശ്രമിക്കുക.

∙ ബയോഫീഡ്ബാക്ക് അസിസ്റ്റഡ് റിലാക്സേഷൻ– ശരീരത്തിൽ ചില പ്രത്യേക തരം സെൻസറുകൾ ഘടിപ്പിച്ചുകൊണ്ടുള്ള രീതിയാണിത്. ഉദാഹരണത്തിന് നിങ്ങളുടെ പൾസ്, ശരീരോഷ്മാവ്, ശ്വസനവേഗം, രക്തസമ്മർദം തുടങ്ങിയ കാര്യങ്ങൾ സെൻസറുകളുടെ സഹായത്തോടെ കണ്ടെത്താവുന്നതാണ്. എന്നാൽ ഈ രീതി ഒരു സ്പെഷലിസ്റ്റിന്റെ സഹായത്തോടെ തെറപ്പി സെന്ററുകളിൽ ആണ് നടത്താൻ സാധിക്കുക.

∙ ബോക്സ് ബ്രീതിങ് എന്നു വിളിക്കുന്ന മൂന്നാമത്തെ രീതിയാണ് ഏറ്റവുമധികം പേർ തിരഞ്ഞെടുക്കുന്നത്. നിങ്ങൾക്ക് ഏതെങ്കിലും സാഹചര്യത്തിൽ മനോനില കൈവിട്ടുപോകുകയോ മാനസിക സമ്മർദം കൂടുകയോ ചെയ്താൽ അന്നേരം ചുരുങ്ങിയ സമയത്തിനുള്ളിൽ നടത്താവുന്ന റിലാക്സേഷൻ രീതിയാണിത്. സ്വസ്ഥമായി ഇരുന്നുകൊണ്ട് ചെയ്യാവുന്നതാണിത്. ദീർഘശ്വാസം എടുക്കുക. ശ്വാസം കുറച്ചുനേരം പിടിച്ചുവയ്ക്കുക. പുറത്തേക്കു വിടുക. എണ്ണിക്കൊണ്ട് ഇതൊരു പത്തു തവണ ചെയ്യുമ്പോഴേക്കും മനസ്സിന് അൽപം ശാന്തത കൈവന്നിരിക്കും. 

∙ ഗൈഡഡ് ഇമേജറി രീതിയാണ് മറ്റൊന്ന്. അതായത് മനസ് അസ്വസ്ഥമാകുമ്പോൾ ഏതെങ്കിലും പ്രിയപ്പെട്ട ഒരു വിഷ്വൽ മുന്നിലേക്കു കൊണ്ടുവരിക. അതൊരു ചിത്രമാകാം, ഓർമയാകാം, സങ്കൽപമാകാം. അതിലേക്കു മാത്രം മനസ്സിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുക. ചുരുങ്ങിയത് ഒരു മൂന്നുമിനിറ്റ് നേരമെങ്കിലും ആ വിഷ്വലിലേക്കു മനസ്സിനെ തിരിച്ചുവിടുക. 

∙മസിൽ റിലാക്സേഷൻ രീതിയാണ് മറ്റൊന്ന്. തറയിലോ മറ്റോ നീണ്ടുനിവർന്ന് കിടന്നുകൊണ്ടുവേണം ഇത് ചെയ്യാൻ. ശരീരത്തിലെ എല്ലാ പേശികളെയും വളരെ അനായാസമായി അയച്ചിടുക. ശരീരത്തിലെ ഈ പിരിമുറക്കമില്ലായ്മ മനസ്സിന്റെ പിരിമുറുക്കത്തെയും ഇല്ലാതാക്കുമത്രേ. യോഗാസനങ്ങളിലെ ശവാസനം ഇതിനു സമാനമായ ഒരു റിലാക്സേഷൻ രീതിയാണ്. 

English Summary: Mental stress relaxation tips

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA