പ്രതിരോധ ശേഷി കൂട്ടാൻ പരിശീലിക്കാം, പവർ ഡയറ്റ്

power diet
Photo Credit : Kiian Oksana / Shutterstock.com
SHARE

പ്രതിരോധ ശേഷി കുറവുള്ളവരാണ് കൊറോണക്കാലത്ത് ഏറെ ജാഗ്രത പാലിക്കേണ്ടത്. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷ്യവസ്തുക്കൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിച്ചാൽതന്നെ വീട്ടിലിരുപ്പിനൊരു  ഉഷാറു കിട്ടും. 

∙ വെജ് സൂപ്പ്– പച്ചക്കറികളിലും ഇലക്കറികളിലും  ഒട്ടേറെ ആന്റി ഓക്സിഡന്റുകളും വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. കാരറ്റ്, കാബേജ്, ബീൻസ്, ചീര തുടങ്ങിയവ കൊണ്ടു സൂപ്പ് തയാറാക്കി പ്രാതലിൽ ഉൾപ്പെടുത്താം.

∙ കുമ്പളങ്ങ, വെള്ളരിക്ക, തണ്ണിമത്തൻ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് തയാറാക്കുന്ന ജ്യൂസ് കഴിക്കുക. നിർജലീകരണം സംഭവിക്കാതിരിക്കാനും ദിവസം മുഴുവനും ഫ്രെഷ് ആയിരിക്കാനും ഇത് സഹായിക്കും. ദിവസവും 8–10 ഗ്ലാസ് വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ്. 

∙ കരിക്കിൻവെള്ളം, തേങ്ങ, വെർജിൻ കോക്കനട്ട് ഓയിൽ എന്നിവയുടെ ഉപയോഗവും ഉറപ്പാക്കാം.

∙ തൈര്– ദഹനവ്യവസ്ഥയ്ക്കു ഗുണകരമായ പ്രോ ബയോട്ടിക് ബാക്ടീരിയകളുടെ ഉൽപാദനത്തിന് തൈര് സഹായിക്കും. 

∙ ഫ്രൂട്ട് സാലഡ്– നമ്മുടെ നാട്ടിൽ തന്നെ കൃഷി ചെയ്യുന്ന സീസണൽ പഴവർഗങ്ങൾക്ക് അതതു കാലത്തെ വൈറസ് ആക്രമണങ്ങളെ ചെറുക്കാനുള്ള കഴിവുണ്ട്. മാമ്പഴം, പേരയ്ക്ക തുടങ്ങിയ പഴങ്ങൾ ഉദാഹരണം.  ഇടനേരത്തെ ഭക്ഷണമാക്കി ഫ്രൂട്ട് സാലഡ് തിരഞ്ഞെടുക്കാം. സിട്രസ് ഗുണമുള്ള പഴങ്ങളായ ഓറഞ്ച്, നാരങ്ങ എന്നിവയും കഴിക്കാം. 

∙ ഏത്തപ്പഴം– വൈറ്റമിനുകളും കോപ്പർ, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയ പവർ ഫുഡ് ആണ് ഏത്തപ്പഴം. ഒരു നേരത്തെ ആഹാരം ഏത്തപ്പഴമാക്കാം.

∙ മൽസ്യം– ശരീരത്തിലെ ചൂട് കൂടുമെന്നതിനാൽ മാംസാഹാരം കഴിയുന്നത്ര ഒഴിവാക്കാം. പകരം മത്സ്യം കറിവച്ച് കഴിക്കുക. ഇവയിൽ അടങ്ങിയ ഒമേഗ ത്രീ ഫാറ്റി ആഡിസ് ശരീരത്തിലെ പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കും.

∙ വെളുത്തുള്ളി, ഇഞ്ചി– ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കറികളിലും മറ്റും വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും ഉപയോഗം കൂട്ടാം.

English Summary: Immunity boosting power diet

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA