ADVERTISEMENT

മധ്യവയസ്സ് പിന്നിട്ടവരെ അലട്ടുന്ന വലിയ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് മറവിരോഗം. ഡിമൻഷ്യ പോലുള്ള ഗുരുതരാവസ്ഥയിലേക്കു വരെ ഇത് എത്തിച്ചേരാം. മറ്റു ശാരീരിക ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരെയും മാനസികമായി തളർത്തുന്ന ഒന്നാണ് മറവിരോഗം. മറവിരോഗവും ഭക്ഷണശീലവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് അമേരിക്കയിൽ നടന്ന പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

ഫ്ലവനോയിഡുകൾ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നവരിൽ മറവിരോഗത്തിനുള്ള സാധ്യത കുറവാണത്രേ.  ആപ്പിൾ, ബെറി പോലുള്ള പഴങ്ങളിലും ചായയിലും ഫ്ലവനോയിഡ് അടങ്ങിയിട്ടുണ്ട്. പൊതുവേ മെഡിറ്ററേനിയൻ ഡയറ്റ് പിന്തുടരുന്നവർ ധാരാളം ഫ്ലവനോയിഡ് അടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നത്. എന്നാൽ കൃത്യമായ അളവിൽ ഫ്ലവനോയിഡ് ശരീരത്തിൽ എത്താത്തവരെയാണ് മറവിരോഗം വിടാതെ പിന്തുടരുന്നത്. 

അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ ആണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചുവന്നത്. അമേരിക്കയിലെ മധ്യവയസ്സു കഴിഞ്ഞ 2800 പേരെയാണ് ഇതിനു വേണ്ട പഠനത്തിനായി തിരഞ്ഞെടുത്തത്. കഴിഞ്ഞ 20 വർഷത്തെ ഇവരുടെ ആഹാരരീതി പഠിച്ചുകൊണ്ടാണ് ഗവേഷകർ നിഗമനത്തിൽ എത്തിയത്. ഫ്ലവനോയിഡ് അധികം കഴിക്കാത്തവരിൽ മറവിരോഗം പിടിപെടാൻ രണ്ടു മുതൽ നാലിരട്ടി വരെ സാധ്യത കൂടുതലാണത്രേ.  

മധ്യവയസ്സിനോട് അടുക്കുമ്പോൾ എങ്കിലും ഭക്ഷണക്രമത്തിൽ ആരോഗ്യപരമായ മാറ്റം കൊണ്ടുവരേണ്ടതാണെന്ന് ഡോക്ടർമാർ ഓർമിപ്പിക്കുന്നു. വാർധക്യത്തിനുവേണ്ടിയുള്ള തയാറെടുപ്പുകാലമെന്ന നിലയിൽ ഡോക്ടർമാരുടെ സഹായത്തോടെ ശരീരത്തിനുവേണ്ട ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും പ്രധാനം. ആഴ്ചയിൽ മൂന്നോ നാലോ ആപ്പിൾ, പിയർ തുടങ്ങിയവയും ദിവസേന ഒരു ചായയും ശീലമാക്കിയാൽ തന്നെ ധാരാളം. 

English Summary: Flavonoid diet preventing dementia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com