അടുക്കളയിൽ വേണം അൽപം കൈച്ചുരുക്കം; ഈ കാര്യങ്ങൾ പിന്തുടരാം

cooking tips
Photo Credit : SunKids / Shutterstock.com
SHARE

പലകൂട്ടം കറികൾ തീൻമേശയിൽ നിരത്തി വിശാലമായി ഊണു കഴിച്ചാണ് മലയാളിക്ക് ശീലം. എന്നാൽ, ഭക്ഷ്യസാധനങ്ങളുടെ ലഭ്യത കുറഞ്ഞതിനാലും പണ്ടത്തെപോലെ എപ്പോഴും കടകൾ കയറിയിറങ്ങാൻ കഴിയാത്തതിനാലും ഇനി തൽക്കാലം അടുക്കളയിൽ അൽപം കൈച്ചുരുക്കം വേണം. 

∙ വീട്ടുപറമ്പിലുള്ള നാടൻ പച്ചക്കറികളും കപ്പ, ചേന, പപ്പായ തുടങ്ങിയവയും തോരന്‍ കറിവയ്ക്കാം.

∙ വൈകുന്നേരത്തെ ലഘുഭക്ഷണത്തിനു ചക്കപ്പുഴുക്ക് പോലെയുള്ള നാടൻ വിഭവങ്ങൾ തിരഞ്ഞെടുക്കാം.

∙ ചോറ് ബാക്കിവരുന്നത് പാഴാക്കാതെ ഉഴുന്ന് ചേർത്ത് ദോശ, ഇഡ്ഡലി തുടങ്ങിയ പ്രാതൽ വിഭവങ്ങൾ തയാറാക്കാം.

∙ ഉപ്പുമാവ് തയാറാക്കുമ്പോൾ റവയ്ക്കൊപ്പം കാരറ്റ്, ഗ്രീൻപീസ്, ബീൻസ് തുടങ്ങിയ പച്ചക്കറികൾ ഗ്രേറ്റ് ചെയ്ത് ചേർത്താൻ പ്രത്യേകം കറി ഒഴിവാക്കാം. പുട്ടിനൊപ്പവും ഈ മിക്സ് ആന്‍ഡ് മാച്ച് രീതി പരീക്ഷിക്കാം

∙ ലഘുഭക്ഷണമായി ഡ്രൈ ഫ്രൂട്ട്സ് തിരഞ്ഞെടുത്താൽ ഏറെനേരം വിശപ്പ് തടയാം

∙ പല കറികൾ കൂട്ടി ചോറുണ്ണുന്നതിനു പകരം ഉച്ചയൂണിന് ടുമാറ്റോ റൈസ്, ലൈമൺ റൈസ് തുടങ്ങിയവ പരീക്ഷിക്കാമല്ലോ. 

∙ കറികളിലെ ആർഭാടം ഒഴിവാക്കി ഒന്നോ രണ്ടോ കറിയിലേക്ക് ചുരുക്കുക. അച്ചാറ്, കൊണ്ടാട്ടം, തൈര് തുടങ്ങിയവ ഉപയോഗിച്ചാൽ ഊണ് രുചികരമാക്കാം.

∙ പാചകത്തിനുപയോഗിക്കുന്ന വെളിച്ചെണ്ണ, തേങ്ങ, ഉള്ളി തുടങ്ങിയവയുടെ ഉപയോഗം പരിമിതപ്പെടുത്തുക

∙ കുടുംബത്തിലെ ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് പല വിഭവങ്ങൾ തയാറാക്കുന്ന രീതി ഈ ദിവസങ്ങളിൽ ഉപേക്ഷിക്കാം. 

∙ ആവശ്യത്തിനുള്ള അളവിൽ മാത്രം ആഹാരം തയാറാക്കുക. 

English Summary: Cooking tips

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA