ADVERTISEMENT

പുതിയ വസ്ത്രങ്ങള്‍ വാങ്ങിയ ശേഷം അവ അലക്കാതെയാണോ നിങ്ങള്‍ ധരിക്കുന്നത് ? എങ്കില്‍ ആ ശീലം ഉപേക്ഷിച്ചേക്കൂ. അലക്കാതെ പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് പലതരം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനം. ഇതില്‍ പ്രധാനം ചര്‍മസംബന്ധമായ രോഗങ്ങള്‍ പിടികൂടാനുള്ള സാധ്യതയാണ്. 

പുതുവസ്ത്രങ്ങള്‍ വഴി ഉണ്ടാകുന്ന പ്രശ്നങ്ങള്‍

ഫാക്ടറികളില്‍ നിര്‍മിച്ച്‌ അവിടെനിന്നു പായ്ക്ക് ചെയ്തു പല മാര്‍ഗങ്ങളില്‍ കൂടിയാണ് വസ്ത്രങ്ങള്‍ നമ്മുടെ കൈകളില്‍ എത്തുക. നമ്മള്‍ അത് കടകളില്‍നിന്നു വാങ്ങുന്നതുവരെ അവ ഏതൊക്കെ മാര്‍ഗങ്ങളില്‍ കൂടിയാണ് വന്നതെന്നു പറയാന്‍ സാധിക്കില്ല. പലതരം മൈക്രോഓര്‍ഗാനിസങ്ങള്‍ തുണികളില്‍ ഉണ്ടാകും. അതുകൊണ്ടുതന്നെ അലക്കാതെ ഒരിക്കലും തുണികള്‍ ധരിക്കരുത്. 

അതുപോലെ തന്നെ മറ്റൊരു പ്രശ്നമാണ് നിരവധി പേര്‍ വസ്ത്രം ട്രയല്‍ ചെയ്തു നോക്കുന്നത്. ഇതുവഴി പല രോഗങ്ങള്‍ പകരാം. വസ്ത്രങ്ങളില്‍ ഉപയോഗിക്കുന്ന നിറം  പല കെമിക്കലുകള്‍ ചേര്‍ന്നത്‌ ആയിരിക്കും. ഇതും അലര്‍ജിക്ക് കാരണമാകും. കുഞ്ഞുങ്ങള്‍ക്കും പുതുവസ്ത്രങ്ങള്‍ കൊണ്ട് അലര്‍ജി ഉണ്ടാകാം. കുഞ്ഞുങ്ങള്‍ക്ക് വാങ്ങുന്ന വസ്ത്രം കഴുകി വെയില്‍ കൊള്ളിക്കാതെ ഉപയോഗിക്കരുത്. 

English Summary: Never wear new clothes without washing them

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com