കംപ്യൂട്ടർ വിഷൻ സിൻഡ്രോം; ഓൺലൈൻ ക്ലാസുകളിൽ കരുതൽ വേണം

HIGHLIGHTS
  • ഒരു മിനിറ്റിൽ ശരാശരി 15 തവണ നമ്മൾ കണ്ണുകൾ അടച്ചു തുറക്കും
  • കണ്ണുകൾക്ക് കലശലായ വേദന, നീറ്റൽ, തലവേദന തുടങ്ങിയവയാണു ലക്ഷണങ്ങൾ
online-class-computer-vision-syndrome
Representative Image. Photo Credit : Nik Nadal / Shutterstock.com
SHARE

സ്കൂൾ, കോളജ് ക്ലാസുകൾ ഓൺലൈനായതോടെ കണ്ണുകളുടെ സുരക്ഷയിലും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യ വിദഗ്ധർ. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനായി 4 മുതൽ 6 മണിക്കൂർ വരെയാണ് വിദ്യാർഥികൾ ടിവി, കംപ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവയുടെ മുന്നിൽ ചെലവഴിക്കുന്നത്. ഇതോടൊപ്പം വിനോദത്തിനായി ചെലവിടുന്ന സമയം കൂടി എടുത്താൽ ദിവസം ഇത് 8–10 മണിക്കൂർ വരെയാകും. കൂടുതൽ സമയം ഇമവെട്ടാതെ സ്ക്രീനിൽ നോക്കിയിരിക്കുമ്പോൾ ‘കംപ്യൂട്ടർ വിഷൻ സിൻഡ്രോം’ പിടിപെടാൻ സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

കംപ്യൂട്ടർ വിഷൻ സിൻഡ്രോം :

ഒരു മിനിറ്റിൽ ശരാശരി 15 തവണ നമ്മൾ കണ്ണുകൾ അടച്ചു തുറക്കും. ഇമ ചിമ്മുമ്പോൾ ഉണ്ടാകുന്ന കണ്ണീരിന്റെ കണങ്ങൾ കൃഷ്ണ മണിക്കു ചുറ്റും വ്യാപിക്കുമ്പോഴാണ് നമുക്ക് ‘പെർഫെക്ട് വിഷൻ’ ലഭിക്കുക. എന്നാൽ എന്നാൽ ദീർഘനേരം സ്ക്രീനിൽ നോക്കിയിരുന്നാൽ ഇമ ചിമ്മുന്നത് മിനിറ്റിൽ ശരാശരി അഞ്ചു തവണയായി കുറയും. കണ്ണീർ കണങ്ങളുടെ ഉൽപാദനം കുറയുന്നതോടെ പെർഫെക്ട് വിഷൻ ലഭിക്കില്ല. ഇതുകൊണ്ട് ഉണ്ടാകുന്ന അസ്വസ്ഥതകളാണ് കംപ്യൂട്ടർ വിഷൻ സിൻഡ്രോം. ഡിജിറ്റൽ ഐ സ്ട്രെയ്ൻ എന്നും അറിയപ്പെടുന്നു.

ലക്ഷണങ്ങൾ

കണ്ണുകൾക്ക് കലശലായ വേദന, നീറ്റൽ, കംപ്യൂട്ടർ സ്ക്രീനിൽ ദീർഘനേരം നോക്കിയിരുന്നാൽ കാഴ്ച മണ്ണിയതായി തോന്നുക, തലവേദന, കഴുത്തിനും തോളിനും വേദന, തുടങ്ങിയവയാണു ലക്ഷണങ്ങൾ.

കുട്ടികൾ സൂക്ഷിക്കണം

കംപ്യൂട്ടർ, ടിവി, മൊബൈൽ ഫോൺ തുടങ്ങിയവയുടെ സ്ക്രീനുകളിൽ ദീർഘനേരം നോക്കിയിരുന്നാൽ കുട്ടികൾക്ക് ഷോട്ട് സൈറ്റ് ബാധിതരാകാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ചെറുപ്രായത്തിലേ കണ്ണട വേണ്ടി വരും.

English Summary : What are the symptoms of computer vision syndrome?

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA