പ്രമേഹം തടയാൻ ആര്യവേപ്പ്

neem
Photo Credit : StockImageFactory.com / Shutterstock.com
SHARE

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രമേഹം വൈകിപ്പിക്കാനോ തടയാനോ ആര്യവേപ്പിന് കഴിയും എന്ന്  അമേരിക്കൻ മെഡിക്കൽ ജേണലായ പബ് മെഡിൽ  പ്രസിദ്ധീകരിച്ച പഠനം.

തുളസി, ആര്യവേപ്പ്, മഞ്ഞൾ തുടങ്ങിയ സസ്യങ്ങളുടെയെല്ലാം  ഔഷധഗുണം ഇന്ത്യക്കാർ വളരെ മുമ്പേ  തന്നെ  മനസിലാക്കിയിരുന്നു.

ആര്യവേപ്പിന്റെ എല്ലാ ഭാഗങ്ങളും ഔഷധഗുണമുള്ളതാണ്. ആര്യവേപ്പില, തണ്ട്, വേര് ഇവയെല്ലാം ഔഷധമായി ഉപയോഗിക്കുന്നു. വിരബാധ, അൾസർ, ഹൃദയസംബന്ധമായ രോഗങ്ങൾ ഇവയ്‌ക്കെല്ലാം ആര്യവേപ്പില ഔഷധമാണ്. ആര്യവേപ്പില ഒരു പ്രകൃതിദത്ത കീടനാശിനിയാണ്. പ്രാണികളെ തുരത്താനും ഇത് സഹായിക്കും. രോഗകാരകരായ കൊതുക്, പ്രാണികൾ മുതലായവയെ അകറ്റാൻ ആര്യവേപ്പില പുകയ്ക്കാറുണ്ട്. ധാന്യങ്ങൾ സൂക്ഷിക്കുന്ന പാത്രങ്ങളിൽ വേപ്പില ഇട്ടാൽ കീടങ്ങൾ വരില്ല.

ടൈപ്പ് 2 പ്രമേഹരോഗികളിൽ വാരണാസിയിൽ നടത്തിയ ഒരു പഠനത്തിൽ ആര്യവേപ്പിലയുടെ പൊടി ഉപയോഗിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും എന്നു കണ്ടു.  ദിവസം 10 ഗ്രാം  എന്ന തോതിൽ രോഗികൾക്ക് ആറുമാസക്കാലം വേപ്പിലപ്പൊടി നൽകി. ആറുമാസമായപ്പോഴേക്കും  ഇൻസുലിൻ എടുക്കുന്നതിന്റെ അളവ്  കുറയ്ക്കാനായി.  ഹൈപ്പോഗ്ലൈസെമിക് ഗുണങ്ങളാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ സഹായിച്ചത്.

രക്തം കട്ടപിടിക്കുന്നതിനെ വേപ്പ്  വൈകിപ്പിക്കുന്നു. ഹൃദയമിടിപ്പ്  ക്രമപ്പെടുത്തുന്നു അങ്ങനെ ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. ഇൻസുലിൻ സെൻസിറ്റീവ് ആയ പ്രമേഹരോഗികളിൽ വേപ്പില സത്തിന്റെ ഉപയോഗം മൂലം ഇൻസുലിന്റെ ആവശ്യകത 30 മുതൽ  50 ശതമാനം വരെ കുറഞ്ഞതായി പഠനത്തിൽ കണ്ടു. 

വേപ്പില സത്ത് പൊടിയായും ടാബ്‌ലറ്റ് ആയും സിറപ്പ് ആയും എല്ലാം ലഭ്യമാണ്. എന്നാൽ വൈദ്യ നിർദേശമില്ലാതെ ഒരു മരുന്നും  പരീക്ഷിക്കരുത് എന്നത് വളരെ പ്രധാനമാണ്. ഏഷ്യൻ ജേണൽ ഓഫ് ഹോംസയൻസിൽ ഈ പഠനം പ്രസിദ്ധീകരിച്ചു.

English Summary : Use of neem leaves to lower blood sugar levels

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA