ADVERTISEMENT

വൈറ്റമിനുകളായ എ, ബി1, ബി2, ബി12, ഡി, കാത്സ്യം, പൊട്ടാസ്യം, കാര്‍ബോഹൈഡ്രേറ്റ്  അങ്ങനെ ഒരുപാട് പോഷകഗുണങ്ങള്‍ അടങ്ങിയതാണ് പാല്‍. എന്നാല്‍ പാലില്‍ നിന്നുള്ള പോഷകഗുണങ്ങള്‍ ശരീരത്തിന് ഏറ്റവും നന്നായി ലഭിക്കാന്‍ അത് കുടിക്കുന്ന നേരത്തിനു പ്രാധാന്യം ഉണ്ടെന്ന് ആയുര്‍വേദം പറയുന്നു. 

പലതരം മില്‍ക്ക് ഷേയ്ക്കുകള്‍ ഇപ്പോള്‍ ലഭിക്കും. എന്നാല്‍ ആയുര്‍വേദം പറയുന്നത് മാങ്ങ, തണ്ണിമത്തന്‍, തൈര്, പുളിയുള്ള പഴവര്‍ഗങ്ങള്‍ എന്നിവയ്ക്കൊപ്പം പാല്‍ ചേര്‍ത്തു കുടിക്കുന്നത് നന്നല്ല എന്നാണ്. എന്തിന് ഏത്തക്ക പോലും പാലിനൊപ്പം അടിച്ചു കുടിക്കാന്‍ പാടില്ലത്രേ. ഇത് ദഹനപ്രശ്നം ഉണ്ടാക്കും എന്ന് ആയുര്‍വേദം പറയുന്നു. മാത്രമല്ല സൈനസ് ഇന്‍ഫെക്‌ഷന്‍, ജലദോഷം, അലര്‍ജി, ചുമ, ചൊറിച്ചില്‍ എന്നിവയ്ക്കും കാരണമാകും.

മസില്‍ വികസനത്തിനും ശരീരം പോഷണത്തിനും പാല്‍ രാവിലെ കുടിക്കണം എന്നാണ് ആയുര്‍വേദം പറയുന്നത്. അശ്വഗന്ധം ചേര്‍ത്ത് പാല്‍ കുടിച്ചാല്‍ ബുദ്ധി വികാസവും നല്ല ഉറക്കവും ലഭിക്കും.പാല്‍ കുടിക്കാന്‍ ഏറ്റവും മികച്ച സമയം വൈകുന്നേരം മുതല്‍ കിടക്കുന്നതിനു മുന്‍പ് വരെയാണത്രെ. രാവിലെ പാല്‍ കുടിക്കുന്നത് ചിലരില്‍ ക്ഷീണം ഉണ്ടാക്കും. ഇത് പാലിലെ കൊഴുപ്പ് ദഹിപ്പിക്കാന്‍ ശരീരം അമിതമായി ജോലി ചെയ്യുന്നതിന്റെ ആകാം. അഞ്ചു വയസ്സിനു മുകളില്‍ ഉള്ളവര്‍ കഴിവതും വെറും വയറ്റില്‍ പാല്‍ കുടിക്കാതെ ശ്രദ്ധിക്കണം. ഇത് അസിഡിറ്റിയുണ്ടാക്കും. 

ഓജസ് വര്‍ധിപ്പിക്കാന്‍ രാത്രി പാല്‍ കുടിക്കുന്നതാണ് മികച്ചതെന്ന് ആയുര്‍വേദം പറയുന്നു. ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് മഞ്ഞള്‍ ചേര്‍ത്ത ചൂട് പാല് കുടിക്കുന്നതും നല്ലതാണ്. ഇത് നല്ലയുറക്കം നല്‍കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com