പ്രതിരോധ ശക്തി കൂട്ടാൻ കഴിക്കാം ചിറ്റമൃത്

giloy
Photo Credit : Mamsizz / Shutterstock.com
SHARE

കൊറോണ വൈറസ് പടർന്നുപിടിച്ച ഈ സമയത്ത് പ്രതിരോധ ശക്തി മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾക്ക് ഏറെ  പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് കൊറോണയ്ക്കെതിരെ ഫലപ്രദമായ മരുന്നോ വാക്‌സിനോ കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ.

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രോട്ടോക്കോൾ, അമുക്കുരം (aswagandha), ചിറ്റമൃത്, ച്യവനപ്രാശം തുടങ്ങിയ ഔഷധങ്ങൾ ഉപയോഗിക്കണമെന്ന് നിർദേശിക്കുന്നു. ഇത് കോവിഡിനെതിരെ പ്രതിരോധശക്തിയേകും.

ചിറ്റമൃത് നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള സസ്യമാണ്. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതു കൂടാതെ പ്രമേഹരോഗികൾക്കും ഇത് പ്രയോജനകരമാണ്. കയ്പ്പു രുചിയുള്ള ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ശരീരഭാരം കുറയ്ക്കാനും മെറ്റബോളിസം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ ചിറ്റമൃത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കി രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്നു.

ഭക്ഷണത്തിൽ ഉൾപ്പെടുത്താം 

ചിറ്റമൃത് വിവിധ രീതിയിൽ ഭക്ഷണത്തിന്റെ ഭാഗമാക്കാം.

1. ചിറ്റമൃത് ജ്യൂസ്  - ചിറ്റമൃത് ജ്യൂസ് ആക്കി കഴിക്കുന്നത് പ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം  ഡെങ്കി പോലുള്ള രോഗങ്ങളുടെ ദൂഷ്യഫലങ്ങളെയും അകറ്റുന്നു. 

2. ചിറ്റമൃത് പൊടി - ചിറ്റമൃത് പൊടി ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് പ്രതിരോധശക്തി വർധിപ്പിക്കും.

3. ചിറ്റമൃത് കഷായം- ഇഞ്ചി, അമുക്കുരം തുടങ്ങിയവ ചേർത്ത് ചിറ്റമൃത് കഷായം ആക്കി കുടിക്കാം. 

4. ചിറ്റമൃതിന്റെ ഇല - ചിറ്റമൃതിന്റെ ഇല അരച്ച്  മുറിവിൽ പുരട്ടുന്നത് മുറിവുണക്കും. ചർമ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലത്. 

പാർശ്വഫലങ്ങളുണ്ടോ ?

ആരോഗ്യമുള്ളവരിൽ, തികച്ചും പ്രകൃതിദത്തമായ ചിറ്റമൃത് ഒരു പാർശ്വഫലങ്ങളും  ഉണ്ടാക്കില്ല. എന്നാൽ ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ ഉള്ളവർ, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ തുടങ്ങിയവർ വൈദ്യനിർദേശപ്രകാരം മാത്രമേ ഇത് കഴിക്കാവൂ. പ്രമേഹത്തിന് മരുന്നു  കഴിക്കുന്നവർ വൈദ്യനിർദേശപ്രകാരം മാത്രമേ കഴിക്കാവൂ. ഗർഭിണികളും, മുലയൂട്ടുന്ന അമ്മമാരും ഇതുപോലെ, ചിറ്റമൃത് ഉപയോഗിക്കും മുൻപ് വൈദ്യനിർദേശം  തേടണം.

English Summary: Ayurveda herb Giloy

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA