ADVERTISEMENT

പ്രമേഹരോഗികളെ സംബന്ധിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്തുക എന്നത് വളരെ പ്രധാനമാണ്. ഇതിന് ഏറ്റവും പ്രധാനം ആഹാരശീലം ശ്രദ്ധിക്കുക എന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്തുവാന്‍ ഇടയ്ക്കിടെ രക്ത പരിശോധനയും വേണം. എന്നാല്‍ പ്രാതലില്‍ ഒരല്‍പം ശ്രദ്ധിച്ചാല്‍ പ്രമേഹരോഗികള്‍ക്ക് ബ്ലഡ്‌ ഷുഗര്‍ ലെവല്‍ ക്രമപ്പെടുത്താം.

2018 ല്‍ പ്രസിദ്ധീകരിച്ച ജേണല്‍ ഓഫ് ഡയറി സയന്‍സില്‍ പറയുന്നത് പ്രാതലിനൊപ്പം പാല്‍ കുടിക്കുന്നത് ബ്ലഡ്‌ ഗ്ലൂക്കോസ് ലെവല്‍ ക്രമപ്പെടുത്തും എന്നാണ്. പ്രാതലില്‍ ഹൈ പ്രോട്ടീന്‍ പാല്‍ കുടിക്കുന്നത്  postprandial blood glucose concentration കുറയ്ക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്. ഉയർന്ന അളവിൽ കാർബ്സ് അടങ്ങിയ പാല്‍ കുടിക്കുന്നത് ബ്ലഡ്‌ ഗ്ലുക്കോസ് ലെവല്‍ കുറയ്ക്കുമെന്ന് ഗവേഷകരും പറയുന്നു. പ്രമേഹരോഗികള്‍ ഇതുകൊണ്ടുതന്നെ പാല്‍ കുടിക്കുന്നതു കൊണ്ട് പ്രശ്നം ഇല്ല എന്നാണ് ഡോക്ടർമാരും പറയുന്നത്. 

പ്രമേഹരോഗികള്‍ക്ക് പാല്‍ നല്ലതല്ല എന്ന തരത്തില്‍ പലരും പറഞ്ഞു കേള്‍ക്കാറുണ്ട്. ഇത് തെറ്റാണ്. പാല്‍ കൊണ്ടുള്ള ഏത് ഉല്‍പന്നവും പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. മിനറല്‍സ്, പോഷകങ്ങള്‍ എന്നിവ അടങ്ങിയതാണ് പാല്‍. ഹോള്‍ മില്‍ക്, സ്കിം മില്‍ക്, സോയ മില്‍ക്, ആല്‍മണ്ട് മില്‍ക് എല്ലാം പ്രമേഹരോഗികള്‍ക്ക് മികച്ചതുതന്നെ.

English Summary : Diabetes diet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com