ADVERTISEMENT

മുഖം പോലെ തന്നെ സുന്ദരമായി സൂക്ഷിക്കേണ്ട ഒന്നാണ് നഖങ്ങളും. അതുകൊണ്ടു തന്നെ നഖങ്ങളുടെ ആരോഗ്യം പ്രധാനമാണ്. നമ്മുടെ ആരോഗ്യവുമായും നഖത്തിന് ബന്ധമുണ്ട്. നമ്മുടെ ആരോഗ്യത്തിലെ പോരായ്മകളറിയാന്‍ നഖം നോക്കിയാല്‍ മതി എന്ന് പറയാറുണ്ട്‌. എന്തൊക്കെയാണ് നഖങ്ങൾ നൽകുന്ന രോഗസൂചനകള്‍ എന്ന് നോക്കാം. 

മഞ്ഞ നിറം -ചിലരുടെ നഖങ്ങൾ മഞ്ഞനിറത്തിലാവും. ഇതിനു പ്രധാന കാരണം പൂപ്പൽ ബാധയാണ്. ഇതുമൂലം നഖത്തിന് കട്ടി കൂടി വിണ്ടു കീറുന്നു. തൈറോയ്ഡ്, ശ്വാസകോശരോഗം, പ്രമേഹം, സോറിയാസിസ് എന്നീ രോഗങ്ങളുടെ ലക്ഷണമായും നഖങ്ങളിലെ മഞ്ഞനിറത്തെ കണക്കാക്കുന്നു.

വെള്ള നിറം -വിളര്‍ച്ച, ഹൃദയാഘാതസാധ്യത, കരള്‍ രോഗങ്ങള്‍, പോഷകാഹാരക്കുറവ് എന്നിവയ്ക്കു പുറമേ ഗൗരവമര്‍ഹിക്കുന്ന രോഗങ്ങളും ഈ ലക്ഷണത്തോടെയാകും ആരംഭിക്കുക.

കറുത്ത വര - വളരെ ഗുരുതരമായ അസുഖത്തെ സൂചിപ്പിക്കുന്നതാണ് നഖത്തിനടിയിലെ കറുത്ത വര. ത്വക്കിലെ കാന്‍സറായ മെലനോമയുടെ  ലക്ഷണവുമാകാം ഇത്.

പരുപരുത്ത നഖം - നേരിയ വരകളോടുകൂടിയ പരുപരുത്ത പ്രതലത്തിൽ നഖം കാണപ്പെടുന്നത് ചിലയിനം വാതങ്ങളുടെയും സോറിയാസിസിന്റെയും ലക്ഷണമാകാം.

നഖം പൊട്ടി പോകുക - പ്രായമായവരിൽ ചിലപ്പോഴൊക്കെ നഖങ്ങൾ വരണ്ട് വിണ്ടുകീറുന്നതായി കാണാറുണ്ട്. ഇത് തൈറോയ്ഡ് രോഗത്തിന്റെ ലക്ഷണമാകാം.  എന്നാല്‍ പലപ്പോഴും നഖം പൊട്ടി പോകുന്നത് തൈറോയ്ഡ് രോഗം മുതല്‍ ചിലയിനം കെമിക്കലുകളുടെ ഉപയോഗം മൂലവുമാകാം. വൈറ്റമിന്‍ എ , സി എന്നിവ അടങ്ങിയ ആഹാരം ഇത്തരക്കാര്‍ കൂടുതല്‍ കഴിക്കണം.

English Summary : Nails health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com