ടൈപ്പ് 2 പ്രമേഹമുള്ളവര്‍ ഈ പഴവര്‍ഗങ്ങള്‍ ഒഴിവാക്കണം

mango-pineapple
Photo credit : Kovaleva_Ka / Shutterstock.com
SHARE

ഇന്ത്യക്കാരില്‍ നല്ലൊരു പങ്കും ഇന്ന് പ്രമേഹരോഗത്തിന് അടിമകളാണ്. പ്രമേഹമുള്ളവര്‍ അവരുടെ ഭക്ഷണം നിയന്ത്രിച്ച് രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരാതെ കാക്കേണ്ടതാണ്. പ്രമേഹ രോഗികള്‍ കഴിക്കേണ്ടതും കഴിക്കരുതാത്തതുമായി നിരവധി ഭക്ഷണ വിഭവങ്ങളുണ്ട്. 

പ്രമേഹക്കാര്‍, പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹമുള്ളവര്‍ മാങ്ങ, പൈനാപ്പിള്‍, മത്തങ്ങ, വാഴപ്പഴം എന്നിവ ഒഴിവാക്കണമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഈ പഴങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന് ഡയറ്റീഷന്മാര്‍ പറയുന്നു. 

ഇനി പ്രമേഹക്കാര്‍ക്ക് കഴിക്കാന്‍ പറ്റുന്ന പഴ വിഭവങ്ങളുമുണ്ട്. ചെറിപ്പഴം, പീച്ച്, ആപ്രിക്കോട്ട്, ആപ്പിള്‍, ഓറഞ്ച്, കിവി, പിയര്‍ എന്നിവയെല്ലാം പ്രമേഹമുള്ളവര്‍ക്ക് ധൈര്യമായി കഴിക്കാം. 

പഞ്ചസാര കൂടുതലുള്ള പഴങ്ങള്‍ക്ക് പുറമേ ശരീരത്തിനുള്ളിലെത്തുന്ന കാര്‍ബോഹൈഡ്രേറ്റിനെ കുറിച്ചും പ്രമേഹരോഗികള്‍ ശ്രദ്ധ പുലര്‍ത്തണം. കാര്‍ബോഹൈഡ്രേറ്റുകള്‍ ശരീരത്തിനുള്ളില്‍ വച്ച് പഞ്ചസാരയായി മാറ്റപ്പെടുന്നു. 

മേല്‍പ്പറഞ്ഞ പഴങ്ങള്‍ക്ക് പുറമേ പച്ചക്കറികളും ധാരാളമായി മെനുവില്‍ പ്രമേഹക്കാര്‍ക്ക് ഉള്‍പ്പെടുത്താം. കാര്‍ബോഹൈഡ്രേറ്റിനെ പോലെ പ്രമേഹക്കാര്‍ കഴിക്കുന്ന പ്രോട്ടീന്റെ തോതും ശ്രദ്ധിക്കേണ്ടതാണ്. ഇതിനു പുറമേ നിത്യേനയുള്ള വ്യായാമവും പ്രമേഹം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും. 

English Summary : Type 2 diabetes and diet

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA