ADVERTISEMENT

ശരീരത്തിന്റെ ആരോഗ്യം പോലെതന്നെ പ്രധാനമാണ് മനസ്സിന്റെ ആരോഗ്യം. ശരീരത്തിന്റെ വേദനകള്‍ക്ക് നമ്മള്‍ ചികിത്സ തേടുമ്പോള്‍ മനസ്സിന്റെ ആരോഗ്യത്തിനായി ഒരു തെറപ്പിസ്റ്റിനെ കാണാനോ ചികിത്സ തേടാനോ തയാറാകുന്നവർ വിരളമാണ്. എന്നാല്‍ ഈ വിഷയത്തെ കുറിച്ച് വളരെ തുറന്ന സമീപനമാണ് പോപ്‌ താരം സെലീന ഗോമസിന്. മാനസികാരോഗ്യത്തിന്റെ പ്രാധാന്യവും ആവശ്യം വന്നാല്‍ മടി കൂടാതെ തെറപ്പിസ്റ്റിന്റെ സഹായം തേടുന്നതിനെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് സെലീന.

വൃക്ക മാറ്റി വച്ചതിനു പിന്നാലെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടു താന്‍ ചികിത്സ തേടിയിട്ടുണ്ടെന്ന് നേരത്തെയും താരം പറഞ്ഞിട്ടുണ്ട്.

താന്‍ വിഷാദരോഗത്തെ അതിജീവിച്ച ആളാണ്‌. എങ്കില്‍ പോലും ഇപ്പോഴും  പതിവായി തെറപ്പിസ്റ്റിന്റെ ഉപദേശം തേടുകയും അവരോടു കാര്യങ്ങള്‍ പറയുകയും ചെയ്യാറുണ്ടെന്ന് സെലീന പറയുന്നു. 

ലോകമാകെ ആരാധകരുള്ള സെലീന 2018 ലാണ് തനിക്ക് ഉല്‍കണ്ഠയും വിഷാദരോഗവും ഉണ്ടെന്നു വെളിപ്പെടുത്തിയത്.  ഓട്ടോ ഇമ്യൂൺ ഡിസോർഡർ രോഗം ഉണ്ടെന്നും താരം പറഞ്ഞിരുന്നു. ഏപ്രിലില്‍ നടത്തിയ ഒരു ഷോയില്‍ തനിക്ക് ബൈപോളാര്‍ ഡിസോഡര്‍ ഉണ്ടെന്നും സെലീന പറഞ്ഞിരുന്നു. 

ലോകമാകെ ആരാധകര്‍ ഉള്ള താന്‍ ഇത് തുറന്നു പറയുന്നത് മെന്റല്‍ ഹെല്‍ത്ത് എന്ന വിഷയത്തെ കുറിച്ച് കൂടുതല്‍ അവബോധം ആളുകള്‍ക്ക് ലഭിക്കാനാണെന്നും സെലീന പറയുന്നു. 

English Summary : Selena Gomez talks about the importance of mental health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com