ADVERTISEMENT

ആഗോള തലത്തില്‍ കഴിഞ്ഞ 20 വര്‍ഷമായി മരണകാരണങ്ങളില്‍ മുന്‍പന്തിയിലാണ് ഹൃദ്രോഗം. ലോകാരോഗ്യ സംഘനയുടെ കണക്കുകള്‍ പ്രകാരം 2000 മുതല്‍ 2019 വരെ 19 വര്‍ഷം കൊണ്ട് ഹൃദ്രോഗം മൂലമുള്ള മരണം 20 ലക്ഷത്തില്‍ നിന്ന് 90 ലക്ഷമായി ഉയര്‍ന്നു. ലോകത്ത് ആകെ നടക്കുന്ന മരണങ്ങളിലെ 16 ശതമാനവും ഹൃദ്രോഗം ബാധിച്ചാണ്. 

നാം പോലുമറിയാതെ നമ്മുടെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന അവയവമാണ് ഹൃദയം. എന്നിട്ടും നാമതിനെ വേണ്ട വിധത്തില്‍ ശ്രദ്ധിക്കാത്തതാണ് ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുന്നത്. ശരിയായ ഭക്ഷണം, വ്യായാമം, ജീവിതശൈലി എന്നിവയെല്ലാം ഹൃദയത്തെ ആരോഗ്യത്തോടെ വയ്ക്കുന്നതില്‍ പ്രമുഖ സ്ഥാനം വഹിക്കുന്നു. ഹൃദയത്തെ ആരോഗ്യത്തോടെ വയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് ഔഷധസസ്യങ്ങളെ പരിചയപ്പെടാം. 

1. കറുവാപ്പട്ട

ഹൃദയത്തെ പല വിധത്തില്‍ സഹായിക്കുന്ന ഒന്നാണ് കറുവാപ്പട്ട. ദിവസവും ചെറിയ അളവില്‍ കറുവാപ്പട്ട ശരീരത്തില്‍ ചെല്ലുന്നത്  കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡുകളുമൊക്കെ കുറയ്ക്കാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് പ്രമേഹവും കറുവാപ്പട്ട നിയന്ത്രിക്കും. ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യതകള്‍ ഇത്തരത്തില്‍ കുറയ്ക്കാം. 

2. വെളുത്തുള്ളി

ആരോഗ്യകരമായ രക്ത സമ്മര്‍ദം നിലനിര്‍ത്താനും ലിപിഡ്, കൊളസ്‌ട്രോള്‍ തോത് നിയന്ത്രിക്കാനും വെളുത്തുള്ളി സഹായിക്കും. 

3. ഇഞ്ചി

ഉയര്‍ന്ന രക്ത സമ്മര്‍ദ സാധ്യതകളെ ഇഞ്ചി കുറയ്ക്കുന്നു. ഇഞ്ചി ആവശ്യത്തിന് ഉപയോഗിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത കുറവാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.  

4. തുമ്പ 

ഹൃദയത്തെ ശക്തിപ്പെടുത്താനും സമ്മര്‍ദം മൂലമുള്ള ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാനും തുമ്പ ചെടി സഹായിക്കും. നാഡീവ്യൂഹപരമായ ഉത്ഭവമുള്ള ഹൃദയ പ്രശ്‌നങ്ങള്‍ക്ക് തുമ്പ ഔഷധമാണ്. 

5 . റോസ്

റോസാ ചെടിയുടെ ഇതളും കായുമെല്ലാം ഹൃദയത്തിന് ആരോഗ്യമേകാന്‍ സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകളും വൈറ്റമിന്‍ സിയും ധാരാളമുളള റോസാ ചെടിയുടെ കായ രക്തധമനികളുടെ ഭിത്തിക്ക് കരുത്ത് പകരുന്നു. 

English Summary : 5 Herbs to help support a healthy and happy heart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com