ആരോഗ്യത്തോടെ ജീവിക്കണോ? ഉറക്കത്തിനു ‘കൈ കൊടുക്കൂ’

HIGHLIGHTS
  • ജോലിയും ജീവിതവും തമ്മിലുള്ള ബാലൻസ് എങ്ങനെ നോക്കാമെന്ന കൺഫ്യൂഷനിലാണോ?
  • നല്ല ഉറക്കത്തിനായി നിങ്ങളുടെ തലച്ചോറിനെ പരിശീലിപ്പിക്കാം
sleep
Photo credit : alexkoral / Shutterstock.com
SHARE

കോവിഡ് കാലം നമുക്കു സമ്മാനിച്ചത് സമാനതകളില്ലാത്ത അനുഭവങ്ങളാണ്. രോഗവ്യാപനം തടയാൻ ഭവനങ്ങളിൽ കഴിയാൻ നിർബന്ധിതരായതോടെ നമ്മുടെ ജീവിത, ജോലി ചര്യകളും അടിമുടി മാറി. വാരാന്ത്യങ്ങളിലും അല്ലാതെയും ചുറ്റി നടന്ന നാം നാലു ചുവരുകൾക്കുള്ളിൽ കഴിയാൻ തുടങ്ങിയതോടെ ചിലർക്കെങ്കിലും ജീവിതത്തിന്റെ ‘താളം ‘തെറ്റുന്നു’വെന്ന് തോന്നിത്തുടങ്ങി. രാവിലെ കുളിച്ചൊരുങ്ങി ഒാഫിസിലേക്കു പായുന്ന രീതിക്കു സഡൻ ബ്രേക്ക് വീണത് ആദ്യ ദിവസങ്ങളിൽ സുഖമായി തോന്നിയെങ്കിലും പിന്നീട്, ആ പരക്കം പാച്ചലിനും ഒരു സുഖമുണ്ടായിരുന്നുവെന്നു തിരിച്ചറിഞ്ഞു. ഒാഫിസിൽ കൃത്യ സമയത്ത് ഭക്ഷണം കഴിച്ചിരുന്നത് അടക്കമുള്ള ചിട്ടകൾ വീട്ടിലായപ്പോൾ തെറ്റിത്തുടങ്ങി. അത് മിക്കവരുടെയും ആരോഗ്യത്തെ ബാധിച്ചു. ‘വർക്ക് അറ്റ് ഹോം’ പുതുമയാണെങ്കിലും ജോലിയും ജീവിതവും തമ്മിലുള്ള ബാലൻസ് തെറ്റാതെ എങ്ങനെ മുന്നോട്ടു പോകാമെന്നു പലരും ചിന്തിച്ചു. ഭക്ഷണം കഴിക്കാൻ ഉഴപ്പാത്തവർ പോലും മറ്റൊരു കാര്യം സൗകര്യപൂർവം മാറ്റിവയ്ക്കുന്നു – ഉറക്കം !

സമ്മർദമകറ്റാനും ആരോഗ്യകരമായ ജീവിതം നയിക്കാനും സഹായിക്കുന്ന ഒരു നിശ്ശബ്ദ ആയുധം നമ്മുടെ പക്കലുണ്ട്. നാം പലപ്പോഴും വേണ്ടത്ര ഗൗനിക്കാതെ പോകുന്ന ഉറക്കം. ഉറക്കത്തിന്റെ പ്രയോജനങ്ങള്‍ അറിയേണ്ടതു പോലെ തന്നെ പ്രധാനമാണ് ഉറക്കക്കുറവിന്റെ പ്രശ്‌നങ്ങളെ കുറിച്ച് അവബോധമുണ്ടാകേണ്ടതും. നല്ല ഉറക്കം കിട്ടില്ലെന്ന് പരാതിപ്പെടുന്നവര്‍ക്ക് ആ പ്രശ്‌നം പരിഹരിക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ ഇതാ. നല്ല ഉറക്കത്തിനായി നിങ്ങളുടെ തലച്ചോറിനെ പരിശീലിപ്പിക്കാന്‍ ഇവ സഹായിക്കും. 

∙ ദിവസവും ഒരു നിശ്ചിത സമയത്തു തന്നെ ഉറങ്ങാനും ഉണരാനും ശ്രമിക്കുക.

∙ നിങ്ങളുടെ ശരീരോഷ്മാവിന് താഴെയായി മുറിയിലെ താപനില ക്രമീകരിക്കണം.

∙ ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക.

∙ ഉറങ്ങാനുള്ള സമയത്തിന് ഒരു മണിക്കൂര്‍ മുന്‍പ് മൊബൈല്‍, ലാപ്‌ടോപ്, ടിവി പോലുള്ള ഉപകരണങ്ങള്‍ ഓഫാക്കി മാറ്റി വയ്ക്കണം. അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കുകയാണെങ്കില്‍ത്തന്നെ നീല വെളിച്ചം കുറയ്ക്കാനായി flux, twilight പോലുള്ള ആപ്ലിക്കേഷന്‍സ് ഉപയോഗിക്കുകയോ നൈറ്റ് മോഡില്‍ ഉപയോഗിക്കുകയോ ചെയ്യുക.

∙ ഉറങ്ങുമ്പോള്‍ ലൈറ്റ് ഓഫാക്കുകയോ ഐ മാസ്‌ക് ഉപയോഗിക്കുകയോ ചെയ്യണം. ഉറക്ക ഹോര്‍മോണായ മെലറ്റോണിന്‍ ഉത്പാദനം നടക്കാന്‍ ഇരുട്ട് ആവശ്യമാണ്.

∙ ഉറക്കത്തിന് ഒരു മണിക്കൂര്‍ മുന്‍പ് പാട്ടു കേള്‍ക്കുക, ദീര്‍ഘമായി ശ്വാസം വലിച്ചു വിടുക പോലുള്ള റിലാക്‌സേഷന്‍ മാര്‍ഗ്ഗങ്ങള്‍ ചെയ്യുക.

∙ പിറ്റേ ദിവസത്തെ കാര്യങ്ങളെ കുറിച്ച് ഉത്കണ്ഠയുണ്ടെങ്കില്‍ ഒരു കടലാസില്‍ പിറ്റേന്ന് ചെയ്യേണ്ട കാര്യങ്ങള്‍ കുറിച്ചു വയ്ക്കുക. അടുത്ത ദിവസം വരെ അതിനെപ്പറ്റി ആലോചിക്കേണ്ടി വരരുത്. 

∙ ഉറക്കം വരുന്നില്ലെങ്കില്‍ കട്ടിലില്‍നിന്ന് എണീറ്റ് ഉറക്കം വരും വരെ മറ്റെന്തെങ്കിലും പ്രവൃത്തികളില്‍ ഏര്‍പ്പെടുക. ഉറക്കം വന്നു തുടങ്ങിയാല്‍ ഉടനെ പോയി കിടക്കുക.

∙  ഉറങ്ങുന്ന സമയത്തോട് അടുപ്പിച്ച് പുകവലി, കാപ്പികുടി, മദ്യപാനം എന്നിവ വേണ്ട.

∙ ഉറങ്ങുന്നതിന് തൊട്ടു മുന്‍പുപ് കഠിനമായ ശാരീരിക, മാനസിക അധ്വാനം വേണ്ട.

∙ പര്യാപ്തമായ രീതിയില്‍ രാത്രിഭക്ഷണം ആവാം.

∙ ഉറങ്ങാന്‍ ശ്രമിക്കുമ്പോള്‍ ഇടയ്ക്കിടെ സമയം നോക്കരുത്.

∙ ഉറക്കമില്ലായ്മയെ കുറിച്ച് അധികം ആലോചിച്ച് ആവലാതിപ്പെടരുത്. 

ജോലിയും ജീവിതവും തമ്മിലുള്ള ബാലൻസ് എങ്ങനെ നോക്കാമെന്ന കൺഫ്യൂഷനിലാണോ? കോവിഡ് കാലത്തെ ഏകാന്തത നിങ്ങളെ അലട്ടുന്നുണ്ടോ? ബോധിനിയുടെ സൈക്കോളജിസ്റ്റുകളുമായി സംസാരിച്ചാലോ  ? വിളിക്കേണ്ട നമ്പർ : 7994701112, 8891115050.

English Summary : Healthy lifestyle tips

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA