ആരോഗ്യത്തിനായി പാലിക്കാം ഈ പുതുവർഷ പ്രതിജ്ഞകൾ

new life
Photo credit : Maridav / Shutterstock.com
SHARE

പുതിയ വർഷം  പുതിയ തുടക്കം ആകട്ടെ. ചിലർക്ക് ചില ലക്ഷ്യങ്ങളുണ്ടാകും. ശരീരഭാരം കുറയ്ക്കുക, ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക, വ്യായാമത്തിന് പുതിയ ചിട്ടകൾ ഉണ്ടാക്കുക അങ്ങനെയങ്ങനെ.... ആരോഗ്യപ്രതിജ്ഞകൾ മിക്കവരും ഏതാനും ആഴ്ചകൾ കൊണ്ട് തെറ്റിക്കുകയാണ് പതിവ്. എന്നാൽ ആരോഗ്യത്തിനും സൗഖ്യത്തിനുമായി ഈ പ്രതിജ്ഞകൾ ഈ  വർഷം പാലിക്കാൻ ശ്രമിക്കാം. ഇതാ പുതുവർഷത്തിൽ പാലിക്കാൻ ന്യൂ ഇയർ റസല്യൂഷൻസ് .

1. കഴിക്കാം മുഴുഭക്ഷണം (Whole Foods )  

ആരോഗ്യം നില നിർത്താൻ എളുപ്പമുള്ള ഒരു മാർഗമാണിത്. പച്ചക്കറികൾ, പഴങ്ങൾ, നട്സ്, സീഡ്‌സ്, മുഴുധാന്യങ്ങൾ, മത്സ്യം ഇവയെല്ലാം ചേർന്നതാണ് മുഴുഭക്ഷണം. ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗം തടയാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും പ്രമേഹ സാധ്യത തടയാനും സഹായിക്കും. പച്ചക്കറി കഴിക്കാൻ ഇഷ്ടപ്പെടാത്ത ആളാണ് നിങ്ങൾ  എങ്കിൽ ദിവസവും കുറച്ചു കുറച്ചായി അവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി തുടങ്ങാം. അങ്ങനെ പ്രോസസ് ചെയ്യാത്ത തികച്ചും നാച്വറൽ ആയ ഭക്ഷണങ്ങൾ കഴിക്കാം എന്ന തീരുമാനം ഈ  വർഷം എടുക്കാം. 

2. ഇരിപ്പ് കുറയ്ക്കാം നടത്തം കൂട്ടാം 

ഇരുന്നുള്ള ജോലി ആയതുകൊണ്ടും മടിമൂലവും  ഒരേ  ഇരിപ്പ് ഇരിക്കുന്നവർ വളരെയധികമാണ്. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഡസ്‌ക് ജോബ് ആണ്  നിങ്ങളുടേതെങ്കിൽ ഉച്ചഭക്ഷണസമയത്ത്  ഒരു 15 മിനിറ്റ് നടക്കാം എന്ന് തീരുമാനമെടുക്കാം. ഓരോ മണിക്കൂറിലും അഞ്ച് മിനിറ്റ്  നടക്കാം. 

3. മധുരം കുറയ്ക്കാം 

പൊണ്ണത്തടി, ഫാറ്റി ലിവർ, ഹൃദ്രോഗം, ഇൻസുലിൻ പ്രതിരോധം ഇതിനെല്ലാം മധുരത്തിന്റെ അമിത ഉപയോഗം കാരണമാകും. മധുരത്തിന്റെ ഉപയോഗം കുറച്ചു കുറച്ചു കൊണ്ടുവരാം. മധുരപാനീയങ്ങൾ ഒഴിവാക്കാം. 

4. നന്നായി ഉറങ്ങാം 

ഉറക്കം ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഉറക്കമില്ലായ്‌മ, ഹൃദ്രോഗം, വിഷാദം, ശരീരഭാരം കൂടുതൽ ഇവയ്‌ക്കെല്ലാം കാരണമാകും. പലർക്കും പല കാരണങ്ങൾ കൊണ്ടും ആവശ്യത്തിന് ഉറക്കം കിട്ടാറില്ല. സമയക്രമം, ജീവിതശൈലി ഇവയെല്ലാം മാറ്റം വരുത്തി നല്ല ഉറക്കത്തിനായി ശ്രമിക്കാം. 

ഉറങ്ങും മുൻപ് സ്‌ക്രീനിൽ നോക്കുന്നത് നിർത്താം. കിടപ്പു മുറിയിലെ വെട്ടം കുറയ്ക്കാം. ഉറങ്ങും മുൻപ്  കാപ്പി കുടിക്കുന്ന ശീലം ഒഴിവാക്കാം. നേരത്തെ കിടക്കാം ഇതെല്ലാം സുഖകരമായ ഉറക്കം ലഭിക്കാൻ സഹായിക്കും. 

5. ഇഷ്ടമുള്ള ആക്ടിവിറ്റി ചെയ്യാം 

അരമണിക്കൂർ നടത്തം, ജോഗിങ് അല്ലെങ്കിൽ ബൈക്കിൽ ഒരു സവാരി, നീന്തൽ അങ്ങനെ ഇഷ്ടമുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏതെങ്കിലുമൊന്ന് ശീലമാക്കാം. 

6. സ്വയം പരിചരിക്കാം 

അവനവനുവേണ്ടി  ദിവസവും അല്പസമയം നീക്കിവയ്ക്കാം. ഇഷ്ടമുള്ള ഭക്ഷണം സ്വയം ഉണ്ടാക്കാം. ഇഷ്ടപ്പെട്ട യോഗ ക്ലാസിന് പോകാം. അൽപനേരം നടക്കാം. കുറച്ചു കൂടുതൽ സമയം ഉറങ്ങാം. അങ്ങനെ സ്വയം ഒരു ശ്രദ്ധയും പരിചരണവും കൊടുക്കാം.

7. ഭക്ഷണം വീട്ടിൽ ഉണ്ടാക്കാം 

പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്ന ശീലം കുറച്ച് വീട്ടിൽതന്നെ ആരോഗ്യകരമായ ഭക്ഷണം പാകം ചെയ്‌ത്‌  കഴിക്കാം.

8. സ്‌ക്രീൻ ടൈം കുറയ്ക്കാം 

ഫോണും കംപ്യൂട്ടറും ടിവിയും എല്ലാം നോക്കുന്നത് കുറയ്ക്കാം. ഇലക്ട്രോണിക് ഉപകരണങ്ങൾ കൂടുതൽ സമയം പ്രത്യേകിച്ച് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിഷാദം, ഉത്കണ്ഠ, ഏകാന്തത ഇവയിലേക്കു നയിക്കും. 

ഇത്തവണത്തെ പുതുവർഷ പ്രതിജ്ഞ ഇതാകട്ടെ.

9. ധ്യാനം ശീലമാക്കാം 

മാനസികാരോഗ്യം മെച്ചപ്പെടുത്താൻ മികച്ച മാർഗമാണിത്. ഉത്കണ്ഠ , വിഷാദം ഇവയെല്ലാം അകറ്റാനും ധ്യാനം സഹായിക്കും. 

10. പുതിയ ഹോബി ആരംഭിക്കാം 

ഏറ്റവും ഇഷ്ടമുള്ള ഒരു ഹോബി തുടങ്ങാൻ മികച്ച സമയമാണിത്.

ഇന്നിൽ ജീവിക്കാം. അനാവശ്യ ചിന്തകൾ ഒഴിവാക്കി ഈ നിമിഷം ആസ്വദിക്കാം. അതുപോലെ കുടുംബത്തോടൊപ്പമോ, സുഹൃത്തുക്കൾക്കൊപ്പമോ  അതുമല്ലെങ്കിൽ ഒറ്റയ്‌ക്കോ ഒരു യാത്ര പോകാം. അങ്ങനെയങ്ങനെ പുതിയ വർഷത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കാം. പ്രതിജ്ഞ എടുക്കുന്നത് പാലിക്കപ്പെടുന്നുണ്ടോ എന്ന്  സ്വയം പരിശോധിക്കാം. 

ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുകയും ശരീരത്തിന് ആവശ്യത്തിന് ശ്രദ്ധ കൊടുക്കുകയും ആരോഗ്യകരവും സന്തോഷകരവുമായ ഒരു പുതു വർഷം,  പുതിയ തുടക്കം എല്ലാവർക്കും ഉണ്ടാകട്ടെ.

English Summary : New year resolutions

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA