ഡോക്ടര്‍മാര്‍ പറയുന്നു: പുതുവര്‍ഷത്തില്‍ ഈ 5 കാര്യങ്ങള്‍ ചെയ്യരുത്

HIGHLIGHTS
  • കുപ്രചരണങ്ങളിലും അര്‍ഥസത്യങ്ങളിലും വീണ് വാക്‌സീനോട് ഒരിക്കലും നോ പറയരുത്
  • വൈറസിന്റെ കാര്യത്തില്‍ നെഗറ്റീവാണ് ശരി
covid life
Photo credit : aslysun / Shutterstock.com
SHARE

കോവിഡ്19 ഇനിയും നിയന്ത്രണാധീനമായിട്ടില്ലാത്തതിനാല്‍ കരുതലോടെയാണ് ലോകം പുതുവര്‍ഷത്തിലേക്ക് കടക്കുന്നത്. സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും ആരോഗ്യത്തോടെ ഇരിക്കാനും ഇനി പറയുന്ന അഞ്ച് കാര്യങ്ങളില്‍ ഉപേക്ഷ വരുത്തരുതെന്ന് ഡോക്ടര്‍മാര്‍ ഒരേ സ്വരത്തില്‍ പറയുന്നു

1. വാക്‌സീനോട് നോ പറയരുത്

പുതുവര്‍ഷത്തില്‍ നിങ്ങള്‍ക്കു വേണ്ടിയും നിങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കു വേണ്ടിയും ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യമാണ് കോവിഡിനെതിരെയുള്ള വാക്‌സീന്‍ എടുക്കുക എന്നത്. ഇന്ത്യയില്‍ ഈ മാസംതന്നെ വാക്‌സീന്‍ വിതരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാക്‌സീന്‍ എല്ലാവര്‍ക്കും ലഭ്യമായി തുടങ്ങിയാല്‍ കെട്ടുകഥകളും ഊഹാപോഹങ്ങളുമായി വാക്‌സീന്‍ വിരുദ്ധരില്‍ പലരും രംഗത്ത് വരാന്‍ സാധ്യതയുണ്ട്. 

പല ഘട്ടങ്ങളിലെ പരിശോധന കഴിഞ്ഞെത്തിയ വാക്‌സീനാണ് കോവിഡിനെ തളയ്ക്കാനുള്ള ഏക ഉപായം. 80 ശതമാനം ജനങ്ങളെങ്കിലും വാക്‌സീന്‍ എടുത്താല്‍ മാത്രമേ സമൂഹ പ്രതിരോധം വൈറസിനെതിരെ വളര്‍ത്തിയെടുക്കാന്‍ സാധിക്കൂ. വാക്‌സീനെ കുറിച്ച് സംശയവും ആശങ്കയുമുണ്ടെങ്കില്‍ ഡോക്ടര്‍മാരോടും ആരോഗ്യ പ്രവര്‍ത്തകരോടും സംസാരിച്ച് ആശയവ്യക്തത വരുത്താം. എന്നാല്‍ കുപ്രചരണങ്ങളിലും അര്‍ഥസത്യങ്ങളിലും വീണ് വാക്‌സീനോട് ഒരിക്കലും നോ പറയരുത്. 

2. മാസ്‌ക് ഉപേക്ഷിക്കരുത്

വാക്‌സീന്‍ എടുത്താലും ഇല്ലെങ്കിലും മാസ്‌ക് മുഖത്ത് നിന്ന് ഊരി മാറ്റാന്‍ സമയമായിട്ടില്ല. മാസ്‌ക്, സാമൂഹിക അകലം, ഇടയ്ക്കിടെ കൈ കഴുകല്‍ പോലുള്ള മുന്‍കരുതലുകള്‍ ഇനിയും തുടരണം. കോവിഡ് വ്യാപനം തടയാന്‍ മാസ്‌ക് ഫലപ്രദമാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. 

3. എന്നെ വൈറസ് പിടിക്കില്ലെന്ന അമിത ആത്മവിശ്വാസം വേണ്ട

ജീവിതത്തില്‍ പോസിറ്റീവ് ആയിരിക്കുന്നതും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതുമൊക്കെ നല്ലതുതന്നെ. പക്ഷേ, വൈറസിന്റെ കാര്യത്തില്‍ നെഗറ്റീവാണ് ശരി. ചെറുപ്പമാണ്, ആരോഗ്യവാനാണ് എന്നെല്ലാം കരുതി കോവിഡ് തനിക്ക് വരില്ല എന്ന അമിത ആത്മവിശ്വാസം വേണ്ടേ വേണ്ട. 

4. പോരാട്ടം അവസാനിപ്പിക്കരുത്

''വര്‍ഷം ഇതൊന്ന് കഴിഞ്ഞു. ഈ വൈറസ് ഇനി എന്ന് തീര്‍ന്നിട്ട്, സാധാരണ ജീവിതത്തിലേക്ക് മടങ്ങും'' എന്ന് കരുതി കോവിഡിനെതിരെയുള്ള നിങ്ങളുടെ പോരാട്ടം അവസാനിപ്പിക്കരുത്. അമേരിക്കന്‍ സിനിമകളിലെ നായകന്മാര്‍ക്ക് മാത്രമല്ല ലോകത്തെ രക്ഷിക്കാനുള്ള അവസരം. കോവിഡ് കാലഘട്ടത്തില്‍ ഓരോ മനുഷ്യനും ഒരു സൂപ്പര്‍ ഹീറോയാണ് എന്ന ഉത്തമ ബോധ്യത്തോടു കൂടി പോരാട്ടം തുടരുക. 

5. പ്രതിരോധശേഷിയുടെ കാര്യം മറക്കണ്ട

ഈ വര്‍ഷത്തിലും മുന്‍ഗണന പ്രതിരോധ ശേഷി വളര്‍ത്തുന്നതിലാകട്ടെ. അക്കാര്യത്തില്‍ ഉപേക്ഷ അരുത്. വാക്‌സീന്‍ എല്ലാവര്‍ക്കും ലഭിച്ച് സമൂഹ പ്രതിരോധം വളര്‍ത്തിയെടുക്കാന്‍ നമുക്ക് അല്‍പം സമയം ആവശ്യമുണ്ട്. അത്രയും നാള്‍ രോഗം വരാതെ ഇരിക്കാന്‍ ഓരോരുത്തരും തങ്ങളുടെ പ്രതിരോധ ശേഷി മെച്ചപ്പെടുത്തി വയ്ക്കണം. കഥകളും വൈറ്റമിനും ആരോഗ്യകരമായ ഭക്ഷണവും വ്യായാമവുമെല്ലാം മുറയ്ക്ക് തുടര്‍ന്ന് നമുക്ക് ആരോഗ്യം നിലനിര്‍ത്താം. 

English Summary : Five things doctors feel you should not do right now

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA