വൈറ്റമിൻ സിയും ചെറു നാരങ്ങാജ്യൂസും; അറിഞ്ഞു കഴിച്ചില്ലെങ്കിൽ ഫലം വിപരീതം

HIGHLIGHTS
  • രോഗപ്രതിരോധത്തിനു മികച്ച ഉപായം തന്നെയാണ് സിട്രസ് ഫ്രൂട്ട് ഇനങ്ങൾ
  • ഒരു ചെറുനാരങ്ങയുടെ നീര് ദിവസവും കഴിക്കുന്നത് രോഗങ്ങളെ പ്രതിരോധിക്കാൻ അത്യുത്തമമം
vitamin c
Photo credit : kungverylucky / Shutterstock.com
SHARE

സർക്കാർ സർവീസിൽ നിന്നു ജില്ലാ ഓഫിസർ തസ്തികയിൽ വിരമിച്ച ഉദ്യോഗസ്ഥൻ കഴിഞ്ഞ പുതുവർഷാരംഭത്തിൽ കടുത്ത രക്തസമ്മർദത്തെത്തുടർന്ന് ആശുപത്രിയിലായി. കോവിഡ് ഭീതിയെ തുടർന്ന് അദ്ദേഹം 3 – 4 മാസത്തോളം വീടിനു പുറത്തിറങ്ങിയിരുന്നില്ല. ഒരു രോഗിയുടെ സഹായിയായി ആശുപത്രിയിൽ പോകേണ്ട സാഹചര്യമുണ്ടായിരുന്നെങ്കിലും  കോവിഡ് ഭീതി കൊണ്ട് അതും ഉപേക്ഷിച്ചു. രോഗ പ്രതിരോധ മാർഗമെന്ന നിലയിൽ വൈറ്റമിൻ സിയുടെ പ്രാധാന്യം വിവിധ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചില പരീക്ഷണങ്ങളും നടത്തി. ‘വൈറ്റമിൻ വഴി പരമാവധി പ്രതിരോധം’ എന്ന ലക്ഷ്യത്തോടെ ദിവസവും കഴിച്ചത് 4 ഗ്ലാസ് ചെറുനാരങ്ങാ ജ്യൂസ്. രാവിലെയും വൈകിട്ടും 2 ഗ്ലാസ് വീതം. മധുരം അധികമായാൽ അപകടമാകുമെന്നു കരുതി ഉപ്പു ചേർത്തു. ഒടുവിൽ ‘പണി’ നാരങ്ങാവെള്ളത്തിലൂടെ തന്നെ വന്നു. പുലർച്ചെ കിടപ്പുമുറിയിൽ തലചുറ്റി വീണതിനെ തുടർന്നു വീട്ടുകാർ ആശുപത്രയിൽ എത്തിച്ചപ്പോഴാണ് ‘ആകാശം മുട്ടിയ’ രക്തസമ്മർദത്തെ കുറിച്ച് അറിയുന്നത്. അമിതമായി ശരീരത്തിൽ എത്തിയ ലവണമാണ് നിയന്ത്രണം വിട്ട രക്തസമ്മർദത്തിനു വഴിയൊരുക്കിയത്. 

ഈ കോവിഡ് കാലത്ത് അമിതമായ ഉത്കണ്ഠയും സ്വയം ചികിത്സയും കാരണം മറ്റു രോഗങ്ങൾ ബാധിച്ച് ആശുപത്രിയിലായവർ ഇദ്ദേഹത്തെ പോലെ പലരുമുണ്ട്. ഗുണകരമാകാവുന്ന ലഘുചികിത്സകളുടെ തെറ്റായ ഉപയോഗമാണ് ഇവർക്ക് വിനയായത്.

വാസ്തവത്തിൽ രോഗപ്രതിരോധത്തിനു മികച്ച ഉപായം തന്നെയാണ് സിട്രസ് ഫ്രൂട്ട് ഇനങ്ങൾ.  പലതരം ലെമണുകൾ, ഓറഞ്ച് തുടങ്ങിയവ ഈ ഗണത്തിൽപ്പെടും. മിക്കവാറും എല്ലാ സീസണുകളിലും ലഭിക്കുമെന്നതും വിലക്കുറവാണെന്നതും ഇവയെ പ്രിയങ്കരമാക്കുന്നു.   വൈറ്റമിൻ സിയുടെ കലവറ എന്നതും ശ്രദ്ധേയം.

ഒരു ചെറുനാരങ്ങയുടെ നീര് ദിവസവും കഴിക്കുന്നത് കോവിഡ് അടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ അത്യുത്തമമെന്നു പോഷകാഹാര വിദഗ്ധർ പറയുന്നു. രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണു നല്ലത്. ഉപ്പോ പഞ്ചസാരയോ ചേർക്കരുത്. ഈ രീതിയിൽ  കഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് വളരെ കുറച്ചു മാത്രം ഉപ്പു ചേർക്കാം. രാസവസ്തുക്കൾ അടങ്ങിയ ശീതളപാനീയങ്ങളിൽ ചേർത്തും ഉപയോഗിക്കരുത്.

രോഗപ്രതിരോധത്തിനു മാത്രമല്ല നാരങ്ങകൾ പ്രയോജനപ്പെടുക. പൊട്ടാസ്യം, ധാതുലവണങ്ങൾ, സിട്രിക് അമ്ലം, വൈറ്റമിൻ സി, ബി തുടങ്ങിയവയുടെ വൻ ശേഖരം തന്നെയാണ് ഇവ. സിട്രിക് അമ്ലം വിശപ്പു വർധിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യും. പല്ലുകളുടെ തേയ്മാനം തടയുന്നതിനും മോണരോഗം തടയുന്നതിനും പ്രയോജനപ്പെടും.

മുഖത്തെ കറുത്ത പാടുകൾ, ചുണ്ടിലെ കറുത്ത നിറം എന്നിവ നീക്കാൻ നാരങ്ങയുടെ നീര്  ഉപയോഗിക്കാം. കഫം, ചുമ എന്നിവ ശമിക്കുവാൻ ഫലപ്രദം. ചർമ–കേശ സംരക്ഷണത്തിനും അമിത വണ്ണം കുറയ്ക്കുന്നതിനും  ഉത്തമം. പ്രായമേറുന്നതുമൂലമുള്ള ശാരീരിക ലക്ഷണങ്ങൾ ലഘൂകരിക്കാൻ വരെ ചെറുനാരങ്ങയ്ക്കു കെൽപ്പുണ്ടെന്നു പോഷകാര വിദഗ്ധർ പറയുന്നു. രുചിക്കും നിറത്തിനും വേണ്ടി മറ്റു വസ്തുക്കൾ ചേർക്കുകയോ അമിതമായി ഉപയോഗിക്കുകയോ ചെയ്യരുതെന്നു മാത്രം.

English Summary : Vitamin C and immunity power

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA