ADVERTISEMENT

സർക്കാർ ഓഫിസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും എത്തുന്ന മുതിർന്ന പൗരൻമാരെയും ഭിന്നശേഷിക്കാരെയും ക്യൂവിൽ നിർത്താതെ തന്നെ സേവനം ലഭ്യമാക്കണമെന്നു സർക്കാർ ഉത്തരവുണ്ട്. ഇതു കോവിഡ് പശ്ചാത്തലത്തിൽ ഇറക്കിയ ഉത്തരവാണോ എന്നു പലർക്കും സംശയം തോന്നാം. എന്നാൽ അതല്ല, 2019ൽ ഇറങ്ങിയ ഉത്തരവാണിത്. എന്നാൽ‌ ഈ കോവിഡ് കാലത്തും പല സ്ഥലങ്ങളിലും ഉത്തരവ് പാലിക്കപ്പെട്ടില്ലെന്നും പരാതിയുണ്ട്. 

60 വയസ്സിനു മുകളിൽ പ്രായമുള്ളവർ, ഗുരുതര രോഗം ബാധിച്ചവർ, ഭിന്നശേഷിക്കാർ എന്നിവരെ ക്യൂവിൽ നിർത്താതെ മുൻഗണന നൽകി സേവനം ലഭ്യമാക്കണമെന്നാണു സാമൂഹിക നീതി വകുപ്പിന്റെ ഉത്തരവുള്ളത്. വിവിധ നികുതി, ബിൽ കൗണ്ടറുകൾ ഉൾപ്പെടെ പൊതുജനങ്ങൾ ഇടപാടു നടത്തുന്ന സ്ഥലങ്ങളിലെല്ലാം മുതിർന്ന പൗരൻമാർക്കു പ്രത്യേക പരിഗണന നൽകണം. ഇവർക്കു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പ്രത്യേക പരിഗണന നൽകണമെന്നു നേരത്തെ നിർദേശം നൽകിയിരുന്നെങ്കിലും പല ഓഫിസുകളിലും പാലിക്കുന്നില്ലെന്നതു സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് ഉത്തരവ് ഇറക്കിയത്.  

പൊതുജനങ്ങൾ കൂടുതലായി എത്തുന്ന പഞ്ചായത്ത്, വില്ലേജ് ഓഫിസുകൾ, പൊലീസ് സ്റ്റേഷനുകൾ, വിവിധ സേവനങ്ങൾക്കു പണം അടയ്ക്കുന്ന വൈദ്യുതി ബോർഡ്, ജല അതോറിറ്റി ഓഫിസുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരക്കാർക്കു മുൻഗണന ഒരുക്കണമെന്നാണു സ്ഥാപന മേധാവികൾക്കുളള നിർദേശം. 

English Summary : Old age health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com