ADVERTISEMENT

ശരീരത്തിൽ ഇരുമ്പിന്റെ സാന്നിധ്യം കുറയുന്നതുമൂലം രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതാണ് വിളർച്ചയ്ക്ക് പ്രധാന കാരണമാകുന്നത്.

കോശങ്ങളുടെ ശരിയായ പ്രവർത്തനത്തിനും ആരോഗ്യകരമായ രോഗപ്രതിരോധ ശേഷി, തലച്ചോറിന്റെ പ്രവർത്തനം, പേശികളുടെ ശക്തി എന്നിവയ്ക്ക് ഇരുമ്പ് ആവശ്യമാണ്. ശരീരത്തില്‍ ഇരുമ്പിന്റെ കുറവ് ഉണ്ടെന്നു കണ്ടെത്തിയാൽ ഏറ്റവും പ്രധാനം ഇരുമ്പ് അടങ്ങിയ ആഹാരം കൂടുതല്‍ കഴിക്കുക എന്നതാണ്. പച്ചയില കറികള്‍ കൂടുതല്‍ അടങ്ങിയ ആഹാരം കഴിക്കുന്നത്‌ ശരീരത്തിന് ആവശ്യമായ ഇരുമ്പ് ലഭ്യമാക്കും. ചീര, ബ്രക്കോളി എന്നിവയില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.

റെഡ് മീറ്റ്‌, കടല്‍ വിഭവങ്ങള്‍, ചിക്കന്‍, മുട്ട വിവി​ധതരം നട്സുകൾ എന്നിവയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ഇരുമ്പ്  നന്നായി ആഗിരണം ചെയ്യാൻ സഹായിക്കും.

English Summary : Iodine deficincy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com