രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ വെളുത്തുള്ളി ചായ

HIGHLIGHTS
  • ഞ്ചിയും കറുവാപ്പട്ടയും ചേര്‍ത്താല്‍ ഇതിന്റെ ഗുണം ഇരട്ടിക്കും
garlic tea
Photo credit : SiNeeKan / Shutterstock.com
SHARE

ഇന്ത്യന്‍ ഭക്ഷണത്തിലെ പ്രധാന ചേരുവകളില്‍ ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങള്‍ പ്രാചീന കാലം മുതല്‍ മനുഷ്യര്‍ മനസ്സിലാക്കിയിട്ടുണ്ട്. പച്ചയ്ക്കും ഉണക്കിപ്പൊടിച്ചും എണ്ണയായും ഒക്കെ വെളുത്തുള്ളി നാം ഉപയോഗിക്കുന്നു. വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങള്‍ ശരിയായി ലഭിക്കുന്നതിന് അവ ചൂടുവെള്ളത്തിലിട്ട് വെറും വയറ്റില്‍ ചിലര്‍ സേവിക്കാറുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ഈ വിധം വെളുത്തുള്ളി കഴിക്കുന്നത് ഇഷ്ടമായെന്നു വരില്ല. അത്തരക്കാര്‍ക്കു പരീക്ഷിച്ചു നോക്കാവുന്ന ഒന്നാണ് വെളുത്തുള്ളി ചായ. 

വെളുത്തുള്ളിയും തേനും നാരങ്ങയും വെള്ളവും ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഈ സ്‌പെഷല്‍ ചായ ആരോഗ്യത്തിന് അത്യുത്തമമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദമോ രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയോ മൂലം സാധാരണ ചായ കുടിക്കാന്‍ വയ്യാത്തവര്‍ക്ക് ഏറ്റവും യോജിച്ച ഒരു ബദലാണ് വെളുത്തുള്ളി ചായ. കഫീന്‍ ഒഴിവാക്കുന്നവര്‍ക്കും ഈ ചായ കുടിക്കാം. 

ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍ ഗുണങ്ങളുള്ള വെളുത്തുള്ളി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിനുള്ള മികച്ച ഉപാധിയാണ് വെളുത്തുള്ളി ചായ. അല്‍പം ഇഞ്ചിയും കറുവാപ്പട്ടയും ചേര്‍ത്താല്‍ ഇതിന്റെ ഗുണം ഇരട്ടിക്കും. വൈറ്റമിന്‍ സി അടങ്ങിയ വെളുത്തുള്ളി പ്രതിരോധ ശേഷി ശക്തിപ്പെടുത്തും. വെളുത്തുള്ളി ചായ നമ്മുടെ ഊര്‍ജത്തിന്റെ തോത് ഉയര്‍ത്തുകയും ചയാപചയം കൃത്യമാക്കുകയും ചെയ്യും. 

പ്രമേഹത്തിലേക്ക് വഴി തെളിക്കുന്ന അമിനോ ആസിഡ് ഹോമോസിസ്‌റ്റൈന്‍ തോത് കുറയ്ക്കാന്‍ വെളുത്തുള്ളിക്ക് സാധിക്കും. പ്രമേഹം മൂലം ശരീരത്തിലുണ്ടാകുന്ന നീര്‍ക്കെട്ടും ഇത് കുറയ്ക്കും. കൊളസ്ട്രോളും ടൈപ്പ് 2 പ്രമേഹമുള്ളവരിലെ രക്തത്തിലെ പഞ്ചസാരയുടെ തോതും കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വെളുത്തുള്ളി ഉപയോഗം സഹായിക്കും. 

വെളുത്തുള്ളി ചായ ഉണ്ടാക്കുന്ന വിധം

ഒരു കപ്പ് വെള്ളം ചൂടാക്കി അതിലേക്ക് ഇഞ്ചിയും ഒരു ടീസ്പൂണ്‍ വെളുത്തുള്ളിയും കുറച്ച് കുരുമുളകും ചതച്ച് ഇടുക. അഞ്ച് മിനിറ്റ്  തിളച്ച ശേഷം അരിച്ച് ചൂടോടെ കുടിക്കാം. രുചിയും പോഷണഗുണവും വര്‍ധിപ്പിക്കാന്‍ ആവശ്യമെങ്കില്‍ കറുവാപട്ടയും നാരങ്ങയും തേനും ചേര്‍ക്കാം.

English Summary : Garlic Tea To Manage Blood Sugar Levels

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA