ഓട്ടിസം കുഞ്ഞുങ്ങൾക്ക് ‘അമ്മ’ക്കരുതൽ സെൻസറി പാർക്ക്

HIGHLIGHTS
  • 2 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കാണു പ്രവേശനം
  • കുഞ്ഞുങ്ങളുടെ 'ഹൈപ്പർ', 'ഹൈപ്പോ' പ്രതികരണം മനസ്സിലാക്കി ചികിത്സ
SHARE

ചിത്രങ്ങളിലൂടെ കഥകൾ പറയുന്ന ചുമരുകൾ, സ്വയം നിർമിത സംഗീതോപകരണ സംവിധാനം, സൈക്കിൾ ഫൗണ്ടൻ...‘അമ്മ’യുടെ സെൻസറി തെറപ്പി പാർക്കിൽ നിറയെ വൈവിധ്യങ്ങളോടൊപ്പം  കരുണയുടെയും കരുതലിന്റെയും കരങ്ങൾ. കാനാട്ടുകരയിലെ അമ്മ  (അസോസിയേഷൻ ഫോർ മെന്റലി ഹാൻഡികാപ്ഡ് അഡൽറ്റ്സ്)യുടെ ഒളരി ഇഎസ്ഐ ആശുപത്രിക്കു സമീപം സരായ് കേന്ദ്രത്തിലെ അമ്മ  ഓട്ടിസം സെന്ററിലാണു  കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി പുതിയ സെൻസറി പാർക്ക് ആരംഭിച്ചത്. സൗജന്യമായാണ് സേവനം. 

autism

ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന സെഷനിൽ കുഞ്ഞുങ്ങളുടെ ‘ഹൈപ്പർ’, ‘ഹൈപ്പോ’ പ്രതികരണം മനസ്സിലാക്കി ചികിത്സ നൽകാൻ ലക്ഷ്യമിട്ടാണ് സെൻസറി പാർക്ക് തുടങ്ങിയിരിക്കുന്നതെന്നു സ്ഥാപക പി.ഭാനുമതി പറഞ്ഞു. ചില കുട്ടികൾ ഫാൻ കറങ്ങുന്നതു നോക്കിക്കൊണ്ടിരിക്കും. ചിലർക്ക്  എന്തെങ്കിലും വസ്തു നിർമിക്കുന്നതാവും പ്രിയം.  അവരുടെ ഇഷ്ടങ്ങൾ തിരിച്ചറിഞ്ഞ് ഹൈപ്പർ ആക്റ്റീവായ കുട്ടികൾക്ക് അവരുടെ ഊർജ്ജത്തെ മറ്റൊരു തരത്തിൽ വഴിമാറ്റി വിടുന്ന ഡീസെൻസറ്റൈസേഷനും അല്ലാത്തവർക്ക് ആവശ്യമായ അളവിൽ എനർജി നൽകുന്ന സെൻസറി ഡയറ്റും പരിശീലിക്കുന്നതിനുള്ള സാഹചര്യമാണ് സെൻസറി പാർക്ക്.

ഒക്യുപേഷനൽ തെറപ്പിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ്, സ്പെഷലിസ്റ്റ് എന്നിങ്ങനെ ഏഴു പേരാണ് ഇവിടെ സൗജന്യ സേവനം നൽകുന്നത്. ഒരു സെഷനിൽ 5 കുട്ടികൾക്കു പാർക്ക് ഉപയോഗിക്കാം. ഓരോ കുട്ടിക്കും ഓരോ സ്പെഷലിസ്റ്റ് എന്ന തരത്തിലാണു പാർക്കിന്റെ പ്രവർത്തനം. ‘2 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കാണു പ്രവേശനം. 55 കുട്ടികളാണ് നിലവിലുള്ളത്. വെയ്റ്റിങ് ലിസ്റ്റിൽ അതിലധികമുണ്ട്. എല്ലാവർക്കും ചികിത്സ ലഭ്യമാകണം എന്നു തന്നെയാണ് ആഗ്രഹം. അതിനു വേണ്ടി പരമാവധി ശ്രമിക്കുന്നു’, ഭാനുമതി പറഞ്ഞു. 

autism2

സെൻസറി പാർക്ക് മേയർ എം.കെ.വർഗീസ് ഉദ്ഘാടനം ചെയ്തു. അമ്മ പ്രസിഡന്റ് ഡോ.ലോല രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. 

സൈക്കിൾ ഫൗണ്ടനും സംഗീതവും

വേലൂരിലെ ‘സൈക്കിൾ ഫ്രാൻസിസാ’ണ് സൈക്കിൾ ഫൗണ്ടൻ എന്ന ആശയത്തിന്റെ സൂത്രധാരൻ. സൈക്കിൾ ചവിട്ടുന്നതിനനനുസരിച്ച്, മൂന്നു കുട്ടകളിൽ സ്ഥാപിച്ചിട്ടുള്ള പന്തുകൾ ജലത്തിന്റെ സഹായത്തോടെ മുകളിലേക്കുയർത്തുന്ന സംവിധാനമാണിത്. വേലൂരിലെ നാടകമത്സരം ഗ്രാമോത്സവത്തിൽ പങ്കെടുക്കാനെത്തിയ അമ്മയിലെ കുട്ടികൾക്ക് അവിടെ തയാറാക്കിയിരുന്ന സൈക്കിൾ ഫൗണ്ടൻ ഇഷ്ടപ്പെട്ടന്നറിഞ്ഞതോടെ ഫ്രാൻസിസ് സെൻസറി പാർക്കിലും ഇതു തയാറാക്കി നൽകുകയായിരുന്നു. രംഗചേതനയിലെ ഗണേഷാണ് സംഗീതോപകരണ സംവിധാനം ഒരുക്കി നൽകിയത്. ചിത്രാധ്യാപകനായ ഗിരീശൻ ചുമരുകളിൽ വരകൾ കൂടി ചേർത്തതോടെ സെൻസറി പാർക്ക് പൂർണമായി. ഇവയെക്കൂടാതെ കുട്ടികളുടെ സെൻസറി ചികിത്സയ്ക്കായി പുല്ല്, മെറ്റൽ, ബബിൾസ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ഓരോ കുട്ടിക്കും ഓരോ ചെടി പരിപാലിക്കാനും നൽകും. 

English Summary : Autism children care 

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA