സ്ത്രീകൾക്കു വേണം ഈ 5 വൈറ്റമിനുകൾ

HIGHLIGHTS
  • ഓരോ ഘട്ടത്തിലും അവളെ ആരോഗ്യവതിയാക്കാൻ പ്രത്യേക വൈറ്റമിനുകൾ ആവശ്യമാണ്
  • എല്ലാ സ്ത്രീകൾക്കും ആവശ്യമായ അഞ്ച് വൈറ്റമിനുകളെ അറിയാം
ladies health care
Photo credit : Antonio Guillem / Shutterstock.com
SHARE

സ്ത്രീ ജീവിതം മനോഹരമാണ്. ഓരോ സ്ത്രീയും തന്റെ ജീവിതത്തിൽ ഓരോ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നു. പ്രായപൂർത്തിയാകുന്നു, ആർത്തവചക്രം, ഗർഭകാലം, പ്രസവാനന്തര കാലം, ആർത്തവ വിരാമം അങ്ങനെ നീളുന്നു അവളുടെ ജീവിതം. ഓരോ ഘട്ടത്തിലും അവളെ ആരോഗ്യവതിയാക്കാൻ പ്രത്യേക വൈറ്റമിനുകൾ ആവശ്യമാണ്. 

ഓരോ ഘട്ടത്തിലും ശരീരം വളരുകയാണ്. ഈ സമയം പ്രത്യേക ശ്രദ്ധ ആവശ്യവുമാണ്. ഉദാഹരണമായി ഒരു കൗമാരക്കാരിയെയോ ആർത്തവ വിരാമം സംഭവിച്ച സ്ത്രീയെയോ അപേക്ഷിച്ച് ഗർഭിണിയായ ഒരു സ്ത്രീക്ക് ചില  പ്രത്യേക ജീവകങ്ങൾ (vitamins) ആവശ്യമാണ്. ഈ  അവസ്ഥയിലുള്ള സ്ത്രീക്ക് ശരിയായ പരിചരണവും ആരോഗ്യകരമായ ഭക്ഷണക്രമവും വേണം. എല്ലാ സ്ത്രീകൾക്കും ആവശ്യമായ അഞ്ച് വൈറ്റമിനുകളെ അറിയാം.

1. വൈറ്റമിൻ ബി 12 

വളരെ അത്യാവശ്യമായ ഒരു വൈറ്റമിൻ ആണിത്. ഇത് ഭക്ഷണത്തെ ഗ്ലൂക്കോസ് ആയി മാറ്റി ഊർജ്ജം ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്നു. ഒരു സ്ത്രീക്ക് ധാരാളം ഊർജ്ജം ആവശ്യമാണ്. അതുകൊണ്ടുതന്നെ വൈറ്റമിൻ ബി 12 ധാരാളം ആവശ്യമാണ്. ഇത് ഉപാപചയ പ്രവർത്തനം വർധിപ്പിക്കുകയും ആരോഗ്യമേകുകയും ചെയ്യും. 

2. ഫോളിക് ആസിഡ് 

ഒരു സ്ത്രീ ഗർഭിണിയാണെങ്കിലോ ഗർഭിണി ആകാൻ ഒരുങ്ങുകയാണെങ്കിലോ ഫോളിക് ആസിഡ് ആവശ്യമാണ്. ഗർഭിണിക്ക്  ഏറ്റവും ആവശ്യമുള്ള പ്രധാനപ്പെട്ട വൈറ്റമിൻ ആണിത്. ഇത് നാഡീസംബന്ധമായ പ്രശ്നങ്ങൾക്കും മറ്റു രോഗങ്ങൾക്കുമുള്ള സാധ്യതയെ കുറയ്ക്കുന്നു. സ്ത്രീയുടെയും അവരുടെ കുഞ്ഞിന്റെയും ആരോഗ്യത്തിന് ഫോളിക് ആസിഡ് കൂടിയേ തീരൂ.

3. വൈറ്റമിൻ കെ 

ഹൃദയാഘാതവും മറ്റു ഹൃദ്രോഗങ്ങളും മൂലം ധാരാളം സ്ത്രീകളാണ് മരണമടയുന്നത്. ഹൃദയ സംബന്ധമായ രോഗങ്ങളെ തടയാനും ഹൃദയത്തെ ആരോഗ്യമുള്ളതാക്കി നിലനിർത്താനും ഭക്ഷണത്തിൽ വൈറ്റമിൻ കെ ഉൾപ്പെടുത്താൻ സ്ത്രീകൾ ശ്രദ്ധിക്കണം. ഇത് എല്ലുകളെ ശക്തിപ്പെടുത്തുന്നതോടൊപ്പം രക്തചംക്രമണവും കൂടുന്നു. 

4. മഗ്നീഷ്യം 

ആർത്തവ പൂർവ അസ്വസ്ഥതകൾക്ക് അഥവാ പ്രീമെൻസ്ട്രുവൽ സിൻഡ്രോ (PMS) മിന് മഗ്നീഷ്യം വളരെ നല്ലതാണ്. ഇത് മാനസികനില മെച്ചപ്പെടുത്തുന്നു. മൂഡ് മാറ്റങ്ങൾ അകറ്റാൻ ഇത് നല്ലതാണ്. പ്രായപൂർത്തി (പ്യുബെർട്ടി) എത്തിയ പെൺകുട്ടികൾ തീർച്ചയായും ദിവസവും മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം. 

5. വൈറ്റമിൻ ഡി 

വളരെ പ്രധാനപ്പെട്ട ഒരു വൈറ്റമിൻ ആണിത്. ഇത് പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ശാരീരികമായും മാനസികവുമായ ശക്തി നൽകുകയും ചെയ്യും. വൈറ്റമിൻ ഡി യുടെ അഭാവം ഹൃദ്രോഗം, കാൻസർ, പ്രമേഹം, ആസ്മ ഇവയ്‌ക്കെല്ലാമുള്ള സാധ്യത കൂട്ടുന്നു. ആരോഗ്യത്തോടെയിരിക്കാൻ ഒരു സ്ത്രീക്ക് ദിവസവും ആവശ്യത്തിനുള്ള വൈറ്റമിൻ ഡി ലഭിക്കണം.

English Summary : Vitamins for women

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA