ADVERTISEMENT

വേനൽ കടുക്കുമ്പോൾ സൂര്യാതപത്തിനൊപ്പം കരുതിയിരിക്കണം നിർജലീകരണവും. അമിതമായ ചൂടിൽ വിയർപ്പിലൂടെ ജലാംശവും സോഡിയം, പൊട്ടാസ്യം എന്നീ ധാതുക്കളും നഷ്ടപ്പെട്ട് കടുത്ത തളർച്ച ഉണ്ടാക്കുന്ന അവസ്ഥയാണിത്. തളർച്ചയും ക്ഷീണവും ഏറുന്നത് കുഴഞ്ഞുവീഴുന്നതിനും  ഇടയാക്കിയേക്കാം. കൂടുതൽ നേരം വെയിലേറ്റു വീണുകിടന്നാൽ ജീവൻ നഷ്ടപ്പെടാൻ വരെ സാധ്യതയുണ്ട്.

യാത്രയിലോ മറ്റു തിരക്കുകളിലോ ആണെങ്കിലും ആവശ്യത്തിനു വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പോംവഴി.  വെളളം കയ്യിൽ കരുതാൻ മറക്കരുത്.  മോരു വെള്ളം, കരിക്കൻ വെള്ളം, നേർത്ത പഴച്ചാറ് എന്നിവയും ആകാം. യാത്രയ്ക്കിടയിൽ വെള്ളം കുടിക്കുന്നതു അസൗകര്യമാണെന്ന ധാരണ സ്ത്രീകൾക്കുണ്ട്.  ഇതു കൂടുതൽ അസൗകര്യവും അപകടവുമുണ്ടാക്കുമെന്ന തിരിച്ചറിവ് അവർക്ക് വേണം.   ശ്രദ്ധിക്കാൻ കൂടുതൽ കാര്യങ്ങൾ:

∙ ദിവസവും 12–15 ഗ്ലാസ് വെള്ളം കുടിക്കണം. (വൃക്ക രോഗം പോലുള്ള അസുഖ ബാധിതർ ഡോക്ടർ നിർദേശിക്കുന്ന അളവിൽ). 

∙ തണുത്ത കോളകളും മറ്റു സോഫ്റ്റ് ഡ്രിങ്കുകളും ആശ്വാസകരമായി തോന്നുമെങ്കിലും പരമാവധി ഒഴിവാക്കണം. പകരം കൂടുതൽ ഉപ്പോ പഞ്ചസാരയോ ചേർക്കാത്ത നാരങ്ങാവെള്ളം, ഗ്രീൻ ടീ എന്നിവ ധാരാളമായി കഴിക്കാം.

∙ പച്ചക്കറി സൂപ്പ്, സലാഡ്, പഴങ്ങൾ എന്നിവ കൂടുതലായി ഉപയോഗിക്കാം.  സോഡിയം, പൊട്ടാസ്യം എന്നീ ധാതുക്കൾ വിയർപ്പിലൂടെ നഷ്ടപ്പെടുന്ന അവസ്ഥയ്ക്കു ഇതു പ്രതിവിധിയാകും.

∙ചായ, കാപ്പി എന്നിവയുടെ അളവു കുറയ്ക്കണം. ഇടവേളകളിൽ പഴച്ചാറ് ആകാം. 

∙ചൂടിൽ നിന്നു ശമനം നേടാൻ ഐസ്ക്രീമിനെ ആശ്രയിക്കുന്നതു നിർജലീകരണം തടയില്ലെന്നു മാത്രമല്ല, കൊഴുപ്പിന്റെ അളവു കൂട്ടുകയും ചെയ്യും. 

∙വേനൽക്കാലത്ത് ദഹന പ്രക്രിയ മന്ദീഭവിക്കുന്നതിനാൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണം പരമാവധി ഒഴിവാക്കണം. പകരം ആവിയിൽ വേവിച്ച ഭക്ഷണങ്ങൾക്ക് മുൻഗണന നൽകാം.

English Summary : Summer health care tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com