പ്രമേഹ സാധ്യത കുറയ്ക്കണോ, പ്രഭാത ഭക്ഷണം എട്ടരയ്ക്ക് മുന്‍പാവാം

HIGHLIGHTS
  • കൊഴുപ്പ് കൂടിയതും കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞതുമായ പ്രഭാതഭക്ഷണം പിന്തുടരണം
diabetes breakfast
phot credit : StockImageFactory.com / Shutterstock.com
SHARE

രാവിലെ എട്ടരയ്ക്കു മുന്‍പ് സ്ഥിരമായി പ്രഭാത ഭക്ഷണം കഴിച്ചാല്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാമെന്ന് പഠനം. എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ വാര്‍ഷിക യോഗത്തില്‍ അവതരിപ്പിക്കപ്പെട്ട ഗവേഷണ പ്രബന്ധമാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചത്. 10,575 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍, എട്ടരയ്ക്കു മുന്‍പ് പ്രഭാത ഭക്ഷണം കഴിച്ചവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് രക്തത്തിലെ പഞ്ചസാരയുടെ തോത് കുറവാണെന്ന് കണ്ടെത്തി. ഇന്‍സുലിന്‍ പ്രതിരോധവും ഇവരില്‍ കുറവാണ്. 

രാവിലെ കടുപ്പത്തിലൊരു കാപ്പി കുടിച്ച് ദിവസം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. എന്നാല്‍ ഈ കാപ്പിയും പ്രഭാതഭക്ഷണത്തിനു ശേഷമാക്കിയാല്‍ ഫലപ്രദമായി രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനാകുമെന്ന് മറ്റൊരു പഠനവും ചൂണ്ടിക്കാട്ടുന്നു. യുകെയിലെ ബാത് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സെന്റര്‍ ഫോര്‍ ന്യുട്രീഷന്‍, എക്‌സര്‍സൈസ് ആന്‍ഡ് മെറ്റബോളിസം നടത്തിയ പഠനം പ്രഭാതഭക്ഷണത്തിന് മുന്‍പ് കാപ്പി കുടിക്കുന്നത് പ്രമേഹനിയന്ത്രണത്തില്‍ വിപരീത ഫലമുളവാക്കുമെന്നു പറയുന്നു. 

ടൈപ്പ് 2 പ്രമേഹമുള്ളവര്‍ കൊഴുപ്പ് കൂടിയതും കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞതുമായ പ്രഭാതഭക്ഷണം പിന്തുടരണമെന്ന് ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാല നടത്തിയ പഠനവും ശുപാര്‍ശ ചെയ്യുന്നു. ഇത് പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. പാല്‍ക്കട്ടി നിര്‍മാണത്തിന്റെ ഉപോത്പന്നമായ വേ പ്രോട്ടീനും ഗ്ലൂക്കോസ് അമിതമായി ഉയരാതെ പ്രഭാതഭക്ഷണത്തില്‍ സംതൃപ്തി നല്‍കുമെന്ന് ടെല്‍ അവീവ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. ഇത് വിശപ്പ് അടക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

English Summary : To reduce the risk of diabetes, breakfast should be before 8:30 a.m

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA