രാത്രിയിലെ ആഹാരം എങ്ങനെയെല്ലാം ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം?

HIGHLIGHTS
  • ഉറങ്ങാൻ പോകുന്നതിനു 3 മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിച്ചിരിക്കണം
snacking
Photo credit : Pixel-Shot / Shutterstock.com
SHARE

രാത്രി ആഹാരം കഴിച്ചശേഷം ടിവി കണ്ടിരുന്ന് സ്നാക്കുകൾ കഴിക്കുന്നത് പലരുടെയും ശീലമാണ്. അങ്ങനെയുള്ളവർ ഇതൊന്നു മാറ്റിപിടിക്കുന്നതാണ് നല്ലത്. കാരണം രാത്രി വളരെ വൈകി സ്നാക്കുകൾ കഴിക്കുന്നത് അടുത്ത ദിവസത്തെ നിങ്ങളുടെ ജോലി സ്ഥലത്തെ പെര്‍ഫോര്‍മന്‍സിനെ ബാധിക്കുമെന്ന് നോര്‍ത്ത് കാരലിന സര്‍വകലാശാലയില്‍ നടത്തിയ പഠനം പറയുന്നു

. തെറ്റായ സമയക്രമങ്ങളിൽ ഭക്ഷണം കഴിക്കുന്ന ശീലം തുടർന്നാൽ ദീർഘകാലത്തിൽ ഇത് ശരീരത്തിന് ദോഷഫലങ്ങൾ ഉണ്ടാക്കുന്നതായി മാറും. അതുകൊണ്ടുതന്നെ എല്ലായ്പ്പോഴും കൃത്യസമയത്തുതന്നെ അത്താഴം കഴിക്കാൻ ശ്രദ്ധിക്കുക. ഒരു ദിവസത്തിലുടനീളം പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിച്ചിട്ടും രാത്രിയിലെ അത്താഴം മാത്രം തെറ്റായ നിലയിലായാൽ അതുമാത്രം മതി ഒരു ദിവസത്തെ കഠിനാധ്വാനത്തിന്റെ മുഴുവൻ ഫലങ്ങളും നശിപ്പിച്ചു കളയാന്‍.

ഉറങ്ങാൻ പോകുന്നതിനു 3 മണിക്കൂറു മുൻപെങ്കിലും അത്താഴം കഴിച്ചിരിക്കണം എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. വൈകി ഭക്ഷണം കഴിക്കുന്ന ശീലം ഉയർന്ന അളവിൽ രക്തത്തിലെ ഗ്ലൂക്കോസ്, ഇൻസുലിൻ, കൊളസ്ട്രോൾ വ്യതിയാനങ്ങൾക്ക് കാരണമാകുമെന്നാണ്. അതുകൊണ്ടുതന്നെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുക അല്ലെങ്കിൽ കൊളസ്ട്രോൾ ലക്ഷണങ്ങൾ കുറയ്ക്കുക എന്നിവയെല്ലാം നിങ്ങൾക്ക് ആവശ്യമാണെങ്കിൽ രാത്രി വൈകിയുള്ള ഭക്ഷണശീലങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കൂട്ടും. ഉറങ്ങാൻ പോകും മുൻപ് വയർ നിറയെ കഴിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തും. ജേണല്‍ ഓഫ് അപ്ലൈഡ് സൈക്കോളജിയില്‍ ഇതു സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചു.

English Summary : Late night snacking and health problems

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS