ADVERTISEMENT

പ്രായമായ മാതാവിനെ ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്ത ഇളയ മകനും കുടുംബവും വീടൊഴിയണമെന്നു മുംബൈ ഹൈക്കോടതിയുടെ വിധിയുണ്ട്. അർഹിക്കുന്ന അന്തസ്സും ബഹുമാനവും നൽകി മുതിർന്ന പൗരന്മാരെ മക്കൾ പരിചരിക്കണന്നും കോടതി അഭിപ്രായപ്പെട്ടു. 

ഇളയ മകന്റെയും ഭാര്യയുടെയും ശല്യത്തെതുടർന്നു പരാതിക്കാരി സീനിയർ സിറ്റിസൻസ് മെയ്ന്റനൻസ് ട്രൈബ്യൂണലിനെയാണ് ആദ്യം സമീപിച്ചത്. ട്രൈബ്യൂണൽ അമ്മയ്ക്ക് അനുകൂലമായി വിധിച്ചു. ഇതു ചോദ്യം ചെയ്തു മകൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി.  

മുതിർന്ന പൗരന്മാരുടെ അവകാശം സംരക്ഷിക്കാൻ 2007ൽ നിലവിൽ വന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. 

അവകാശികളില്ലാതെ കിടന്ന ലക്ഷക്കണക്കിന് നിക്ഷേപങ്ങൾ സീനിയർ സിറ്റിസൻ വെൽഫെയർ ഫണ്ടിൽ

പോസ്റ്റ് ഓഫിസുകളിൽ അവകാശികളില്ലാതെ കിടന്ന ലക്ഷക്കണക്കിനു നിക്ഷേപങ്ങൾ കേന്ദ്രസർക്കാരിന്റെ സീനിയർ സിറ്റിസൻ വെൽഫെയർ ഫണ്ടിലേക്കു മാറി. കേരളത്തിൽ നിന്നു മാത്രം 6 ലക്ഷത്തിലേറെ നിക്ഷേപങ്ങളിൽ നിന്നായി കോടിക്കണക്കിനു രൂപയാണ് മാറിയത്. 10 വർഷത്തിലേറെയായി ഉപയോഗിക്കപ്പെടാതെ കിടന്ന വിവിധ നിക്ഷേപങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇവയിൽ അവകാശികൾ എത്താതിരുന്നതാണ് ക്ഷേമനിധിയിലേക്കു മാറ്റിയത്. 

സേവിങ്സ് ബാങ്ക്, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സേവിങ്സ് ബാങ്ക് അക്കൗണ്ട് (ഡിസ്കണ്ടിന്യൂഡ് അക്കൗണ്ട്സ്), ടേം ഡിപ്പോസിറ്റ് അക്കൗണ്ട് (ഡിസ്കണ്ടിന്യൂഡ് അക്കൗണ്ട്സ്), നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, പ്രതിമാസ നിക്ഷേപ പദ്ധതി, റെക്കറിങ് ഡിപ്പോസിറ്റ്, ടേം ഡിപ്പോസിറ്റ് എന്നീ 9 വിഭാഗങ്ങളിൽ അവകാശികളില്ലാത്ത നിക്ഷേപമാണു സീനിയർ സിറ്റിസൻ വെൽഫെയർ ഫണ്ടിലേക്കു മാറിയത്. ഈ പണം കോവിഡ് കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന മുതിർന്ന പൗരന്മാർക്കായി വിനിയോഗിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. 

കേരളത്തിൽ നിന്ന് ഏകദേശം 3,13,560 നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ് നിക്ഷേപമാണു പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. 100 രൂപ മുതൽ 10,000 രൂപ വരെയുള്ള സർട്ടിഫിക്കറ്റുകളാണിവ. ഇതു തന്നെ 15 കോടിക്കു മുകളിലുണ്ടാകും. സമാന രീതിയിൽ നിക്ഷേപമുള്ള കിസാൻ വികാസ് പത്രയിൽ ഏകദേശം 62,000 അക്കൗണ്ടുണ്ട്. റെക്കറിങ് ഡിപ്പോസിറ്റ് ഇനത്തിൽ 1.9 ലക്ഷത്തിലേറെ അക്കൗണ്ടുകൾ ഉപയോഗിക്കാതെയുണ്ട്. ഇത്തരം അക്കൗണ്ടുകളിലെ ആകെ നിക്ഷേപത്തുക എത്രയെന്നു വ്യക്തമല്ല. 

പട്ടികയിൽ ഉൾപ്പെട്ടിരുന്ന 33 ഡിസ്കൗണ്ടിന്യൂഡ് ടേം ഡിപ്പോസിറ്റുകളിൽ 24 എണ്ണവും കട്ടപ്പനയിലുള്ളതാണ്. കിസാൻ വികാസ് പത്രയിൽ ഉത്തര മലബാറിൽ നിന്നുള്ളവരാണു കൂടുതൽ. 

100 രൂപ മുതൽ ചെറിയ തുകകളിൽ നിക്ഷേപം നടത്തിയിട്ടുള്ളവർ പിന്നീട് ഇക്കാര്യം മറന്നതാകാം. മരണം, സ്‌ഥലംമാറ്റം തുടങ്ങിയ കാരണങ്ങളും അവകാശം ഉന്നയിക്കപ്പെടാത്ത നിക്ഷേപങ്ങൾ വർധിക്കാൻ കാരണമായി.  ബാങ്കുകൾ, പോസ്റ്റ് ഓഫിസുകൾ , ഇൻഷുറൻസ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന നിക്ഷേപങ്ങൾ ഇതിലേക്കു മാറ്റാൻ 2016ലാണു ചട്ടം പ്രാബല്യത്തിൽ വന്നത്. 

വിവിധ വിഭാഗങ്ങളിൽ അവകാശികളില്ലാത്ത നിക്ഷേപങ്ങൾ (ഏകദേശ എണ്ണം

സേവിങ്സ് അക്കൗണ്ട്– 530 

പോസ്റ്റ് ഓഫിസ് 

സേവിങ്സ് സ്കീം– 303 

സേവിങ് ബാങ്ക് അക്കൗണ്ട്– 

ഡിസ്കണ്ടിന്യൂഡ് 

അക്കൗണ്ട്– 3 

ടേം ഡിപ്പോസിറ്റ്– 33 

നാഷനൽ സേവിങ്സ് 

സർട്ടിഫിക്കറ്റ്– 313614 

കിസാൻ വികാസ് 

പത്രിക– 61622 

പ്രതിമാസ നിക്ഷേപ 

പദ്ധതി– 5740 

റിക്കറിങ്  ഡിപ്പോസിറ്റ്– 192,558 

ടേം ഡിപ്പോസിറ്റ്– 63,1

English Summary : Senior citizen health care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com