സമ്മർദവും ഉത്കണ്ഠയും അകറ്റുന്ന മൺഡാല ആർട്ട്

mandala art
Photo credit : Jne Valokuvaus / Shutterstock.com
SHARE

ഇന്നത്തെ ലോകത്തിൽ രണ്ടു പ്രധാനപ്പെട്ട മാനസികാരോഗ്യ പ്രശ്നങ്ങളാണ് കൂടുതൽ പേരിൽ കണ്ടുവരുന്നത്; സമ്മർദവും ഉത്കണ്ഠയും. കോവിഡിന്റെ രണ്ടാം തരംഗം പിടിമുറുക്കിയ ഈ സാഹചര്യത്തിൽ സ്‌ട്രെസ് അകറ്റിയില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും. മിക്ക ആളുകളും സ്‌ട്രെസ് അഥവാ സമ്മർദം അനുഭവിക്കുന്നവരാകാം. എന്നാൽ ഉത്കണ്ഠ അങ്ങനെയല്ല. സ്‌ട്രെസ് കുറച്ചുകാലം നീണ്ടു നിൽക്കുന്ന ഒന്നാണ്. ജോലിയിലെ പ്രശ്നങ്ങൾ, ഇഷ്ടപ്പെട്ട ആളോടുള്ള വിയോജിപ്പ്, രോഗങ്ങൾ ഇതെല്ലാം സ്‌ട്രെസ് ഉണ്ടാക്കും. പേശിവേദന, ദഹനപ്രശ്നങ്ങൾ, ഉറക്കമില്ലായ്‌മ, ദേഷ്യം, അസ്വസ്ഥത തുടങ്ങി ശാരീരികവും മാനസികവുമായ ലക്ഷണങ്ങളും സ്‌ട്രെസിനുണ്ടാകും. 

എന്നാൽ ഉത്കണ്ഠ ദീർഘകാലം നീണ്ടു നിൽക്കുന്ന ഒന്നാണ്. സ്‌ട്രെസുമായി താരതമ്യപ്പെടുത്താവുന്ന ലക്ഷണങ്ങൾ ആണ് ഉത്കണ്ഠ (anxiety) യ്ക്കും ഉള്ളത്. ഉറക്കമില്ലായ്‌മ, ശ്രദ്ധക്കുറവ്, പേശിമുറുക്കം, അസ്വസ്‌ഥത ഇതെല്ലാമാണ് ഉത്കണ്ഠയുടെ ലക്ഷണങ്ങൾ. നിങ്ങൾ സമ്മർദവും ഉത്കണ്ഠയും അനുഭവിക്കുന്ന ആളാണെങ്കിൽ ഈ പ്രശ്നനത്തെ മറികടക്കാൻ ഒരു ധ്യാനമാർഗമുണ്ട്. മറ്റൊന്നുമല്ല മൺഡാല ആർട്ട് ആണത്.

സ്‌ട്രെസും ഉത്കണ്ഠയും പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്ന ഒരു ഹീലിങ്ങ് സ്ട്രാറ്റജി ആയി മൺഡാലയെ ഉപയോഗിക്കാം. സമ്മർദം, വിഷാദം, രക്തസമ്മർദം ഇവയെല്ലാം കുറയ്ക്കാൻ ഫലപ്രദമായ മാർഗമാണ് ധ്യാനം. എന്നാൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ സഹായിക്കാൻ ഫലപ്രദമായ ഒരു ആർട്ട് തെറാപ്പി ആണ് മൺഡാല എന്ന്  സൈക്കോളജിക്കൽ ഓങ്കോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ജേണൽ ഓഫ് ദ് അമേരിക്കൻ ആർട്ട് തെറാപ്പി അസോസിയേഷനിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം പറയുന്നത് ഉത്കണ്ഠ ബാധിച്ചവരിൽ പോസിറ്റീവായ ഒരു ഫലം കൊണ്ടുവരാൻ മൺഡാല കളറിങ്ങിനു സാധിച്ചു എന്നാണ്. 

പഠനത്തിനായി ആളുകളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചു. അവർക്ക് ഒരു മൺഡാല ഡിസൈൻ, ഡിസൈനുള്ള കമ്പിളിത്തുണി, സാധാരണ പേപ്പർ ഇവ നൽകി. അതിൽ നിറം കൊടുക്കാൻ ആവശ്യപ്പെട്ടു. കളറിങ്ങിനു ശേഷം ആൻക്സൈറ്റി ലെവൽ പരിശോധിച്ചു. കമ്പിളി ഡിസൈനിലും, പേപ്പറിലും നിറം കൊടുത്തതിനേക്കാൾ മൺഡാല കളറിങ്ങ് ഉത്കണ്ഠ ഗണ്യമായി കുറയ്ക്കുന്നതായി കണ്ടു. 

പ്രത്യേക വൈദഗ്ധ്യമൊന്നും ആവശ്യമില്ലാത്ത ഒന്നാണ് മൺഡാല കളറിങ്ങ്. എന്നാൽ ഇത് വളരെയധികം റിലാക്‌സിങ്ങുമാണ്. മൺഡാല ആർട്ട് ഏകാഗ്രത വർധിപ്പിക്കും എന്നു മാത്രമല്ല സർഗാത്മകമായ വശങ്ങളെയും അത് പ്രകടമാക്കും. കുട്ടികളിലെ ഇമോഷനുകളെയും രോഗങ്ങളെയും എല്ലാം നിയന്ത്രിക്കാൻ മൺഡാല കളറിങ്ങിനു കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്. രോഗം മൂർച്ഛിച്ച ആളുകളിലും ഇത് ഗുണകരമാണ്. മൺഡാല കളറിങ്ങ് ചെയ്യുന്നത് നമ്മുടെ കൈകളെ എപ്പോഴും തിരക്കുള്ളതാക്കുകയും സ്‌ട്രെസ് അകറ്റാൻ സഹായിക്കുകയും ചെയ്യും.

English Summary : Mandala Colouring: A Meditation Technique 

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS