എടുക്കൂ ഒരു കപ്പ് കോഫി, കുറയ്ക്കൂ കരള്‍ രോഗം

coffee
SHARE

ദിവസേന മോണിങ് ഡ്രിങ്കായി ഒരു കപ്പ് കോഫി കുടിക്കുന്നത് കരള്‍ രോഗത്തിന്റെയും മറ്റ് കരള്‍ ആരോഗ്യ അവസ്ഥയുടെയും രോഗസാധ്യത കുറയ്ക്കുമെന്ന് പഠന റിപ്പോര്‍ട്ട്. യുകെയില്‍ നിന്നുള്ള പുതിയ ഗവേഷണങ്ങളിലാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 

ജൂണ്‍ 22 ന് ബിഎംസി പബ്ലിക് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കോഫി കുടിക്കുന്നവര്‍ക്ക് കരള്‍ രോഗ സാധ്യത 21 ശതമാനം കുറയുകയും കരള്‍ രോഗത്തില്‍ 49 ശതമാനം കുറവുണ്ടാകുകയും ചെയ്തതായി പറയുന്നു. ഒരു ദിവസം നാലു കോഫി കുടിക്കുന്നവരിലായിരുന്നു നിരീക്ഷണം. ഇന്‍സ്റ്റന്റ് കോഫി കുടിച്ചവരെക്കാള്‍ ഗ്രൗണ്ട് കോഫി കുടിച്ചവരിലായിരുന്നു ഇത് കൂടുതല്‍ ഗുണപ്രദമായത്. കരള്‍ ആരോഗ്യത്തിന് കോഫി ഗുണം ചെയ്യുന്നുവെന്നതിന്റെ തെളിവുകള്‍ ഈ പഠനം ചേര്‍ക്കുന്നു.

കരള്‍ രോഗത്തെ കോഫി എങ്ങനെ പ്രതിരോധിക്കുമെന്ന് ഗവേഷകര്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ജനപ്രിയ പാനീയമായ കോഫിക്ക്് ആന്റി ഇര്‍ഫ്‌ളമേറ്ററിയോ ആന്റി-ഫൈബ്രോട്ടിക് ഗുണങ്ങളോ ഉള്ളതിനാലാണ് ഈ പാനീയത്തെ ഇപ്പോഴും സംശയത്തിന്റെ നിഴലില്‍ നിറുത്തുന്നത്.

കരള്‍ രോഗ സാധ്യത കുറയ്ക്കും കാപ്പി

പത്തു വര്‍ഷമായി 4,95,585 പേരില്‍ നടത്തിയ പരീക്ഷണത്തിന്റെ ഫലമാണിത്. പരീക്ഷണത്തിന് വിധേയരായവരില്‍ 78 ശതമാനം പേര്‍ ഒന്നുകില്‍ കഫീന്‍ ഗ്രൗണ്ട് കോഫി, ഇന്‍സ്റ്റന്റ് കോഫി അല്ലെങ്കില്‍ ഡീകഫിനേറ്റഡ് കോഫി എന്നിവ ഉപയോഗിച്ചു. 22 ശതമാനം പേര്‍ കോഫി കഴിച്ചിട്ടില്ല.

പരീക്ഷണത്തിന് വിധേയരായവരില്‍ കരളില്‍ 3,600 കേസുകള്‍ വിട്ടുമാറാത്ത കരള്‍ രോഗം അല്ലെങ്കില്‍ സ്റ്റീറ്റോസിസ് ഉണ്ടായിരുന്നു, ഇത് കരളില്‍ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നു. കരള്‍ കാന്‍സറായ ഹെപ്പറ്റോസെല്ലുലാര്‍ കാര്‍സിനോമയുടെ 184 കേസുകളും ഉണ്ടായിരുന്നു.

കോഫി കുടിക്കുന്നവര്‍ക്ക് വിട്ടുമാറാത്ത കരള്‍ രോഗം വരാനുള്ള സാധ്യത 21 ശതമാനം കുറയുകയും ഫാറ്റി ലിവര്‍ രോഗത്തിന്റെ 20 ശതമാനം കുറവാവുകയും ചെയ്തതായി പഠനം പറയുന്നു. കോഫി കുടിച്ച ശേഷമുള്ള പഠനത്തില്‍ പങ്കെടുത്തവര്‍ക്ക് വിട്ടുമാറാത്ത കരള്‍ രോഗം മൂലം മരിക്കാനുള്ള സാധ്യത 49 ശതമാനമായി  കുറഞ്ഞു.

കഫീന്‍ ഗ്രൗണ്ട് കോഫി കുടിച്ചവരിലാണ് ആരോഗ്യഗുണങ്ങള്‍ കൂടുതലായി കാണപ്പെട്ടത്. ഇന്‍സ്റ്റന്റ് കോഫിയും ഡീകഫിനേറ്റഡ് കോഫിയും ആരോഗ്യഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും ഗ്രൗണ്ട് കോഫി ഏറ്റവും വലിയ സ്വാധീനം ചെലുത്തി.

ഗവേഷകര്‍ പറയുന്നതനുസരിച്ച്, ഗ്രൗണ്ട് കോഫിയില്‍ കരള്‍ രോഗത്തില്‍ നിന്ന് സംരക്ഷിക്കാന്‍ കരുതുന്ന രണ്ട് ചേരുവകളായ കഹ്വോള്‍, കഫെസ്റ്റോള്‍ എന്നിവ ഏറ്റവും ഉയര്‍ന്ന അളവില്‍  അടങ്ങിയിരിക്കുന്നു.

കരള്‍ രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നതിന് കോഫി താങ്ങാവുന്നതും ആക്‌സസ് ചെയ്യാവുന്നതുമായ മാര്‍ഗമായി ഉപയോഗിക്കാമെന്ന് ഗവേഷകര്‍ പറയുന്നു.

മുമ്പത്തെ പഠനങ്ങളിലും കാണിച്ചിട്ടുണ്ടെങ്കിലും, ഉയര്‍ന്ന ജനസംഖ്യാടിസ്ഥാനത്തിലുള്ള ഒരു കൂട്ടത്തില്‍ കരള്‍ സംബന്ധമായ മരണനിരക്ക് കുറയുന്നതുമായി കാപ്പി ഉപഭോഗം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വന്ന ഏറ്റവും വിശ്വസനീയമായ റിപ്പോര്‍ട്ടാണിതെന്ന് യേല്‍ മെഡിസിന്‍ ഹെപ്പറ്റോളജിസ്റ്റും യേല്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ പ്രൊഫസറുമായ ഡോ. ജോസഫ് ലിം പറഞ്ഞു. 

ഈ പഠനം കോഫി  കരളിന് ഗുണം ചെയ്യുന്നുവെന്നതിന് വര്‍ധിച്ചുവരുന്ന തെളിവുകള്‍ നല്‍കുന്നുവെന്ന് യേല്‍ മെഡിസിന്‍ ഹെപ്പറ്റോളജിസ്റ്റും ഫാറ്റി ലിവര്‍ ഡിസീസ് പ്രോഗ്രാമിന്റെ ക്ലിനിക്കല്‍ ഡയറക്ടറും യേല്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ആല്‍ബര്‍ട്ട് പറഞ്ഞു. 

കരള്‍ എന്‍സൈമിന്റെ അളവ് കുറയ്ക്കുന്നതുമായി കോഫി ഉപഭോഗം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. മിക്കപ്പോഴും, ഉയര്‍ന്ന അളവിലുള്ള കരള്‍ എന്‍സൈമുകള്‍ പ്രശ്‌നമാകാറില്ല എന്നാല്‍, അവ കരളില്‍ വീക്കം അല്ലെങ്കില്‍ ഇന്‍ഫ്‌ളമേഷന്റെ ലക്ഷണമാകാം. കോഫി കുടിക്കുന്നത് ചില ഭക്ഷണങ്ങളും മദ്യവും അമിതമായി ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന കരള്‍ തകരാറുകള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്ന് 2016 ല്‍ തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്.

യേല്‍ മെഡിസിന്‍ ഹെപ്പറ്റോളജിസ്റ്റും യേല്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ അസോഷ്യേറ്റ് പ്രൊഫസറുമായ ഡോ. തമര്‍ തഡ്ഡെയുടെ അഭിപ്രായത്തില്‍, കോഫി കരള്‍ രോഗത്തെ എങ്ങനെ, എന്തുകൊണ്ട് നേരിടാമെന്ന് കൃത്യമായി പറയാന്‍ പ്രയാസമാണ്.

 കരള്‍ രോഗത്തിലേക്കും കരള്‍ കാന്‍സറിലേക്കും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന രണ്ട് പ്രതിരോധ മാര്‍ഗങ്ങളായ ആന്റി-ഇന്‍ഫ്‌ളമേറ്ററി അല്ലെങ്കില്‍ ആന്റി ഫൈബ്രോട്ടിക് ഗുണങ്ങള്‍ കോഫിയില്‍ ഉള്ളതോടൊപ്പം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റ് ഘടകങ്ങളും ഇതിലുണ്ടാകുമെന്നും ഗവേഷകര്‍ പറയുന്നു. 

കരള്‍ പ്രശ്നങ്ങളുള്ള ആളുകളില്‍ ആരോഗ്യപരമായ ഫലങ്ങള്‍ മെച്ചപ്പെടുത്താനായി കോഫി എങ്ങനെ നിര്‍മിച്ചുവെന്നത് സംബന്ധിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമാണ്. കോഫിയുടെ ഘടകങ്ങൾ ഏതെല്ലാമാണെന്നും കോഫി ഉണ്ടാക്കുന്ന പ്രക്രിയയെക്കുറിച്ചും - അതായത്  ബീന്‍ മുതല്‍ കപ്പ് വരെ - ഉള്ള കാര്യങ്ങളെക്കുറിച്ചും വിശദമായി അറിയേണ്ടതുണ്ടെന്നും ഗവേഷകര്‍ പറയുന്നു. .

നിങ്ങള്‍ എത്ര കാപ്പി കുടിക്കണം?

നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ക്ക് പ്രതിദിനം ഒന്ന് മുതല്‍ രണ്ട് കപ്പ് ബ്‌ളാക്ക് കഫീന്‍ കോഫി ശുപാര്‍ശ ചെയ്യുന്നു. നെഞ്ചെരിച്ചില്‍ അല്ലെങ്കില്‍ ദഹനനാളത്തിന്റെ പ്രശ്‌നങ്ങള്‍ വികസിപ്പിക്കുന്ന ആളുകള്‍ അവര്‍ക്ക് സഹിക്കാന്‍ കഴിയുന്നതിനെ ആശ്രയിച്ച് കോഫി കുടിക്കണം. കഠിനമായ ഹൃദയ സംബന്ധമായ അസുഖമോ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ ഉള്ള ആളുകള്‍ അവരുടെ അവസ്ഥയെ വഷളാക്കിയാല്‍  അമിതമായ കോഫി ഒഴിവാക്കണം. നിലവിലെ തലങ്ങളില്‍ കാപ്പി കുടിക്കുന്നത് തുടരാനാകുമെങ്കിലും, കരള്‍ ഫലങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഉപഭോഗത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശിക്കില്ലെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

English Summary : Your Morning Cup of Coffee May Lower Your Risk of Liver Disease

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA