ക്രമം തെറ്റിയ ആർത്തവം : പരിഹാരം വീട്ടിലുണ്ട്

irregular periods
Photo credit : Natalia Mels / Shutterstock.com
SHARE

ആർത്തവ കാലം മിക്ക സ്ത്രീകൾക്കും അത്ര സുഖകരമാവില്ല. ആർത്തവത്തോടനുബന്ധിച്ചുള്ള വേദനയും അസ്വസ്ഥതയും പലർക്കും ദുസ്സഹമാകാറുണ്ട്. അസ്വസ്ഥതകൾ ഉണ്ടാകാം, എങ്കിലും ആർത്തവം നല്ല സൂചനയാണ്. പ്രത്യുല്പ്പാദന വ്യവസ്ഥ നന്നായി പ്രവർത്തിക്കുന്നു എന്നതിന്റെ സൂചനയും ആരോഗ്യകരമായ ശരീരത്തിന്റെ സൂചനയും ആണത്. ആർത്തവം വന്നില്ലെങ്കിൽ ഗർഭത്തിന്റെ സൂചനയാകാം. ക്രമം തെറ്റിയ ആർത്തവമാകട്ടെ, അനാരോഗ്യത്തിന്റെ സൂചനയാണ്. ചിലർക്ക് ചികിത്സ ആവശ്യമായി വന്നേക്കാം. അനാരോഗ്യകരമായ ജീവിതശൈലി, സ്ട്രെസ്, സ്ട്രെസ് ഹോർമോൺ അസംതുലനം ഇവയെല്ലാം ആർത്തവ ക്രമക്കേടുകൾക്ക് കാരണമാകാം. 

ക്രമം തെറ്റിയ ആർത്തവത്തിന് വീട്ടിൽതന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങളുണ്ട്. അവ എന്തൊക്കെ എന്നു നോക്കാം. 

∙ ഇഞ്ചി ആരോഗ്യ, ഔഷധ ഗുണങ്ങൾ നിറഞ്ഞ ഒന്നാണ്. ആർത്തവ ക്രമക്കേടുകൾ പരിഹരിക്കാൻ ഇഞ്ചി സഹായിക്കും. 

∙ പപ്പായ ആണ് മറ്റൊരു പരിഹാരം. പപ്പായയിൽ കരോട്ടിൻ ധാരാളമുണ്ട്. ഇത് ഈസ്ട്രജന്റെ ഉൽപ്പാദനം കൂട്ടും. ഇത് ഗർഭാശയത്തിന്റെ സങ്കോചത്തിനു കാരണമാകുമെന്നതിനാൽ ഗർഭിണികൾ അമിതമായി ഉപയോഗിക്കരുത്. ആർത്തവം ക്രമമാകാൻ പപ്പായ സഹായിക്കും. 

∙ യോഗ പോലുള്ള വ്യായാമങ്ങൾ ആർത്തവം ക്രമമാകാനും ആരോഗ്യത്തിനും സഹായിക്കും. സ്ട്രെച്ചിങ്ങ് ചെയ്യുന്നതു മൂലം ശരീരം വഴക്കമുള്ളതും സന്ധികളും പേശികളും ശക്തവും ആയിത്തീരും. ആർത്തവം ക്രമമാകാനും ആർത്തവവേദന അകറ്റാനും യോഗ ചെയ്യുന്നതു സഹായിക്കും. 

∙ മഞ്ഞൾ പതിവായി ഉപയോഗിക്കുന്നത് ഹോർമോൺ സംതുലനത്തിനു സഹായിക്കും. ഹോർമോൺ അസംതുലനമാണ് ആർത്തവക്രമക്കേടുകൾക്ക് സാധാരണയായി കാരണമാകുന്നത്. മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് നല്ലതാണ്. 

∙ നിരവധി ആരോഗ്യപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്ന ഒന്നാണ് ആപ്പിൾ സിഡർ വിനഗർ. ആപ്പിൾ സിഡർ വിനഗറിന്റെ പതിവായ ഉപയോഗം ആർത്തവക്രമക്കേടുകൾക്ക് പരിഹാരമാകും. അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നു മാത്രം.

English Summary : Home remedies for irregular periods

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
FROM ONMANORAMA