ചോക്‌ലേറ്റ് കഴിച്ചാല്‍ ഭാരം കുറയുമോ അതോ കൂടുമോ? ഇനി ആശങ്ക വേണ്ട

chocolate
Photo credit : k.nykyforova / Shutterstock.com
SHARE

ചോക്‌ലേറ്റ് ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. ചെറിയ കുട്ടി ആയാലും മുതിർന്നവരായാലും ചോക്‌ലേറ്റിന്റെ ആരാധകർ തന്നെ. ഇഷ്ടമധുരം നുണയുമ്പോഴും ഇത് ശരീരഭാരം കൂട്ടുമോ എന്ന ആശങ്കയും പലർക്കും ഇല്ലാതില്ല. എന്നാൽ ആശങ്കയ്ക്കു  യാതൊരു അടിസ്ഥാനവുമില്ലെന്ന് തെളിയിക്കുന്ന ഒരു പഠന റിപ്പോർട്ട് ആണ് പുറത്തു വന്നിരിക്കുന്നത്. ചോക്‌ലേറ്റ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുക മാത്രമല്ല പ്രമേഹം നിയന്ത്രിക്കാനും സഹായിക്കും. സ്ത്രീകൾക്കാണ് ഈ ഗുണങ്ങൾ ലഭിക്കുക. 

ആർത്തവ വിരാമം വന്ന സ്ത്രീകളിൽ വൈറ്റ് ചോക്‌ലേറ്റിന്റെ ഉപയോഗം ഏറെ ഗുണഫലങ്ങൾ നൽകുന്നുവെന്ന് ഫെഡറേഷൻ ഓഫ് അമേരിക്കൻ സൊസൈറ്റീസ് ഫോർ എക്‌സ്‌പിരിമെന്റൽ ബയോളജി (FASEB) യിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

ഭാരം കുറയ്ക്കാൻ ചോക്‌ലേറ്റ്

രാവിലെയോ രാത്രിയിലോ ചോക്‌ലേറ്റ് കഴിക്കുന്നത് ശരീരഭാരം കൂട്ടില്ല. ഈ സമയങ്ങളിൽ ചോക്‌ലേറ്റ് കഴിക്കുന്നത് വിശപ്പ്, രുചി, ഉറക്കം അങ്ങനെ നിരവധി ഘടകങ്ങളെ സ്വാധീനിക്കുന്നു. 

രാവിലെ ചോക്‌ലേറ്റ് ധാരാളം കഴിക്കുന്നത് കൊഴുപ്പിനെ കത്തിച്ചു കളയാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. വൈകുന്നേരമോ രാത്രിയിലോ കഴിക്കുന്നത് ഉപാപചയപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു. ബ്രിഘാ൦ വിമൻസ് ഹോസ്‌പിറ്റൽ ഗവേഷകർ, സ്‌പെയിനിലെ മുർഷ്യ സർവകലാശാല ഗവേഷകരുമായി ചേർന്നാണ് പഠനം നടത്തിയത്. ആർത്തവവിരാമം വന്ന 19 സ്ത്രീകളെ ആണ് പഠനത്തിനു തിരഞ്ഞെടുത്തത്. ഇവർക്ക് ദിവസവും രാവിലെ ഉണർന്ന് ഒരു മണിക്കൂറിനകവും രാത്രിയിൽ ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപും 100 ഗ്രാം ചോക്ലേറ്റ് നൽകി. ശരീരഭാരവും മറ്റ് ആരോഗ്യപരിശോധനകളും അളന്നു.

കാലറി കൂടിയ അളവിൽ ചെന്നെങ്കിലും ആർക്കും ശരീരഭാരം കൂടിയില്ല. എന്നാൽ വിശപ്പ്, ദാഹം, മധുരത്തോടുള്ള ആഗ്രഹം ഇവയെല്ലാം കുറഞ്ഞതായി കണ്ടു. 

ശരീരഭാരം നിയന്ത്രിക്കുന്നതിൽ ഭക്ഷണ സമയം ഒരു പ്രധാന ഘടകമാണ് എന്ന് ഗവേഷകർ പറയുന്നു. പൊണ്ണത്തടിയെയും വെയ്റ്റ് ലോസിനെയും എല്ലാം സ്വാധീനിക്കുന്ന ഒന്നാണ് എപ്പോൾ കഴിക്കുന്നു എന്നതും ഹാർവഡ് ഗസറ്റ് റിപ്പോർട്ട് ചെയ്യുന്നു.

English Summary : Chocolate and weight loss

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS