ADVERTISEMENT

ചെന്നിക്കുത്ത്, കൊടിഞ്ഞിക്കുത്ത് എന്നൊക്കെ അറിയപ്പെടുന്ന മൈഗ്രേന്‍ പലരെയും വലയ്ക്കുന്ന പ്രശ്‌നമാണ്. മരുന്ന് കഴിച്ചും പ്രത്യേക ഡയറ്റ് നോക്കിയും പലരും മൈഗ്രേനെ അകറ്റി നിറുത്താന്‍ ശ്രമിക്കാറുണ്ടെങ്കിലും പൂര്‍ണമായി ഫലവത്താകാറില്ല. എന്നാല്‍, കൊഴുപ്പുള്ള മത്സ്യങ്ങളും ക്രില്‍ ഓയിലും കഴിക്കുന്നത് മൈഗ്രേന്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ബ്രിട്ടിഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം. ഫിഷ് ഓയിലിനു സമാനമായ ഫാറ്റി ആസിഡുകള്‍  അടങ്ങിയിരിക്കുന്ന ഗുളികകളാണ് ക്രില്‍ ഓയിലുകള്‍. 

ചെമ്പല്ലി, അയല, ചൂര, ചാള, മത്തി തുടങ്ങിയ മത്സ്യങ്ങളിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ ശരീരത്തിലെ സ്വാഭാവിക വേദനകളെ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ഇല്ലാതാക്കുന്നു. കണ്‍ട്രോള്‍ ഡയറ്റിനെ അപേക്ഷിച്ച് ഇത്തരം മത്സ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഡയറ്റുകള്‍ക്ക്, പ്രതിദിനം എത്തുന്ന നീണ്ടുനില്‍ക്കുന്ന തരം മൈഗ്രേനിന്റെ സമയം കുറയ്ക്കാനും കഴിവുണ്ടെന്നും ഗവേഷകര്‍ പറയുന്നു. 

ഫാറ്റി ആസിഡുകള്‍ അല്ലെങ്കില്‍ ഓക്‌സിലിപിനുകള്‍ നമ്മുടെ ശരീരത്തില്‍ കൊഴുപ്പിന്റെ ബില്‍ഡിങ് ബ്ലോക്കായോ ചങ്ങലയായോ പ്രവര്‍ത്തിക്കുന്നു. ഭക്ഷണങ്ങളില്‍ മാത്രം സാച്ചുറേറ്റഡ്, ട്രാന്‍സ് ഫാറ്റ്, മോണോ അണ്‍സാച്ചുറേറ്റഡ്, പോളി സാച്ചുറേറ്റഡ് തുടങ്ങി ഏകദേശം 20 വ്യത്യസ്ത തരം ഫാറ്റി ആസിഡുകള്‍ ഉണ്ട്.  

ഒരു കിലോ ചാള, മത്തി, പുഴമീന്‍, നത്തോലി തുടങ്ങിയവയില്‍ ഏകദേശം ആയിരം മില്ലി ഗ്രാമില്‍ കൂടുതല്‍ ഒമേഗ 3 അടങ്ങിയിരിക്കുന്നു.വലിയ ചിറകുള്ള ചൂര, കണവ, കക്ക, തുടങ്ങിയവയില്‍  ഒരു കിലോയിൽ 500 മുതല്‍ 1000 വരെയാണ് ഒമേഗ 3 അടങ്ങിയിരിക്കുന്നത്. കൊഞ്ച്, വലിയ ചെമ്മീന്‍, തിലോപ്പിയ, മുള്ളന്‍ തുടങ്ങിയവയില്‍ കിലോയ്ക്ക് 250 മില്ലിയില്‍ താഴെയാണ് ഒമേഗ 3യുടെ അളവ് എന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

English Summary : Fatty Acids Found in Fish Help Reduce Migraine Pain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com