ഗർഭിണികൾ ഹീൽ ഉള്ള ചെരുപ്പ് ഉപയോഗിക്കാമോ?

high heel
SHARE

ഒരു സ്ത്രീയുടെ ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഗർഭകാലം. റിസ്‌ക്കുകൾ ഏറെയുണ്ടെങ്കിലും വളരെയധികം എക്സൈറ്റിങ്ങും കൂടിയാണ് അമ്മയാകാനൊരുങ്ങുന്ന സമയം. സ്ത്രീ ശരീരത്തിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകുന്ന സമയം കൂടിയാണിത്. കഴിക്കുന്ന ഭക്ഷണവും ജീവിത ശൈലിയും എല്ലാം ശ്രദ്ധിക്കേണ്ട സമയമാണ് ഗർഭകാലം. ഈ സമയത്ത് ശരീരവും മനസും സന്തോഷമായിരിക്കണം. 

ഗർഭിണികൾ ശാരീരികമായി ആക്ടീവ് ആയിരിക്കണം. ചെറിയ വ്യായാമം ഇതിനു സഹായിക്കുന്നു. ഹൈ റിസ്‌ക് പ്രെഗ്നൻസി ആണെങ്കിൽ ഡോക്ടറുടെ ഉപദേശമനുസരിച്ച് വേണ്ടത് ചെയ്യണം. ഗർഭകാലത്തും പ്രസവശേഷവും ശാരീരികവും മാനസികവുമായ ആരോഗ്യം പ്രധാനമാണ്.  ആദ്യമായി ഗർഭിണിയാകുന്ന  ഒരാൾക്ക് ഏറെ സംശയങ്ങൾ ഉണ്ടാകാം. അതിലൊന്നാണ് ഗർഭിണികൾ ഹീൽ ഉള്ള ചെരുപ്പ് ധരിക്കാമോ എന്നത്. 

സാധാരണയായി ഹൈഹീൽ ചെരുപ്പുകൾ ഒഴിവാക്കാനാണ് ഡോക്ടർമാർ ഉപദേശിക്കുക. ആദ്യ ട്രൈമെസ്റ്ററിൽ അതായത് ആദ്യ മൂന്നു മാസങ്ങളിൽ അൽപസമയത്തേക്ക് ഒക്കെ ഹീൽ ഉള്ള ചെരുപ്പ് ഉപയോഗിക്കാം. എന്നാണ്. എന്നാൽ പിന്നീട് ഗർഭകാലത്ത് കാലിനു വീക്കവും ഉണ്ടാകാം. സന്ധികൾക്ക് ഉറപ്പില്ലാതെ വരാം. ഗർഭകാലത്ത് ഹീൽ ഉള്ള ചെരുപ്പിട്ട് നടക്കാനും പ്രയാസം വരാം. ആദ്യ മാസങ്ങളിൽ ചെറിയ ഹീൽ ഉള്ള ചെരുപ്പ് ഉപയോഗിച്ചു നടക്കാൻ പ്രയാസമുണ്ടാകില്ല എന്നാൽ പിന്നീടുള്ള മാസങ്ങളിൽ വയറിന്റെ പൊസിഷൻ മാറുകയും വസ്‌തി പ്രദേശത്തിന് ചായ്‌വ് ഉണ്ടാവുകയും ചെയ്യും. ഇത് നടുവേദന, കാലുവേദന തുടങ്ങിയവയ്ക്ക് കാരണമാകുകയും ചെയ്യും. ഹീൽ ഉള്ള ചെരുപ്പ് ഗർഭകാലത്ത് ധരിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും സങ്കീർണതകൾ (complications) ഉണ്ടാകാൻ കാരണമാകും. 

ഹീൽ ഉള്ള ചെരുപ്പ് ധരിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ലോ പ്ലാറ്റ്ഫോം ഹീലുകൾ ഉപയോഗിക്കാം. അത് കംഫർട്ടബിളും പദത്തിന് നല്ല ഗ്രിപ്പ് കൊടുക്കുന്നതും ആയിരിക്കണമെന്നു മാത്രം. 

ഗർഭകാലത്ത് ഫാഷനെക്കാൾ സുരക്ഷിതത്വത്തിനായിരിക്കണം പ്രാധാന്യം കൊടുക്കേണ്ടത്. ഗർഭിണികൾ ഒരു സൈസ് കൂടിയതോ അല്പം വലുതോ ആയ ചെരുപ്പ് ധരിക്കുന്നതാണ് കൂടുതൽ നല്ലത് എന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്.

English Summary : Should pregnant women wear heels? 

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
FROM ONMANORAMA