ചിലർ മാത്രം മിസ്റ്റർ കേരളയും മിസ്റ്റർ ഇന്ത്യയുമായി മാറുന്നതെന്തുകൊണ്ട്?

HIGHLIGHTS
  • നടക്കുമ്പോൾ ഒരു സ്റ്റെപ്പ് മുമ്പോട്ടു വെക്ക ണമെങ്കിൽ തന്നെ 200 ഓളം പേശികൾ സങ്കോചിക്കണം
  • ഒരു മണിക്കൂർ നാം വായിക്കുമ്പോൾ കണ്ണുകളിൽ 10000ൽ ഏറെ ചെറു ചലനങ്ങളാണ് ഉണ്ടാകുന്നത്
body-building-muscles-health-tips
Representative Image. Photo Credit : SOK Family / Shutterstock.com
SHARE

നമ്മുടെ ശരീരത്തിന് ചലനശേഷിയും രൂപഭംഗിയും നൽകുന്നതിന് അസ്ഥികളോടൊപ്പം പേശികൾക്കും സുപ്രധാനമായ പങ്കുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യാൻ ഹൃദയത്തെ സഹായിക്കുന്നത് ഹൃദയപേശികളാണ്. നാം കഴിക്കുന്ന ഭക്ഷണത്തെ ദഹനാഗിരണത്തിനായി  ദഹനേ ന്ദ്രിയ വ്യവസ്ഥയുടെ വിവിധഭാഗങ്ങളിൽ എത്തിക്കുന്നത് കുടലിന്റെ താളാനുസൃതമായ ചലനങ്ങളാണ്. ഈ ചലനങ്ങളും സാധ്യമാകുന്നത് കുടലിലെ പേശികളുടെ സങ്കോചവികാസം മൂലമാണ്. 

ഏറെയെന്തിന്! നടക്കുമ്പോൾ ഒരു സ്റ്റെപ്പ് മുമ്പോട്ടു വെക്ക ണമെങ്കിൽ തന്നെ 200 ഓളം പേശികൾ സങ്കോചിക്കണം. ഒരു ദിവസം നമ്മൾ ശരാശരി 10000 ലേറെ സ്റ്റെപ്പുകൾ വെക്കുന്നുണ്ടെന്നാണ് കണക്ക്. അങ്ങനെയാകുമ്പോൾ ഈ പേശികൾ ചെയ്യുന്ന ജോലിക്ക് കൈയും കണക്കുമുണ്ടോ.

മനുഷ്യശരീരത്തിൽ പ്രധാനമായും മൂന്നു തരത്തിലുള്ള പേശികളാണു ഉള്ളത്. അസ്ഥികളുമായി ബന്ധപ്പെട്ടിരിക്കുന്ന അസ്ഥികളാണ് കൈകാലുകൾ ചലിപ്പിക്കാൻ സഹായിക്കുന്നത്. അസ്ഥികളുമായി ബന്ധപ്പെട്ടിരിക്കുന്ന അസ്ഥിപേശികളാണ് കൈകാലുകൾ ചലിക്കാൻ സഹായിക്കുന്നത്. ഹൃദയ പേശികളാണ് രണ്ടാമത്തെ വിഭാഗത്തിൽ പെട്ടത്. ആന്തരാവയവങ്ങൾ നിർമിക്കപ്പെട്ടിരിക്കുന്നത് സ്മൂത്ത് പേശികൾ കൊണ്ടാണ്. മൈക്രോസ്കോപ്പിലൂടെ നോക്കുമ്പോൾ ഇവയുടെ ഉപരിതലത്തിൽ വരകളൊന്നും കാണാത്തതുകൊണ്ടാണ് ഇവയെ സ്മൂത്ത് പേശികൾ എന്നു വിളിക്കുന്നത്. എന്നാൽ അസ്ഥിപേശികളും ഹൃദയപേശികളും രേഖാങ്കിത പേശികളെന്നാണ് അറിയപ്പെടുന്നത്.  കാരണം ഇവയുടെ ഉപരിതല ത്തിൽ നിരവധി രേഖകൾ കാണപ്പെടുന്നുണ്ട്. നമ്മുടെ ഇച്ഛയനുസരിച്ച് ചലിപ്പിക്കാൻ കഴിയുന്ന പേശികളാണ് അസ്ഥി പേശികൾ. എന്നാൽ ഹൃദയപേശികളും രേഖാങ്കിത പേശികളും അനൈച്ഛിക പേശികളാണ്. 

ശരീരത്തിൽ ഏകദേശം അറുനൂറിലേറെ പേശികളുണ്ട്. നമ്മുടെ ശരീരഭാരത്തിന്റെ 40 ശതമാനവും പേശികളുടെ ഭാരമാണ്. ശരീരത്തിലെ  കൊഴുപ്പിനേക്കാൾ ഭാരം പേശികൾക്കാണ്. വ്യായാമത്തിൽ ഏർപ്പെടുമ്പോൾ പെട്ടെന്നു തന്നെ ശരീരഭാരം കുറയുന്നത് കൊഴുപ്പ് കുറയുമ്പോഴാണ്. ക്രമേണ പേശികളുടെ വലിപ്പവും ദൃഢതയും വർധിക്കുമ്പോഴാണ് ശരീരഭാരം കൂടുന്നത്. നാം ജനിക്കുമ്പോൾ തന്നെ ശരീരത്തിലെ എല്ലാ പേശികളും രൂപപ്പെട്ടിരിക്കും. പിന്നീടുള്ള നിരന്തര പരിശ്രമം കൊണ്ടാണ് ചിലർ മാത്രം മിസ്റ്റർ കേരളയും മിസ്റ്റർ ഇന്ത്യയുമായി മാറുന്നത്. ക്രമമായി ചെയ്യുന്ന വ്യായാമമുറകളിലൂടെ പേശികൾക്ക് വലുപ്പവും ദൃഢതയും വർധിക്കുകയാണ് ചെയ്യുന്നത്. 

health-muscle-facts
Representative Image. Photo Credit : Fizkes / Shutterstock.com

ചിരിക്കാം ആരോഗ്യത്തിന്

കരയാനാണോ ചിരിക്കാനാണോ എളുപ്പം. സംശയം വേണ്ട ചിരിക്കാൻ തന്നെ ചിരിക്കാൻ മുഖത്തെ 20 പേശികൾ സങ്കോചിച്ചാൽ മാത്രം മതി. എന്നാൽ കരയണമെങ്കിൽ മുഖത്തെ നാൽപ്പതിലേറെ പേശികൾ സങ്കോചിക്കേണ്ടി വരും. 

പേശീ സങ്കോചമുണ്ട്, പക്ഷേ ചലനമില്ല

അസ്ഥികൾ പ്രധാനമായും രണ്ട് തരത്തിലാണ് സങ്കോചിക്കു ന്നത്. ഐസോമെട്രിക് സങ്കോചവും ഐസോടോണിക് സങ്കോചവും. പേശികൾ സങ്കോചിക്കുമ്പോൾ പേശീ തന്തുക്ക ളുടെ നീളം വ്യത്യാസപ്പെടാത്ത അവസ്ഥയാണ് ഐസോമെ ട്രിക് സങ്കോചം. പേശികൾ ഇങ്ങനെ സങ്കോചിക്കുമ്പോൾ ചലനമുണ്ടാകുന്നില്ല. ഗുരുത്വാകർഷണത്തെ മറികടന്നു കൊണ്ട് ശരീരത്തിന്റെ തുലനാവസ്ഥ നിലനിർത്താനായി പേശികൾ സങ്കോചിക്കുന്നത് ഐസോമെട്രിക് സങ്കോച ത്തിന് ഉദാഹരണമാണ്. ഭിത്തിയിൽ തള്ളുമ്പോൾ കൈകളുടെ പേശികൾക്കുണ്ടാകുന്ന സങ്കോചവും ഇതു തന്നെ. എന്നാൽ പേശികൾ സങ്കോചിക്കുമ്പോൾ അവയുടെ നീളം ചുരുങ്ങു കയും പേശിക്കകത്തെ സമ്മർദ്ദം സ്ഥായിയായി നിൽക്കുകയും ചെയ്യുന്നുവെങ്കിൽ അത് ഐസോടോണിക് സങ്കോചമാണ്. നടക്കുകയും ഓടുകയും ഒക്കെ ചെയ്യുമ്പോൾ കാലിലെ പേശി കൾക്കുണ്ടാകുന്ന സങ്കോചവും ഭാരം ഉയർത്തുമ്പോൾ കൈക ളിൽ ഉണ്ടാകുന്ന സങ്കോചവും ഐസോടോണിക് സങ്കോച ത്തിന് ഉദാഹരണമാണ്. 

ഏറ്റവും ചെറിയത് ഏറ്റവും വലിയത്

ശരീരത്തിലെ ഏറ്റവും ചെറിയ പേശി മധ്യകർണ്ണത്തിലെ സ്റ്റെപ്പീഡിയസ് ആണ്. 5 മി.മീ മാത്രമാണ് ഈ കുഞ്ഞുപേശിയുടെ നീളം. ഇതിനൊരു നൂലിന്റെ കട്ടിപോലുമില്ല. എന്നാൽ ഇവയുടെ ധർമം സുപ്രധാനമാണ്. മധ്യകർണ്ണത്തിലെത്തുന്ന ശബ്ദവീചികളെ ലഘൂകരിച്ച് ആന്തരകർണത്തിന് സംരക്ഷ ണമേകുക എന്നതാണ് ഇവ ചെയ്യുന്ന ജോലി. 

നിതംബഭാഗത്തുള്ള ഗ്ലൂട്ടിയസ് മാക്സിമസ് ആണ് മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി. ഇരിക്കുന്ന അവസ്ഥയിൽ നിന്ന് എഴുന്നേൽക്കാൻ സഹായിക്കുന്ന പേശികളാണിവ. ഭൂമിയുടെ ഗുരുത്വാകർഷണത്തെ അതിജീവിച്ചുകൊണ്ട് ശരീരത്തെ നേരേ നിർത്താനും ശക്തിയുള്ള ഈ പേശികൾ സഹായിക്കുന്നു. 

smile-facial-muscles-movement
Representative Image. Photo Credit : AXL / Shutterstock.com

ഏറ്റവും നീളം കൂടിയ പേശി

തുടയുടെ മുമ്പിലായി കാണപ്പെടുന്ന സാർട്ടോറിയസ് ആണ് ഏറ്റവും നീളം കൂടിയ പേശി. ഇടുപ്പെല്ലിൽ നിന്നും ആരംഭിച്ച് തുടയുടെ മുൻവശത്തു കൂടി കടന്ന് കാൽമുട്ടുവരെ എത്തി നിൽക്കുന്നു റിബണിന്റെ ആക‍‍ൃതിയുള്ള ഈ പേശി. കാൽ മടക്കാനും കാലിൻമേൽ കാൽ കയറ്റിവച്ച് ഇരിക്കാനും സാർ ട്ടോറിയസ് പേശി സഹായിക്കുന്നു. സാർട്ടോറിയസിന് തയ്യൽക്കാരന്റെ പേശികൾ (ടെയ് ലേഴ്സ് മസിൽ) എന്നും പേരുണ്ട്. ഈ പേര് വരാനുണ്ടായ കാരണത്തെക്കുറിച്ച് പല നിഗമനങ്ങളുമുണ്ട്. തയ്യൽ മെഷീനിൽ ചവിട്ടി തുടർച്ചയായി തയ്ക്കുന്ന തയ്യൽക്കാരില്‍ ഈ പേശികൾ കൂടുതൽ ശക്തി പ്രാപിക്കാ റുണ്ട്. ദൃഢതയാർജിച്ച പേശികൾ വ്യക്തമായി കാണുവാനും കഴിയും. കനം കുറഞ്ഞ് നീണ്ടു കിടക്കുന്ന പേശിക്ക് തയ്യൽക്കാർ സാധാരണയായി ഉപയോഗിക്കുന്ന റിബണിനോട് വളരെയേറെ സാമ്യമുണ്ടെന്നുള്ളതാണ് പേര് വരാനുള്ള മറ്റൊരു കാരണം. 

ഏതാണ് ഏറ്റവും ശക്തിയുള്ള പേശി

ഒറ്റ ഉത്തരം പറയുവാൻ കഴിയുകയില്ല. ഹൃദയപേശികളും ശരീരത്തിലെ ഏറ്റവും വലിയ പേശിയായ ഗ്ലൂട്ടിയസ് മാക്സിമസും കണ്ണിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന ചെറുപേശികളുമെല്ലാം ശക്തിയുള്ളവതന്നെയാണ്. ഒരു മണിക്കൂർ നാം വായിക്കുമ്പോൾ കണ്ണുകളിൽ 10000ൽ ഏറെ ചെറു ചലനങ്ങളാണ് ഉണ്ടാകുന്നത്. ഇവയെല്ലാം നിയന്ത്രിക്കുന്നത് കണ്ണിലെ ചെറു പേശികളാണ്. എന്നാൽ ഭാരത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും ശക്തിയേറിയ പേശികൾ ചവയ്ക്കാൻ സഹായിക്കുന്ന മസീറ്റർ ആണ്. വലിപ്പത്തിൽ ചെറുതാണെങ്കിലും പല്ലുമുറിയെ തിന്നാൻ സഹായിക്കുന്ന പേശികളാണിവ. കടിക്കാനും ചവയ്ക്കാനുമായി കീഴ്ത്താടി പലതവണ ഉയർത്തുവാനും താഴ്ത്തുവാനും ഇവ സഹായിക്കുന്നു.

Content Summary : What are the main functions of the muscular system?

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA