ADVERTISEMENT

ഡയറ്റിങ്ങ് എന്നാൽ പട്ടിണി കിടക്കലും എരിവും പുളിയും ഒന്നുമില്ലാത്ത ആഹാരം കഴിക്കുക എന്നതും ഇഷ്ടഭക്ഷണം ഒഴിവാക്കുക എന്നതും ഒക്കെയാണെന്ന് കരുതുന്നവർ നിരവധിയാണ്. എന്നാൽ ഇതിൽ എന്തെങ്കിലും വാസ്‌തവമുണ്ടോ?

ഭക്ഷണത്തെ സംബന്ധിച്ച ചില തെറ്റായ ധാരണകളെക്കുറിച്ച് ഡയറ്റീഷനായ രുചിത ബാത്ര ഇൻസ്റ്റാഗ്രാമിൽ കുറിച്ച ചില വസ്‌തുതകൾ അറിയാം.

∙ മുട്ടയുടെ മഞ്ഞക്കരു അഥവാ എഗ്ഗ് യോക്കിൽ ധാരാളം വൈറ്റമിൻ എ, ഡി, ഇ, കെ, വൈറ്റമിൻ ബി 12, ധാതുക്കളായ ഫോളേറ്റ്, അയൺ, റൈബോഫ്ലേവിൻ ഇവ അടങ്ങിയിട്ടുണ്ട്. ഒരു വലിയ മുട്ടയിൽ 185 മില്ലിഗ്രാം കൊളസ്‌ട്രോൾ ഉണ്ട്. അത് മുട്ടയുടെ മഞ്ഞയിലാണ് എന്നാൽ ഭക്ഷണത്തിലെ കൊളസ്‌ട്രോൾ അല്ല, അനാരോഗ്യകരമായ രക്തത്തിലെ കൊളസ്ട്രോളിനു പ്രധാന കാരണം. 

∙ ഓറഞ്ച് ജ്യൂസിൽ ധാരാളം പഞ്ചസാരയുണ്ട്. വീട്ടിൽ ഉണ്ടാക്കുന്ന ഓറഞ്ച് ജ്യൂസിൽ പഞ്ചസാര ധാരാളം ഉണ്ട്. ഓറഞ്ച് ഫ്രഷ് ആയി പഞ്ചസാര ചേർക്കാതെതന്നെ ജ്യൂസ് ആക്കി കുടിക്കുന്നതാണ് നല്ലത്. കടകളിൽ നിന്നു വാങ്ങുന്ന ഓറഞ്ച് ജ്യൂസിൽ പഞ്ചസാര അധികം ഉണ്ടാകും. 

∙ പാലുൽപ്പന്നങ്ങൾ വീക്കം (inflammation) ഉണ്ടാക്കും. 

പാലുൽപ്പന്നങ്ങളിൽ കാൽസ്യം ഉൾപ്പെടെ എല്ലാത്തരം പോഷകങ്ങളും ഉണ്ട്. വൈറ്റമിൻ ഡി, വ്യത്യസ്‌തതരം കൊഴുപ്പുകൾ, പ്രോട്ടീനുകൾ ഇവയുണ്ട്. ഓരോ ഭക്ഷണത്തിലും ഇവയുടെ തോത് വ്യത്യസ്‌തമായിരിക്കും എന്ന് മാത്രം. 

∙ കൊഴുപ്പ് തടി കൂട്ടും 

കൊഴുപ്പ് ഭക്ഷിക്കുന്നതിലൂടെ ശരീരഭാരം കൂടുകയില്ല. എന്നാൽ തെറ്റായ കൊഴുപ്പ് കൂടിയ അളവിൽ കഴിക്കുന്നത് ശരീരഭാരം കൂടാൻ ഇടയാക്കും. കൊഴുപ്പ് ശരീരത്തിന് ആവശ്യമാണ്. ശരിയായ അളവിലും ഗുണത്തിലും ഉള്ളത് ആയിരിക്കണമെന്ന് മാത്രം. 

∙ അന്നജം തടി കൂട്ടും 

അന്നജം അഥവാ കാർബോഹൈഡ്രേറ്റ് തടി കൂട്ടുകയില്ല. ഇത് ശരീരഭാരം കൂട്ടുകയില്ല. അന്നജം കഴിക്കുന്നതു കൊണ്ടല്ല മറിച്ച് കാലറി കൂടുതൽ കഴിക്കുന്നതു കൊണ്ടാണ് ശരീരഭാരം കൂടുന്നത്.

English Summary : Are egg yolks unhealthy? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com