പാലും പഴവും ഒരുമിച്ചു കഴിക്കരുത്, കാരണം?

fruits
Photo credit : Serg64 / Shutterstock.com
SHARE

ദിവസവും രണ്ടു പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. വൈറ്റമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് പഴങ്ങൾ. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം നിരവധി രോഗങ്ങളെ അകറ്റാനും പഴങ്ങൾ സഹായിക്കും. 

ഭക്ഷണം കഴിക്കാൻ നിശ്ചിത സമയമുള്ളതുപോലെ തന്നെ പഴങ്ങളും ചില പ്രത്യേക സമയത്തു കഴിക്കണം. പോഷകങ്ങൾ പരമാവധി ആഗിരണം ചെയ്യാൻ ഇത് സഹായിക്കും. സൂര്യാസ്‌തമയത്തിനു മുൻപ് പഴങ്ങൾ കഴിക്കണമെന്നാണ് ആയുർവേദം പറയുന്നത്. 

രാത്രി പഴങ്ങൾ കഴിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും ദഹനപ്രശ്‌നങ്ങൾക്ക്  കാരണമാകുകയും ചെയ്യും. പഴങ്ങളിൽ അന്നജം ധാരാളമുണ്ട്. ഇത് വിഘടിക്കാം. ഊർജത്തിന്റെ കലവറയാണ് പഴങ്ങൾ എങ്കിലും ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു. അതുകൊണ്ടുതന്നെ കിടക്കുന്നതിന് തൊട്ടു മുൻപ് പഴങ്ങൾ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയും ഉറക്കം തടസ്സപ്പെടുകയും ചെയ്യും. മാത്രമല്ല സൂര്യാസ്തമയത്തിനു ശേഷം ഉപാപചയ പ്രവർത്തനങ്ങൾ സാവധാനത്തിലാകുകയും അന്നജം ദഹിക്കാൻ പ്രയാസമാകുകയും ചെയ്യും. അതുകൊണ്ട്  അന്നജത്തിന്റെ അളവ് കുറയ്ക്കുന്നതാണ് നല്ലത്.

പഴങ്ങൾ ഏതു സമയത്ത് കഴിക്കണം ?

പഴങ്ങൾ, വെറും വയറ്റിൽ അതിരാവിലെ കഴിക്കുന്നതാണ് നല്ലത്. രാത്രി ഏതാണ്ട് പത്തു മണിക്കൂർ ഫാസ്റ്റിങ്ങിനുശേഷം നമ്മൾ ഉണരുമ്പോൾ വയർ കാലിയായിരിക്കും. രാവിലെ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് കൂടുതൽ ഫലപ്രദമായി പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കും. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. 

ഭക്ഷണം കഴിച്ച ശേഷമാണെങ്കിൽ മൂന്നര നാലു മണിക്കൂറിനുശേഷമേ പഴങ്ങൾ കഴിക്കാവൂ. അന്നജം അടങ്ങിയ പഴങ്ങൾ രാവിലെയും വർക്ക്ഔട്ടിനു മുൻപും ശേഷവും കഴിക്കുന്നതാണ് നല്ലത്. കൊഴുപ്പ്, പ്രോട്ടീൻ തുടങ്ങിയവ സൂര്യാസ്തമയത്തിനു ശേഷം കഴിക്കുന്നതാണ് നല്ലത്. 

പഴങ്ങൾ മാത്രം കഴിക്കുക 

പഴങ്ങൾ കഴിക്കുമ്പോൾ പഴങ്ങൾ മാത്രം കഴിക്കുക. പച്ചക്കറികളോടൊപ്പമോ പാൽ, പാലുല്പന്നങ്ങൾ ഇവയോടൊപ്പമോ പഴങ്ങൾ കഴിക്കരുത്. പാലിനോടോ പച്ചക്കറികളോടോ ഒപ്പം പഴങ്ങൾ കഴിക്കുന്നത് ശരീരത്തിൽ ടോക്‌സിനുകൾ രൂപം കൊള്ളാനിടയാക്കുമെന്നു പറയപ്പെടുന്നു. പഴങ്ങൾ ശരിയായി ദഹിക്കാത്തതു മൂലവും പോഷകങ്ങൾ വളരെ കുറച്ചു മാത്രം ആഗിരണം ചെയ്യപ്പെടുന്നതു മൂലവും ആണ്  ഇങ്ങനെ സംഭവിക്കുന്നത്. ടോക്‌സിനുകൾ അഥവാ വിഷാംശം ശരീരത്തിലുണ്ടെങ്കിൽ അത് നിരവധി രോഗങ്ങളിലേക്കും ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കും.

English Summary : Fruits eating tips 

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA