തൈറോയ്ഡ് പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ജീവിതരീതിയിൽ ഈ മാറ്റങ്ങൾ വരുത്തിനോക്കൂ

thyroid problem
Photo credit : Peakstock / Shutterstock.com
SHARE

ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിന്റെ മിക്ക ഉപാപചയ പ്രക്രിയകളെയും നിയന്ത്രിക്കുന്നു. തെര്‍മോറെഗുലേഷന്‍, ഹോര്‍മോണ്‍ പ്രവര്‍ത്തനം, ഭാരം നിയന്ത്രിക്കല്‍ എന്നിവ ഈ ഗ്രന്ഥിയുടെ ചില പ്രധാന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്. നമ്മുടെ ശരീരത്തില‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രാധാന്യം വളരെ വലുതാണ്. മാറിയ ജീവിതശൈലിയിൽ തൈറോയ്ഡ് രോഗങ്ങൾമൂലം ബുദ്ധിമുട്ടുന്നവർ ഏറെയാണ്.  തൈറോയ്ഡ് പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് വീട്ടിലിരുന്നുതന്നെ അത് ഒരളവുവരെ നിയന്ത്രിക്കാവുന്നതാണ്. ഇതിനായി ഭക്ഷണങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങളിൽ അൽപ്പം ശ്രദ്ധ കൊടുത്താൽ മതി.  

വെളിച്ചെണ്ണ

coconut-oil

തൈറോയ്ഡ് ഗ്രന്ഥിയുടെ മികച്ച പ്രവര്‍ത്തനത്തിന് സഹായിക്കുന്ന ചെയിന്‍ ഫാറ്റി ആസിഡുകള്‍ വെളിച്ചെണ്ണയില്‍  ഉണ്ട്. വെളിച്ചെണ്ണ, പ്രത്യേകിച്ച് ചൂടാക്കാത്ത രൂപത്തില്‍ എടുക്കുമ്പോള്‍, ശരീരഭാരം കുറയ്ക്കാനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും ശരീര താപനില നിയന്ത്രിക്കാനും സഹായിക്കുന്നു. മറ്റ് എണ്ണകളില്‍ നിന്ന് വ്യത്യസ്തമായി, വെളിച്ചെണ്ണയില്‍ പൂരിത കൊഴുപ്പിന്റെ (ആരോഗ്യമുള്ള) അളവ് കൂടുതലാണ്. ശരിയായ വ്യായാമവും ബാലന്‍സ്ഡ് ഡയറ്റും പാലിച്ചാല്‍ വെളിച്ചെണ്ണ തൈറോയ്ഡ് ഗ്രന്ഥികള്‍ക്ക് ഉത്തമമാണ്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

apple-cider-vinegar

ഹോര്‍മോണുകളുടെ സന്തുലിതമായ ഉല്‍പാദനത്തിനും ആവിഷ്‌കാരത്തിനും ആപ്പിള്‍ സിഡെര്‍ വിനെഗര്‍ സഹായിക്കുന്നു. ഇത് മെറ്റബോളിസം മെച്ചപ്പെടുത്തുകയും ശരീരത്തിന്റെ ക്ഷാരഗുണം നിലനിറുത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കാനും ശരീരത്തിലെ വിഷാംശങ്ങളെ കഴുകാനും പോഷകങ്ങള്‍ ആഗിരണം ചെയ്യാനും ഇതു സഹായിക്കുന്നു. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ തേനിനൊപ്പം വെള്ളത്തില്‍ ചേര്‍ത്ത് ദിവസവും രാവിലെ കഴിക്കുന്നതും നല്ലതാണ്.

ഇഞ്ചി

ginger-new

തൈറോയ്ഡിനുള്ള ഏറ്റവും എളുപ്പമുള്ള വീട്ടുവൈദ്യങ്ങളില്‍ ഒന്നാണ് ഇഞ്ചി. ഇതില്‍ ധാരാളം പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്, ഇത് തൈറോയ്ഡ് പ്രശ്നങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നായ വീക്കം ചെറുക്കാന്‍ സഹായിക്കുന്നു. ഇഞ്ചി ചായ കുടിക്കുന്നതും നല്ലതാണ്.

വൈറ്റമിന്‍ ബി

meat

വൈറ്റമിന്‍ ബി തൈറോയ്ഡ് പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു. തൈറോയ്ഡ്ഗ്രന്ഥിയുടെ ശരിയായ പ്രവര്‍ത്തനത്തിന് 'ബി' വൈറ്റമിനുകള്‍ അത്യാവശ്യമാണ്, ഹൈപ്പോതൈറോയ്ഡിസം ഉള്ളവർക്ക് പ്രത്യേകിച്ചും. മുട്ട, മാംസം, മത്സ്യം, പയര്‍വര്‍ഗങ്ങള്‍, പാല്‍, നട്ട് എന്നിവ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വൈറ്റമിന്‍ ബി യുടെ സ്ഥിരമായ വിതരണത്തിന് സഹായിക്കും.

വൈറ്റമിന്‍ ഡി

vitamin d

വൈറ്റമിന്‍ ഡിയുടെ കുറവ് തൈറോയ്ഡ് പ്രശ്നങ്ങള്‍ക്ക് കാരണമാകും. സൂര്യപ്രകാശം  വൈറ്റമിൻ ഡിയുടെ പ്രധാന സ്രോതസ്സാണ്. ദിവസവും കുറഞ്ഞത് 15 മിനിറ്റ് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. 

ഫാറ്റി ഫിഷ് ആയ സാല്‍മണ്‍, അയല, പാലുല്‍പ്പന്നങ്ങള്‍, ഓറഞ്ച് ജ്യൂസ്, മുട്ടയുടെ മഞ്ഞ എന്നിവയും കഴിക്കാം. ശരീരത്തിൽ വൈറ്റമിന്‍ ഡിയുടെ അളവ് കുറവാണെങ്കില്‍ സപ്ലിമെന്റസ് ആവശ്യമായി വരും.

ബദാം

almond

മിക്ക അണ്ടിപ്പരിപ്പുകളും ഏതെങ്കിലും വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശരീരത്തിന് ഗുണം ചെയ്യും. തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവർത്തനത്തിന് ബദാം അനുയോജ്യമാണ്. ഇവ പ്രോട്ടീന്‍, ഫൈബര്‍, ധാതുക്കള്‍ എന്നിവയുടെ നല്ല ഉറവിടമാണ്. തെറോയ്ഡ് ഗ്രന്ഥി  സുഗമമായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ മഗ്നീഷ്യവും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

പാലുല്‍പ്പന്നങ്ങള്‍

height increasing foods

പാല്‍, ചീസ്, തൈര് എന്നിവ തൈറോയ്ഡിന് വളരെ ഉപകാരപ്രദമാണ്, കാരണം അവയില്‍ തൈറോയ്ഡിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ അയഡിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കുന്നത് വൈറ്റമിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കും, ഇത് തൈറോയ്ഡ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും.

പയര്‍

beans

ബീന്‍സ് പോഷകാഹാരത്തിന്റെ ശക്തികേന്ദ്രമാണ്. അവയില്‍ ഫൈബര്‍, പ്രോട്ടീന്‍, അവശ്യ ധാതുക്കള്‍, വൈറ്റമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ബീന്‍സ് ആന്റിഓക്‌സിഡന്റുകളും കാര്‍ബോഹൈഡ്രേറ്റുകളും കൊണ്ട് സമ്പന്നമാണ്. ബീന്‍സില്‍ നാരുകള്‍ വളരെ കൂടുതലായതിനാല്‍, ഇത് ഹൈപ്പോതൈറോയ്ഡിസത്തിന്റെ പാര്‍ശ്വഫലമായ മലബന്ധത്തെ തടയുന്നതിന് സഹായിക്കുന്നു. ബീന്‍സ് പതിവായി കഴിക്കുന്നത് തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഫ്ളാക്സ് വിത്തുകള്‍

flaxseed
Photo credit : Michelle Lee Photography / Shutterstock.com

ഫ്ളാക്സ് സീഡില്‍ നല്ല ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയത്തിനും തൈറോയ്ഡിനും നല്ലതാണ്. തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനത്തിന് അവ സഹായിക്കുന്നു. മഗ്നീഷ്യം, വൈറ്റാമിന്‍ ബി 12 എന്നിവയാല്‍ സമ്പന്നമായ ഫ്ളാക്സ് സീഡുകള്‍ ഹൈപ്പോതൈറോയ്ഡിസത്തിനെതിരെ പോരാടുന്നു.

അയഡിന്‍ സപ്ലിമെന്റുകള്‍

iodine

തെറ്റായ തൈറോയ്ഡ് പ്രവര്‍ത്തനത്തിനെതിരെയുള്ള മറ്റൊരു പരിഹാരം അയഡിന്‍ സപ്ലിമെന്റുകള്‍ എടുക്കുക എന്നതാണ്. സസ്യാഹാരികളായവര്‍ക്ക് ഇത് കൂടുതല്‍ പ്രധാനമാണ്. ഈ സപ്ലിമെന്റുകള്‍ ശരീരത്തിലെ അയഡിന്റെ ബാലന്‍സ് പുനഃസ്ഥാപിക്കുകയും തൈറോയ്ഡിന്റെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു.

പതിവ് വ്യായാമം

exercise

നല്ല തൈറോയ്ഡ് പ്രവര്‍ത്തനം നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ടതും അവഗണിക്കപ്പെട്ടതുമായ ഒരു വശമാണിത്. മരുന്നുകളും പ്രകൃതിദത്ത പരിഹാരങ്ങളും നല്ലതാണെങ്കിലും ശരിയായ വ്യായാമവും അത്യാവശ്യമാണ്. 

പതിവായ വ്യായാമം കൃത്യമായ ഹോര്‍മോണ്‍ ബാലന്‍സിനും അതിലൂടെ ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഇത് തൈറോയിഡ് രോഗ പ്രശ്‌നങ്ങളെ ചെറുക്കാന്‍ അത്യുത്തമമാണ്.  

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും പതിവായി വ്യായാമം ചെയ്യുന്നതും തൈറോയ്ഡ് പ്രശ്നങ്ങളെ ചെറുക്കാന്‍ സഹായിക്കും. ഈ ഭക്ഷണങ്ങളില്‍ പലതും എളുപ്പത്തില്‍ നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമായി ഉണ്ടാക്കാം. ഹോര്‍മോണ്‍ ബാലന്‍സും ആരോഗ്യവും നിലനിര്‍ത്തുന്നതിനുള്ള ആദ്യപടിയാണ് ഭക്ഷണക്രമത്തിലുള്ള മാറ്റങ്ങള്‍. തൈറോയ്ഡ് പ്രശ്നങ്ങള്‍ സാധാരണമാണ്, നിലവിലുള്ള ജീവിതശൈലി ക്രമീകരിക്കുന്നത് വളരെയധികം സഹായിക്കും. അച്ചടക്കവും ലക്ഷ്യവുമാണ് നല്ല തൈറോയ്ഡ് ആരോഗ്യത്തിന്റെ താക്കോല്‍.

English Summary : Ways To Treat Thyroid At Home

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA