ADVERTISEMENT

ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ  ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനാകുമെന്ന് ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയും ഇംഗ്ലണ്ടിലെ ടെസ്സൈഡ് സര്‍വകലാശാലയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഒരു ഫാര്‍മസിസ്റ്റിന്‍റെ മേല്‍നോട്ടത്തില്‍ കഴിക്കുന്ന മരുന്നുകളിലും ഭക്ഷണനിയന്ത്രണത്തിനൊപ്പം മാറ്റം വരുത്തണമെന്ന് ഗവേഷകര്‍ പറയുന്നു. ടൈപ്പ് 2 പ്രമേഹ രോഗികളായവര്‍ക്ക് 12 ആഴ്ചത്തെ പ്രത്യേക ഭക്ഷണക്രമമാണ് ഗവേഷകര്‍ പരീക്ഷിച്ചത്. 

 

രോഗികളെ രണ്ട് സംഘങ്ങളായി തിരിച്ച് ഒരു ഗ്രൂപ്പിന് കുറഞ്ഞ കലോറിയും കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റും ഉയര്‍ന്ന പ്രോട്ടീനുമുള്ള ഭക്ഷണം നല്‍കി. ഒരു ഫാര്‍മസിസ്റ്റിന്‍റെ സഹായത്തോടെ ഇവര്‍ കഴിക്കുന്ന മരുന്നുകളും നിരീക്ഷിച്ചു കൊണ്ടിരുന്നു. ഈ പുതിയ ഭക്ഷണക്രമത്തോടൊപ്പം ഗ്ലൂക്കോസ് കുറയ്ക്കാനുള്ള മരുന്നുകള്‍ രോഗികള്‍ക്ക് ക്രമമായി കുറച്ച് കൊണ്ടു വന്നു. 12 ആഴ്ചകള്‍ക്ക് ശേഷം പുതിയ ഭക്ഷണക്രമം പിന്തുടര്‍ന്ന സംഘത്തിലെ മൂന്നിലൊന്ന് പേര്‍ക്കും പ്രമേഹ മരുന്നുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധിച്ചതായി ഗവേഷകര്‍ പറയുന്നു. 

 

എന്നാല്‍ പുതിയ ഭക്ഷണക്രമം പിന്തുടരാത്ത മറ്റേ ഗ്രൂപ്പില്‍പ്പെട്ടവരുടെ പ്രമേഹ മരുന്നുകള്‍ക്ക് മേലുള്ള ആശ്രിതത്വം തുടര്‍ന്നു. ആദ്യ ഗ്രൂപ്പിന്‍റെ പ്രമേഹ തോത് മാത്രമല്ല, ശരാശരി ശരീര ഭാരവും, രക്തസമ്മർദ്ദവും പൊതുവേയുള്ള ആരോഗ്യവും മെച്ചപ്പെട്ടതായും പഠനത്തില്‍ കണ്ടെത്തി. ഭക്ഷണക്രമത്തിലെ ഇത്തരം ഹ്രസ്വകാല ഇടപെടലുകളിലൂടെ ടൈപ്പ് 2 പ്രമേഹം കുറയ്ക്കാനും മരുന്നുകള്‍ ഇല്ലാതെ തന്നെ രോഗം മാറ്റാനും സാധിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ജോനാഥന്‍ ലിറ്റില്‍ പറഞ്ഞു. പക്ഷേ, ഇതിന് കൃത്യമായ ഒരു ആസൂത്രണവും  ഫാര്‍മസിസ്റ്റിന്‍റെയോ ഡോക്ടറിന്‍റെയോ നിരന്തരമായ മേല്‍നോട്ടമോ ആവശ്യമാണ്.

 

English summary : Diabetes and eating habits- Study 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com